|

ജുറാസിക് കാലത്തെ 'പറക്കും ഭീമന്‍പല്ലി' ചിലിയില്‍; കണ്ടെത്തിയത് 160 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: ജുറാസിക് കാലഘട്ടത്തിലെ ‘ചിറകുകളുള്ള ഭീമന്‍പ്പല്ലി’യുടെ ഫോസില്‍ കണ്ടെത്തി ചിലിയിലെ ശാസ്ത്രഞ്ജര്‍. ടെറസോര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന റാംഫറിങ്കസ് ടെറസോര്‍ എന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയതെന്ന് ശാസ്ത്രഞ്ജര്‍ സ്ഥിരീകരിച്ചു.

അറ്റക്കാമ മരുഭൂമിയില്‍ നിന്നാണ് 2009ല്‍ ഈ ഫോസില്‍ ലഭിക്കുന്നത്. 160 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന ജീവിയുടേതാണ് കണ്ടെത്തിയിട്ടുള്ള ഫോസില്‍.

ഗോണ്ട്വാന പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരം ജീവികളുടെ ഫോസിലുകള്‍ കണ്ടെത്തുന്നത്. രണ്ട് മീറ്റര്‍ നീളമുള്ള ചിറകുകളും വലിയ വാലും നീണ്ട മൂക്കുമുള്ള ജീവിയായിരുന്നു ഇതെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ചിലിയിലെ ഗവേഷകനായ ജോനാഥന്‍ അലാര്‍കോണ്‍ പറഞ്ഞത്.

ഈ പ്രദേശത്ത് ഇത്തരത്തിലുള്ള കൂടുതല്‍ ദിനോസറുകള്‍ ജീവിച്ചിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും ജോനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ചിലിയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ടെറോസര്‍ ഫോസിലാണ് ഇതെന്നാണ് ശാസ്ത്ര മാഗസിനായ അക്റ്റ പാലിയന്റോളജിക പോളോനിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jurassic-Era ‘Winged Lizard’ Unearthed In Chile