മത്സരത്തിന്റെ ആദ്യ പാദത്തില്‍ മെസിയും നെയ്മറും ഉണ്ടായിരുന്നിട്ടും പി.എസ്.ജിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന് ശേഷം രൂക്ഷ വി മര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പി.എസ്.ജിക്കെതിരെ ഉയരുന്നത്.
തുടര്‍ന്നുള്ള മത്സരങ്ങളില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെ ഒരേ നിരയില്‍ ഇറക്കില്ലെന്നാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജൂലിയന്‍ ലോറന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാരീസിയന്‍സിന് ചാമ്പ്യന്‍സ് ലീഗില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണെന്നും അതുകൊണ്ട് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ 53ാം മിനിട്ടിലാണ് കോമന്റെ ഗോള്‍ പിറന്നത്. അല്‍ഫോണ്‍സോ ഡേവിസിന്റെ ക്രോസ് കോമന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞില്ല. 82ാം മിനിട്ടില്‍ എംബാപ്പേ ഒരു ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് ആവുകയായിരുന്നു.
ഫ്രഞ്ച് കപ്പില്‍ തോല്‍വിയെ തുടര്‍ന്ന് പി.എസ്.ജിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. കഴിഞ്ഞ തവണ ലീഗ് വണ്ണില്‍ നടന്ന മത്സരത്തിലും മൊണാക്കോക്കെതിരെ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രഹരമേല്‍ക്കുന്നത്.
അതേസമയം ചാമ്പ്യന്‍ ലീഗിലെ രണ്ടാം പാദ മത്സരം ബയേണിന്റെ മൈതാനത്ത് വെച്ചാണ് നടക്കുക. പി.എസ്.ജിക്ക് മുന്നോട്ട് പോകണമെങ്കില്‍ യു.സി.എല്ലില്‍ വലിയ വിജയം അനിവാര്യമാണ്.