ന്യൂയോര്‍ക്കാസ്ഥാനമായി കോഹനു പറ്റിയ ഒരു താവളം ഗൂഗിളില്‍ സൃഷ്ടിച്ചെടുത്തതാണ് “ഗൂഗിള്‍ ഐഡിയാസ്”. “”ചിന്ത/പ്രവര്‍ത്തന”” കേന്ദ്രമായ ഈ സ്ഥാപനത്തിന്റെ തലവനാണ് കോഹന്‍. ആ വര്‍ഷം കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിന്റെ ജേണലായ “ഫോറിന്‍ അസ്സേഴ്‌സി”ല്‍ രണ്ടുപേരും ചേര്‍ന്ന് ഒരു നയരേഖ എഴുതി പ്രസിദ്ധീകരിച്ചു.
[When Google Met Wikileaks എന്ന ജൂലിയന്‍ അസാഞ്ചിന്റെ ഗ്രന്ഥത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ News week പ്രസിദ്ധീകരിച്ചത്. ഇതിന്റെ പ്രസാധകര്‍ OR ബുക്‌സ് ആണ്]
മൊഴിമാറ്റം : കെ.രാമചന്ദ്രന്‍, കെ.എം.വേണുഗോപാലന്‍
2011 ജൂണില്‍ ജൂലിയന്‍ അസ്സാഞ്ചിന് ഒരു അസ്വാഭാവിക സന്ദര്‍ശകന്‍ ഉണ്ടായിരുന്നു. ഗൂഗിളിന്റെ മേധാവി എറിക് ഷ്മിറ്റ്. അസ്സാഞ്ച് ഹൗസ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഇംഗ്ലണ്ടിലെ എല്ലിങ്ഹാം ഹാളില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
ലോകത്തെ ഏറ്റവും വലിയ ഭരണകൂടവിരുദ്ധ പ്രസാധന സംരഭത്തിന്റെ തലവനും ലോകത്തെ ഏറ്റവും വലിയ വിവരസാമ്രാജ്യത്തിന്റെ തലവനായ കോടീശ്വരനും തമ്മില്‍ മണിക്കൂറുകളോളം കൊമ്പുകോര്‍ത്തു. സമൂഹം നേരിടുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും ആഗോളശൃംഖലയിലൂടെ ലഭ്യമായ സാങ്കേതിക പരിഹാരങ്ങളെക്കുറിച്ചും അറബ് വസന്തം തൊട്ട് ബിറ്റ്‌കോയ്ന്‍ വരെയുള്ള സര്‍വ്വകാര്യങ്ങളെക്കുറിച്ചും അവര്‍ വാദപ്രതിവാദം നടത്തി.
പരസ്പരം കടകവിരുദ്ധമായ കാഴ്ചപ്പാടുകളാണ് അവര്‍ കോറിയിട്ടത്. അസ്സാഞ്ചിനെ സംബന്ധിച്ചിടത്തോളം ഇന്റര്‍നെറ്റിന്റെ വിമോചനാത്മക ശക്തി സ്വാതന്ത്ര്യത്തെയും ഭരണകൂടരാഹിത്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഷ്മിറ്റിനാകട്ടെ വിമോചനം എന്നത് അമേരിക്കന്‍ വിദേശനയലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതും, പാശ്ചാത്യമല്ലാത്ത രാജ്യങ്ങളെ പാശ്ചാത്യകമ്പനികളും കമ്പോളങ്ങളുമായി ബന്ധപ്പെടുത്തുന്നതുമായ ഒന്നായിരുന്നു.
സമീപകാലത്ത് ശക്തിപ്രാപിച്ച ഇന്റര്‍നെറ്റിന്റെ ഭാവിയെ സംബന്ധിച്ചായിരുന്നു ഈ വ്യത്യസ്തസമീപനങ്ങളുടെ വടംവലി. ഗൂഗിള്‍, വിക്കിലീക്‌സുമായി കണ്ടുമുട്ടിയപ്പോള്‍ ആ കൂടിക്കാഴ്ച നിരുപദ്രവമായ അഭിപ്രായക്കൈമാറ്റങ്ങള്‍ക്കപ്പുറമുള്ള പലതുമായിരുന്നു അതെന്ന് അസ്സാഞ്ച് വിവരിക്കുന്നു.
