ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീല്‍ ലോകകപ്പ് കിരീടം നേടിയിട്ട് ജൂണ്‍ 30ന് 21 വര്‍ഷം. പതിനേഴാമത് ലോകകപ്പ് എഡിഷനിലായിരുന്നു ബ്രസീലിന്റെ അഞ്ചാം കിരീട നേട്ടം. 2002 മെയ് 31 മുതല്‍ ജൂണ്‍ 30 വരെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായിട്ടായിരുന്നു ടൂര്‍ണമെന്റ്.
It was redemption time for @Ronaldo 🇧🇷 Four years after the tragedy in Paris, in Yokohama, O Fenomeno buried the ghost of Paris by owning the Final of #FIFAWorldCup 2002 with a brace and helping #Brazil lift the @FIFAWorldCup for the fifth time. pic.twitter.com/BdEADOMp4S
— FC MP (@sambayorker) June 29, 2023
ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിച്ച ലോകകപ്പ്, ഏഷ്യയില്‍ അരങ്ങേറിയ ആദ്യ ലോകകപ്പ് എന്നീ പ്രത്യേകതകള്‍ ഈ ടൂര്‍ണമെന്റിനുണ്ടായിരുന്നു. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടമുയര്‍ത്തിയത്. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനിയെ ഫൈനലില്‍ ബ്രസീല്‍ തകര്‍ത്തത്.
📅 #OTD in 2002, Brazil won their fifth World Cup 🇧🇷🌍🏆
So many legends in that team 🤩 pic.twitter.com/g1NxJgZlnI
— LiveScore (@livescore) June 30, 2023