| Wednesday, 26th May 2021, 8:47 am

പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ; ക്ലാസുകള്‍ ഓണ്‍ലൈനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍.

കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ ഉണ്ടാകും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് തുറക്കുക.

പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതിനാല്‍ പ്ലസ്ടു ക്ലാസുകള്‍ തുറക്കുന്നത് പിന്നീട് അറിയിക്കും. ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും.

ജൂണ്‍ ഒന്നിന് തന്നെ കോളേജുകളിലും അധ്യയനം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേര്‍ന്നു.

ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

Content Highlight: June 1 Online Class School Open

We use cookies to give you the best possible experience. Learn more