ഞാന്‍ വിക്കിലക്‌സ് സ്ഥാപിച്ചതുമുതല്‍ കണ്ടുമുട്ടിയ എത്രയോ ശക്തരായ ആളുകളുമായി ഇടയേണ്ടിവന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ സ്വാധീനശേഷിയുള്ള ഒരാളായിരുന്നു ഷ്മിറ്റ്. ലണ്ടന്റെ വടക്കുകിഴക്ക് നിന്ന് ഏതാണ്ട് മൂന്നുമണിക്കൂര്‍ വാഹനത്തില്‍ സഞ്ചരിച്ചാലെത്തുന്ന നോര്‍ഫോക്ക് എന്ന ഗ്രാമത്തില്‍ വീട്ടുതടങ്കലിലായിരുന്നു 2011 മെയ് മദ്ധ്യത്തില്‍ ഞാന്‍.
ഞങ്ങളുടെ പ്രവൃത്തിക്കെതിരായുള്ള കര്‍ശന നടപടികള്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. പാഴാക്കുന്ന ഓരോ നിമിഷവും ഒരു യുഗമായനുഭവപ്പെടുന്ന സമയം. എന്റെ ശ്രദ്ധ കിട്ടുവാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഞാനുമായുള്ള കൂടിക്കാഴ്ച്ച ആഗ്രഹിക്കുന്നുണ്ടെന്ന് എന്റെ സഹപ്രവര്‍ത്തകന്‍ ജോസഫ് ഫാരല്‍ പറഞ്ഞപ്പോള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
മല മുഹമ്മദിന്നടുത്തേക്ക് വരുമോ എന്നെനിക്കറിയില്ലായിരുന്നു. ഷ്മിറ്റും കൂട്ടാളികളും വന്നു പോയതിന് ശേഷമാണ് ആരാണ് തന്നെ വാസ്തവത്തില്‍ സന്ദര്‍ശിച്ചത് എന്ന് എനിക്ക് മനസ്സിലായത്.
ഗൂഗിളിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ എന്നെ സംബന്ധിച്ചിടത്തോളം വാഷിങ്ടണിലെ പ്രധാനികളുമായി താരതമ്യപ്പെടുത്തിയാല്‍ കൂടുതല്‍ അകലത്തുള്ളവരും അജ്ഞാതരുമായിരുന്നു. അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ കൊമ്പുകോര്‍ത്തു തുടങ്ങിയിട്ടു കാലം ഏറെയായി. അതിലുള്ള നിഗൂഢത തേഞ്ഞുപോയിരുന്നു. എന്നാല്‍ സിലിക്കണ്‍ താഴ്‌വരയില്‍ രൂപപ്പെടുന്ന അധികാരകേന്ദ്രങ്ങള്‍ ഇപ്പോഴും അതാര്യമാണ്. അവയെ മനസ്സിലാക്കുവാനും ലോകത്തെ ഏറ്റവും സ്വാധീനമുള്ള കമ്പനിയായിക്കൊണ്ടിരുന്ന ഗൂഗിളിനെ സ്വാധീനിക്കുവാനുമുള്ള ഒരവസരമാണിതെന്ന ബോധം പെട്ടെന്ന് എന്നിലുദിച്ചു.
2001 ലാണ് ഷ്മിറ്റ് ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദം ഏറ്റെടുത്തത്. അതിനെ ഒരു സാമ്രാജ്യമായി പടുത്തുയര്‍ത്തിയതും.
മല മുഹമ്മദിന്നടുത്തേക്ക് വരുമോ എന്നെനിക്കറിയില്ലായിരുന്നു. ഷ്മിറ്റും കൂട്ടാളികളും വന്നു പോയതിന് ശേഷമാണ് ആരാണ് തന്നെ വാസ്തവത്തില്‍ സന്ദര്‍ശിച്ചത് എന്ന് എനിക്ക് മനസ്സിലായത്.
