| Saturday, 31st August 2024, 12:12 pm

സിനിമ മേഖലയിലെ ലൈംഗികാതിക്രമം; സുധീഷും ഇടവേള ബാബുവും ഉൾപ്പടെ നാല് പേർക്കെതിരെ ഇന്ന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ സുധീഷിനെതിരെയും ഇടവേള ബാബുവിനെതിരെയും കേസെടുത്ത് നടക്കാവ് പൊലീസ്. അതെ സമയം യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

ലൈംഗിക ചുവയോടുകൂടി സംസാരിച്ചു എന്നതാണ് ഇരുവർക്കുമെതിരെയുള്ള പരാതി. ഇത് പ്രകാരം സെക്ഷൻ 354 (എ) പ്രകാരം കേസ് എടുക്കുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി ഇന്നലെ കോഴിക്കോട് എത്തിയ പൊലീസിന്റെ പ്രത്യേക സംഘം എടുത്തിരുന്നു.

മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലീസ് രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. പീഡനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം ഐ.ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക സംഘം ഇന്നലെ കോഴിക്കോട് എത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ബെംഗളുരുവിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതിയിൽ ഉണ്ടായിരുന്നത്. ഒപ്പം ഇദ്ദേഹത്തിന്റെ നഗ്ന ചിത്രങ്ങൾ പകർത്തി മറ്റൊരാൾക്ക് ഫോണിൽ അയച്ച് കൊടുക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

സംവിധായകൻ ശ്രീകാകുമാർ മേനോനെതിരെയും കേസ് എടുത്തിട്ടുണ്ട് മരട്‌ പൊലീസ് ആണ് കേസ് എടുത്തത്. ഹോട്ടെലിൽ വെച്ച് പീഡിപ്പിച്ചു എന്ന് ഇമെയിൽ വഴി വന്ന പാരാതിയിന്മേലാണ് കേസ് എടുത്തത്. കേസ് പ്രത്യേക അന്വേഷണ സമിതിക്ക് കൈമാറി. സംവിധായകൻ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി അപമര്യദയായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റായ പരാതിക്കാരിയുടെ മൊഴിയിലുള്ളത്. അന്വേഷണ സംഘം ഫോണിലൂടെ നടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

Content Highlight: Junior Artist’s Complaint; A case against actor Sudheesh and Evala Babu

We use cookies to give you the best possible experience. Learn more