നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങള്‍ പറഞ്ഞ സിനിമയാണ് പണി. നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു ഇത്. പണിയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു.
നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങള്‍ പറഞ്ഞ സിനിമയാണ് പണി. നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു ഇത്. പണിയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു.
സിനിമയില്‍ ഗിരിക്ക് പണി കൊടുക്കുന്ന വില്ലന്മാരായി എത്തിയത് ജുനൈസ് വി.പിയും സാഗര്‍ സൂര്യയുമായിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ജുനൈസ് വി.പിയുടെ ആദ്യ സിനിമയാണ് പണി. മാസ്, ത്രില്ലര്‍, റിവഞ്ച് ചിത്രമായി എത്തിയ പണിയിലെ സിജു എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ നേടുന്നുണ്ട്.
തുടക്കകാരനായ തന്നെ സംബന്ധിച്ച് പണിയിലൂടെ ഒരു ഓപ്പണിങ് കിട്ടുകയെന്നത് വലിയ ഭാഗ്യമുള്ള കാര്യമാണെന്ന് പറയുകയാണ് ജുനൈസ്. അതിനായി ജോജു ജോര്‍ജ് ഒരു വലിയ റിസ്‌ക്കാണ് എടുത്തതെന്നും അദ്ദേഹം പറയുന്നു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജുനൈസ് വി.പി.
‘ഞാന്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ്, യൂട്യൂബറാണ്. 2016 മുതല്‍ക്ക് തന്നെ ഞാനും സാഫും യൂട്യൂബില്‍ വീഡിയോസ് ഇടുന്നുണ്ട്. ആ സമയത്ത് അധികം ക്രിയേറ്റേഴ്സ് ഉണ്ടായിരുന്നില്ല. വളരെ കുറച്ച് ആളുകളായിരുന്നു ഉണ്ടായിരുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ എന്നെ അറിയാവുന്ന ആളുകള്‍ക്ക് ഞാന്‍ വളരെ തമാശ നിറഞ്ഞ ആളാണ്. അവരെ സംബന്ധിച്ചിടത്തോളം ഫണ്‍ ആയ വീഡിയോസ് ക്രിയേറ്റ് ചെയ്യുന്ന ആളാണ് ഞാന്‍. പക്ഷെ ഈ സിനിമയില്‍ ഞാന്‍ അങ്ങനെയുള്ള കഥാപാത്രമല്ല ചെയ്തിരിക്കുന്നത്.
അപ്പോള്‍ ഒരു തുടക്കകാരനെ സംബന്ധിച്ച് ഇത്തരം സിനിമയിലൂടെ ഇത്തരം മികച്ച കഥാപാത്രത്തിലൂടെ ഒരു ഓപ്പണിങ് കിട്ടുകയെന്നത് വലിയ ഭാഗ്യമുള്ള കാര്യമാണ്. അതിനായി ജോജു ചേട്ടനെടുത്ത ഒരു റിസ്‌ക്കുണ്ട്,’ ജുനൈസ് വി.പി പറയുന്നു.
Content Highlight: Junaiz VP Talks About Joju George And Pani Movie