ഒരു പുസ്തകവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം എന്നതായിരുന്നു പ്രസ്താപിത ഉദ്ദേശം. ഗൂഗിള്‍ ഐഡിയാസിന്റെ ഡയറക്ടറായ ജാറെഡ് കോഹനുമായി ചേര്‍ന്നു ഷ്മിറ്റ് ഒരു പ്രബന്ധം തയ്യാറാക്കുന്നുണ്ടത്രെ. “ഗൂഗിള്‍ ഐഡിയാസ്” എന്നത് ഗൂഗിളിന്റെ ആഭ്യന്തരമായ “ചിന്താ/പ്രവര്‍ത്തന” കേന്ദ്രമാണ്. കോഹനെക്കുറിച്ച് അപ്പോള്‍ അത്രമാത്രമേ എനിക്കറിയാമായിരുന്നുള്ളൂ.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഗൂഗിളിലേക്ക് അദ്ദേഹം മാറിയത് 2010 ലായിരുന്നു. ഇരുപതുകളുടെ പ്രായത്തില്‍ തന്നെ അമേരിക്കന്‍ നയരൂപീകരണ തിങ്ക്ടാങ്കുകളുടെയും (ചിന്തകരുടെയും) ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും അകത്തളങ്ങളില്‍ നിന്നെത്തി, അമേരിക്കന്‍ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ തലമുറയുടെ അതിവേഗവക്താവായി രണ്ടു ഭരണകാലത്തും ആള്‍ സേവിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി റൈസിനും ക്ലിന്റണും അയാള്‍ സീനിയര്‍ ഉപദേശകനായിത്തീര്‍ന്നു.
നയആസൂത്രണരംഗത്ത് സിലിക്കണ്‍ വാലിയില്‍ നിന്നുള്ള ഏറ്റവും പുതിയ ചൊല്ലുകള്‍ സ്റ്റേറ്റിലെത്തിക്കുന്ന ചടങ്ങ് തുടങ്ങുന്ന ആളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ നയതന്ത്രവൃത്തങ്ങളില്‍ “”പബ്ലിക് ഡിപ്ലോമസി”” എന്നൊക്കെയുള്ള കോമളപദനിര്‍മ്മിതികള്‍ ഇദ്ദേഹം നടത്തിക്കൊണ്ടിരുന്നത് ഈ സിലിക്കണ്‍ വാലി സ്വാധീനത്തില്‍ നിന്നാണ്. വിദേശബന്ധ സമിതിയെകുറിച്ചുള്ള സ്റ്റാഫിന്റെ വിവരങ്ങള്‍ കുറിക്കുന്ന പേജില്‍ കോഹന്റെത് വിദഗ്ദ്ധ്യമായി എടുത്തുപറഞ്ഞിരിക്കുന്നത് ഇതൊക്കെയാണ്.
“”ഭീകരവാദം, വിപ്ലവവത്ക്കരണം, 21-ാം നൂറ്റാണ്ടിലെ വിനിമയബന്ധ സാങ്കേതികവിദ്യകള്‍ക്ക് ഭരണവിദ്യയുടെ മേലുള്ള സ്വാധീനം, ഇറാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലായിരിക്കുമ്പോള്‍ ട്വിറ്റര്‍മേധാവി ജാക്ക് ഡോര്‍സിക് നിശ്ചിത മെയ്ന്റനന്‍സ് വര്‍ക്ക് താമസിപ്പിച്ചു. ഇറാനിലെ 2007 ലെ കലാപത്തിനെ സഹായിക്കാന്‍ ഇ-മെയിലിലൂടെ അഭ്യര്‍ത്ഥിച്ചത് ഈ വ്യക്തിയത്രെ. ബാഗ്ദാദിലെ അധിനിവേശത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ ഷ്മിറ്റിനെ ഒന്നിച്ചവലോകനം ചെയ്തതിനുശേഷമാണ് ഗൂഗിളിനോടുള്ള ഇയാളുടെ പ്രണയം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.
അടുത്ത പേജില്‍ തുടരുന്നു
അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ മിക്കപ്പൊഴും വിഷയത്തിന്റെ ഹൃദയത്തില്‍ തൊടുന്നവയും, ഭാഷാബാഹ്യവും ഘടനാപരവുമായ ഒരു ശക്തമായ ധിഷണ സ്ഫുരിക്കുന്നവയുമായിരുന്നു. ഗൂഗിളിനെ ഒരു വന്‍കിടകോര്‍പ്പറേഷന്റെ ഉയരങ്ങളിലേക്കാനയിക്കുവാനും, കോര്‍പ്പറേറ്റ് ഘടനയുടെ വളര്‍ച്ചാനിരക്ക് ഉറപ്പുവരുത്തുവാനും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങ് തത്വങ്ങളെ പ്രയോജനപ്പെടുത്തിയ അതേ ബുദ്ധിവൈഭവം.
