| Thursday, 1st November 2018, 2:35 pm

ജൂനിയര്‍ മീറ്റിന് പോയ കേരള താരങ്ങള്‍ റാഞ്ചിയില്‍ പെരുവഴിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ നാളെ തുടങ്ങുന്ന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ കേരളപ്പിറവി ദിനത്തില്‍ റാഞ്ചിയിലെത്തിയ താരങ്ങള്‍ പെരുവഴിയില്‍. രാവിലെ ഒമ്പതോടെ എത്തിയ താരങ്ങള്‍ മണിക്കൂറുകളോളം വാഹനത്തിനായി കാത്ത് കിടന്നു. സംഘാടകര്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ ഏറെ വൈകിയാണ് സ്റ്റഷനിലെത്തിയത്. ഇവരെ ചെറു വാഹനങ്ങളിലാക്കി പലതവണ ആയിട്ടാണ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപേയത്.

ALSO READ: റാഫേല്‍ വിമാനങ്ങളുടെ വില സുപ്രീംകോടതിയിലും വെളിപ്പെടുത്താനാകില്ല: കേന്ദ്രസര്‍ക്കാര്‍

ധന്‍ബാദ് എക്‌സ്പ്രസില്‍ രണ്ട് ദിവസത്തെ ദുരിത യാത്രയ്ക്ക് ശേഷമാണ് താരങ്ങള്‍ റാഞ്ചിയിലെത്തുന്നത്. 129 അംഗങ്ങള്‍ക്കായി ഉണ്ടായത് 23 സീറ്റുകള്‍ മാത്രമാണ്.

ശരിയായ ഉറക്കമോ വിശ്രമമോ ഇല്ലാതെയാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. അതേസമയം താമസ സൗകര്യം ഉറപ്പാക്കി സംഘാടകര്‍ അറിയിപ്പ് നല്‍കിയെങ്കിലും അക്കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more