മറ്റൊരു മലയാള സിനിമയുടെ ലൊക്കേഷനിലും കാണാത്ത തരത്തിലുള്ള സൗകര്യങ്ങള്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കായി ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നൂവെന്ന് നടി നിഖില വിമല്‍.
1500ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ആ സെറ്റിലുണ്ടായിരുന്നെന്നും അവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും അവിടെയുണ്ടായിരുന്നുവെന്നും നിഖില പറയുന്നു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
റൂമുകളും റൂമുകളില്‍ ഫാന്‍ അടക്കമുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു. മലയാളത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്ത മറ്റൊരു സിനിമയിലും അവരെയും പരിഗണിച്ചുകൊണ്ടുള്ള ഒരു സെറ്റ് കണ്ടിട്ടില്ല. 1500ാളം പേരുണ്ടായിരുന്നു. അവര്‍ക്കുള്ള നല്ല ഫുഡ് അടക്കം അവിടെയുണ്ടായിരുന്നു. അത് ഞാന്‍ പുതിയതായി കണ്ടിട്ടുള്ള കാര്യമാണ്. വേറൊരു സെറ്റിലും ഞാനത് കണ്ടിട്ടില്ല’ നിഖില വിമല്‍ പറഞ്ഞു.
ഗുരുവായൂരമ്പല നടയിലാണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ. ഏപ്രില്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍.
പൃഥ്വിരാജിനും നിഖിലക്കും പുറമെ ബേസില്‍ ജോസഫ്, അനശ്വര രാജന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പലനടയില്‍. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.
CONTENT HIGHLIGHTS: Junior artists had facilities on that set that were not seen anywhere else in Malayalam: Nikhila Vimal