ന്യൂദല്‍ഹി: ജുനൈദ് വധക്കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സി.ബി.ഐ അന്വേഷണം നിരസിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ജുനൈദിന്റെ പിതാവ് നല്‍കിയ ഹരജിയിലാണ് സ്റ്റേ.
ജുനൈദിന്റെ പിതാവിന്റെ ഹരജിയില്‍ ഹരിയാന സര്‍ക്കാരിനും സി.ബി.ഐക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ശാന്തനഗൗഡര്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.
ജുനൈദ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് മാര്‍ച്ച് 6നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്.
Read more: തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയുടെ തലയറുത്തു
കഴിഞ്ഞ ജൂണില്‍ ചെറിയ പെരുന്നാള്‍ വേളയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി ദല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് ജുനൈദും സഹോദരനും ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ബീഫ് കൈവശമുണ്ടെന്ന ആരോപിച്ച് പതിനഞ്ചുകാരനായ ജുനൈദിനെയും സഹോദരനെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ജുനൈദ് കൊല്ലപ്പെടുന്നത്.