| Saturday, 2nd December 2023, 10:37 pm

ഐ.സി.സി റാങ്കിങ്ങില്‍ പാകിസ്ഥാന്‍ ഒന്നാമത് എത്തിയത് ശക്തരല്ലാത്ത ടീമുകള്‍ക്കെതിരെ കളിച്ചാണ്: ജുനൈദ് ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന് മികച്ച പ്രകടനം കാഴ്ചക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാനും ബാബറിന് നേരെ സംസാരിക്കുകയാണ്. ബാബര്‍ സര്‍ഫറാസ് അഹമ്മദിനെപ്പോലെ ക്യാപ്റ്റന്‍സില്‍ മികവ് കാണിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാബര്‍ ലോകത്തിലെ മികച്ച ബാറ്ററില്‍ ഒരാളാണെന്നും എന്നാല്‍ അദ്ദേഹം ടീമിനെ കൃത്യമായി നയിക്കുന്നില്ല എന്നുമാണ് ജുനൈദ് പറയുന്നത്. 2023 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ബാബര്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും രാജി വെച്ചിരുന്നു.

‘ബാബര്‍ ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താന്‍ ശ്രമിച്ചില്ലായിരുന്നു. സര്‍ഫറാസ് അഹമ്മദ് ഓരോ ദിവസവും അതു മെച്ചപ്പെടുത്തിയത് നിനക്ക് കാണാമായിരുന്നു. നമ്മള്‍ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ സ്വന്തമാക്കിയും ഐ.സി.സിയുടെ ടി-ട്വന്റി റാങ്കിങ്ങില്‍ ഒന്നാമതായും മികവ് കാണിച്ചിരുന്നു,’ജുനൈദ് നാദിര്‍ അലി പോഡ്കാസ്റ്റില്‍ സംസാരിച്ചു.

ന്യൂസിലാന്‍ഡിനെതിരായ ഹോം സീരീസ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ഒ.ഡി.ഐ ഫോര്‍മാറ്റില്‍ ഒന്നാമതായി എത്തിയിരുന്നു. എന്നാല്‍ അശക്തരായ ടീമുകളെ തോല്‍പ്പിച്ചു കൊണ്ടാണ് പാകിസ്ഥാന്‍ ഈ നേട്ടം കൈവരിച്ച് ഒന്നാമത് എത്തിയതെന്നാണ് ജുനൈദ് പറയുന്നത്.

‘ഞങ്ങള്‍ ദുര്‍ബലരായ ടീമുകള്‍ക്കെതിരെ കളിച്ചാണ് ഒന്നാമതായി എത്തിയത്. ബാബര്‍ പാക്കിസ്ഥാനെ നയിച്ചതില്‍ നിന്നും ഒന്നും തന്നെ പഠിച്ചിട്ടില്ലായിരുന്നു. അവന്‍ ഒരു ലോകോത്തര ബാറ്റര്‍ ആണ് പക്ഷേ ഒരു നല്ല ക്യാപ്റ്റന്‍ അല്ല,’ജുനൈദ് കൂട്ടിച്ചേര്‍ത്തു.

2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആയിരുന്നു ഏറ്റുമുട്ടിയത് തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചായിരുന്നു ഇന്ത്യ ഫൈനലില്‍ എത്തിയത്. എന്നാല്‍ ഫൈനലില്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയാണ് മികച്ചതെന്ന് ജുനൈദ് പറഞ്ഞിരുന്നു.

‘പാറ്റ് കമ്മിന്‍സ് വളരെ അഗ്രസീവായിട്ടാണ് ഓസ്‌ട്രേലിയയെ നയിച്ചതും ആറാം ലോകകപ്പ് സ്വന്തമാക്കിയതും,’ജുനൈദ് അവസാനിപ്പിച്ചു.

Content Highlight: Junaid Khan says Pakistan’s top spot in ICC rankings is due to playing against not-so-strong teams

We use cookies to give you the best possible experience. Learn more