തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ബോണ്ട് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പി.ജി കഴിഞ്ഞുള്ള നിര്‍ബന്ധിത സേവനം ഒരു വര്‍ഷത്തില്‍ നിന്നും ആറ് മാസമാക്കി കുറക്കാനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കഴിഞ്ഞുള്ള നിര്‍ബന്ധിത സേവനം ഒരു വര്‍ഷമാക്കാനും ചര്‍ച്ചയില്‍ ധാരണയായി.
സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരത്തെ മുന്നറിയിപ്പ നല്‍കിയുരുന്നു. സമരം തുടര്‍ന്നാല്‍ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണം എടുക്കാന്‍ ഡി.എം.യോട് നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.