ഏതാനും മാസങ്ങള്‍ കഴിഞ്ഞു ഷ്മിറ്റ്, ന്യൂയോര്‍ക്കാസ്ഥാനമായി കോഹനു പറ്റിയ ഒരു താവളം ഗൂഗിളില്‍ സൃഷ്ടിച്ചെടുത്തതാണ് “ഗൂഗിള്‍ ഐഡിയാസ്”. “”ചിന്ത/പ്രവര്‍ത്തന”” കേന്ദ്രമായ ഈ സ്ഥാപനത്തിന്റെ തലവനാണ് കോഹന്‍. ആ വര്‍ഷം കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിന്റെ ജേണലായ “ഫോറിന്‍ അസ്സേഴ്‌സി”ല്‍ രണ്ടുപേരും ചേര്‍ന്ന് ഒരു നയരേഖ എഴുതി പ്രസിദ്ധീകരിച്ചു.
സിലിക്കണ്‍ വാലിയിലെ സാങ്കേതികവിദ്യകളെ അമേരിക്കന്‍ വിദേശനയത്തിനുള്ള ഒരുപകരണമാക്കി പരിഷ്‌കരിക്കാനുള്ള സാദ്ധ്യതകളെ പ്രകീര്‍ത്തിച്ചു കൊണ്ടായിരുന്നു ഈ ലേഖനം. “”ബന്ധപ്പെടുന്നവ തമ്മിലുള്ള സഖ്യം”” എന്നു വിശേഷിപ്പിച്ചുകൊണ്ട് ഷ്മിറ്റും കോഹനും അവകാശപ്പെട്ടത് സൈന്യവുമായി ഇത്തരം സഖ്യത്തിലേര്‍പ്പെട്ട ജനാധിപത്യഭരണകൂടങ്ങള്‍ക്ക് വിനിമയ സാങ്കേതികവിദ്യകളുമായും ഇതേ തരത്തിലുള്ള സഖ്യങ്ങള്‍ സ്ഥാപിക്കാന്‍ ശേഷിയുണ്ട് എന്നായിരുന്നു. ലോകത്താകമാനമുള്ള പൗരന്മാരെ സംരക്ഷിക്കുക എന്ന കര്‍ത്തവ്യം നിറവേറ്റുവാന്‍ ഒരു പുതിയ മാര്‍ഗ്ഗമാണ് ഇവ തുറന്നിടുന്നത് എന്നവര്‍ പറഞ്ഞു.
ഷ്മിറ്റും കോഹനും പറഞ്ഞത് എന്നോടു അഭിമുഖസംഭാഷണം നടത്തണം എന്നാണ്. ഞാന്‍ സമ്മതിച്ചു, ജൂണിലുള്ള ഒരു തീയതിയും നിശ്ചയിച്ചു.
* * *
ജൂണ്‍ ആയതോടെ സംസാരിക്കാനൊരുപാട് കാര്യങ്ങളുണ്ടായിരുന്നു. ആ വേനല്‍ക്കാലത്ത് അമേരിക്കന്‍ നയതന്ത്രരേഖകളുടെ ഒട്ടേറെ സന്ദേശങ്ങള്‍ ഓരോ ആഴ്ചയും ആയിരക്കണനെന്നതോതില്‍, വീക്കിലീക്ക്‌സ് പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ഏഴുമാസം മുമ്പും ഇത്തരം സന്ദേശങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ “അന്താരാഷ്ട്രസമൂഹത്തിനെതിരെയുള്ള കടന്നാക്രമണ”മെന്നും “”സര്‍ക്കാരിനെ ശിഥിലമാക്കുന്ന”” ഏര്‍പ്പാട് എന്നും ഹിലാരി ക്ലിന്റണ്‍ അതിനെ അപലപിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഗൂഗിള്‍ ലണ്ടനില്‍ വിമാനമിറങ്ങി ഈസ്റ്റാംഗ്ലിയയിലേക്കും, നോര്‍ഫോക്കിലേക്കും ബെക്ക്ള്‍സിലേക്കുമുള്ള ദീര്‍ഘദൂരം താണ്ടിയത്.
