| Thursday, 2nd March 2023, 9:31 am

ബാഴ്സക്കിട്ട് സ്ഥിരം കൊട്ടുന്ന ബയേൺ മ്യൂണിക്ക് റയലിനും പണി കൊടുക്കുമോ? റയലിൽ നിന്നും താരത്തെ പൊക്കാൻ ക്ലബ്ബ്‌

സ്പോര്‍ട്സ് ഡെസ്‌ക്

പതിവിന് വിപരീതമായി ജർമൻ ടോപ്പ് ടയർ ലീഗായ ബുന്ദസ് ലിഗയിൽ മത്സരം കടുക്കുകയാണ്. പോയിന്റ് ടേബിളിൽ കനത്ത പോരാട്ടം നടക്കുന്ന ലീഗിൽ ആദ്യ അഞ്ച് സ്ഥാനക്കാർ തമ്മിൽ വളരെ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. അത് കൊണ്ട് എല്ലാ കളിയും വളരെ പ്രധാനപ്പെട്ട ലീഗിൽ ആവേശഭരിതമായ മത്സരങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

എന്നാലിപ്പോൾ ക്ലബ്ബിന് തുടർന്നുള്ള മത്സരങ്ങളിൽ വിജയം ഉറപ്പിക്കാനായി കൂടുതൽ സൈനിങ്ങിലേക്ക് കടക്കുകയാണ് ബയേണെന്നും റയൽ മാഡ്രിഡിൽ നിന്നും താരത്തെ സ്വന്തമാക്കാൻ ബയേൺ ശ്രമം നടത്തുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

റയൽ മാഡ്രിഡ്‌ താരമായ ഡാനി സെബാലോസിനെയാണ് ബയേണിലെത്തിക്കാൻ കോച്ച് ജൂലിയൻ നഗ്ലസ്മാൻ ശ്രമം നടത്തുന്നത് എന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റയൽ മാഡ്രിഡിലെ കരാർ കാലാവധിയുടെ അവസാന ഘട്ടത്തിലാണിപ്പോൾ സെലാബോസ്.
ഈ സീസണിൽ 27 മത്സരങ്ങളിൽ റയലിനായി ജേഴ്സിയണിഞ്ഞ അറ്റാക്കിങ്‌ മിഡ്ഫീൽഡർ താരം ഒരു ഗോളും ആറ് അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയത്.

കൂടാതെ റയലിനായി 100 മത്സരങ്ങൾ പൂർത്തിയാക്കിയ താരം 101 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.
കരാർ പൂർത്തിയാവുന്ന ഡാനി സെബാലോസിനെ മറ്റ് ക്ലബ്ബുകൾക്ക് നൽകാൻ റയലിന് പ്രശ്നമൊന്നുമില്ല എന്ന് എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കൂടാതെ സെവിയ്യ, താരത്തിന്റെ മുൻ ക്ലബ്ബായ റയൽ ബെറ്റിസ് എന്നിവക്കും സെലാബോസിനെ സൈൻ ചെയ്യാൻ താൽപര്യമുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

അതേസമയം ബുന്ദസ് ലിഗയിൽ 22 മത്സരങ്ങളിൽ നിന്നും 46 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ബയേൺ.


മാർച്ച് ഒമ്പതിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്. ജിയുമായി ബയേണിന് മത്സരമുണ്ട്.

Content Highlights:julian Nagelsmann demands signing of Dani Ceballos at Bayern Munich

We use cookies to give you the best possible experience. Learn more