| Monday, 8th February 2016, 1:49 pm

ആക്ഷനും സാഹസികതയുമായി ജംഗിള്‍ബുക്കിന്റെ അടിപൊളി ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോളിവുഡ് ചിത്രമായ ജംഗിള്‍ ബുക്കിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങി. കടുവയും പുലിയും ചെന്നായയും മൗഗ്ലിയും ഒത്തുചേര്‍ന്ന ഉഗ്രന്‍ ട്രെയിലറാണ് പുറത്തിറക്കിയത്.

ജോണ്‍ ഫേവ്രൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീല്‍ സേതിയാണ് മൗഗ്ലിയാണ് വേഷമിടുന്നത്. ഇന്ത്യയിലെ വിവിധ കാടുകളിലായാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ഏപ്രില്‍ 15നാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്യുന്നത്.

സംസാരിക്കുന്ന ചെന്നായയും, കടുവയും, കരടിയും പുലിയും നിറയുന്ന ഒരു അത്ഭുതലോകമാണ് ട്രെയിലറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി.

1967 ഒക്ടോബര്‍ 18നാണ് വാള്‍ട് ഡിസ്‌നി ജംഗിള്‍ ബുക്ക് സിനിമയാക്കി പുറത്തിറക്കുന്നത്. വോള്‍ഫ്ഗാങ് റീതെര്‍മാനായിരുന്നു ഈ അനിമേഷന്‍ ചിത്രത്തിന്റെ നിര്‍മാതാവ്.

വാള്‍ട് ഡിസ്‌നി അനിമേഷന്‍ സീരീസിലെ 19ാമത്തെ ചിത്രമായിരുന്നു ഇത്. അതു മാത്രമല്ല വാള്‍ട് ഡിസ്‌നിയുടെ മരണത്തിന് മുന്‍പെടുത്ത അവസാനചിത്രമെന്ന ഖ്യാതിയും ജംഗിള്‍ ബുക്കിനുണ്ട്.

കൊടുംകാട്ടില്‍ അകപ്പെട്ട് പോകുന്ന മൗഗിയെന്ന കുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. കാട്ടില്‍ അകപ്പെട്ട മൗഗ്ലിയെ പിന്നീട് ചെന്നായ്കൂട്ടമാണ് വളര്‍ത്തുന്നത്. കാട്ടില്‍ വളര്‍ന്ന മൗഗ്ലി കാട്ടിലെ നിയമവും വേട്ടയാടലും പഠിച്ചു.

ബ്രിട്ടീഷുകാരന്‍ ലോക്വുഡ് കിപ്‌ളിംഗിന്റെയും ആലീസ് മക്‌ഡൊണാള്‍ഡിന്റെയും മകനായി 1865ല്‍ ബോംബെയില്‍ ജനിച്ച റുഡ്യാര്‍ഡ് കിപ്‌ളിംഗ് ആണ് ജംഗിള്‍ ബുക്ക് എന്ന പേരില്‍ മൗഗിയുടെ കഥ എഴുതിയത്.

Latest Stories

We use cookies to give you the best possible experience. Learn more