ഷ്മിറ്റ് ആദ്യമെത്തി. അയാളുടെ അന്നത്തെ കൂട്ടാളി ലിസാഫീല്‍ഡ്‌സിനോടൊപ്പം. കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിന്റെ വൈസ് പ്രസിഡണ്ട് എന്ന് അവരെ പരിചയപ്പെടുത്തിയപ്പോള്‍ – ഈ കൗണ്‍സില്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധമുള്ള വിദേശനയ “തിങ്ക്ടാങ്ക്” ആണ്- ഞാന്‍ കുറച്ചുകൂടി അതെക്കുറിച്ചാലോചിച്ചു.
ഞങ്ങള്‍ സംഭാഷണം ആരംഭിച്ചു. ഷ്മിറ്റ് ആദ്യം തന്നെ മുങ്ങാംകൂളിയിട്ടത് ഏറ്റവും ആഴമുള്ള ഭാഗത്തേക്കായിരുന്നു. വിക്കീലിക്‌സിന്റെ സംഘടനാപരവും സാങ്കേതികവുമായ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചായിരുന്നു നേരിട്ട് അവരെന്നെ ചോദ്യം ചെയ്തത്.
ജോണ്‍ കെന്നഡി, ജൂനിയറിനോടൊപ്പം 1990 കളുടെ ആദ്യം കാണപ്പെട്ട ഷീല്‍ഡ്‌സ് നേരിട്ടു അധികാരകേന്ദ്രത്തില്‍ നിന്നുതന്നെയാണ്. അവര്‍ എന്നോടൊപ്പമിരുന്നു കൊച്ചുവര്‍ത്തമാനം പറഞ്ഞു. അവരുടെ സിക്റ്റാഫോണ്‍ എടുക്കാന്‍ മറന്നു പോയെന്ന് പറഞ്ഞു. അതുകൊണ്ട് എന്റേതുപയോഗിച്ചു. റിക്കാര്‍ഡ് ചെയ്തത് ഞാന്‍ അവര്‍ക്കയച്ചുകൊടുക്കാമെന്നും പകരമായി അത് പകര്‍ത്തിയ രേഖ കൃത്യതയ്ക്കും വ്യക്തതയ്ക്കും വേണ്ടി തിരുത്താന്‍ എനിക്കയച്ചുതരണമെന്നും ഞങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി.
ഞങ്ങള്‍ സംഭാഷണം ആരംഭിച്ചു. ഷ്മിറ്റ് ആദ്യം തന്നെ മുങ്ങാംകൂളിയിട്ടത് ഏറ്റവും ആഴമുള്ള ഭാഗത്തേക്കായിരുന്നു. വിക്കീലിക്‌സിന്റെ സംഘടനാപരവും സാങ്കേതികവുമായ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചായിരുന്നു നേരിട്ട് അവരെന്നെ ചോദ്യം ചെയ്തത്.
അല്പനേരം കഴിഞ്ഞു കോഹന്‍ എത്തിച്ചേര്‍ന്നു. ഗ്രന്ഥത്തിന്റെ എഡിറ്റര്‍ എന്ന് പരിചയപ്പെടുത്തപ്പെട്ട സ്‌കോട്ട് മാല്‍ക്കസണ്‍ ഒപ്പമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മൂന്നുമാസം കഴിയുമ്പോളാണ് മാല്‍ക്കം സണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്നതും സൂസണ്‍ റൈഡിന്റെ (ഐക്യരാഷ്ട്രസഭയിലെ അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ ഇന്നത്തെ ദേശീയ സുരക്ഷിതത്വ ഉപദേഷ്ടാവ്) മുഖ്യ ഉപദേഷ്ടാവും പ്രസംഗമെഴുത്തുകാരനുമായിത്തീരുന്നതും.
ഈ ഘട്ടത്തില്‍ ഇവരില്‍ കാല്‍ഭാഗം ഗൂഗിളും മുക്കാല്‍ ഭാഗം അമേരിക്കന്‍ വിദേശനയകേന്ദ്രങ്ങളുമായിരുന്നിട്ടും എനിക്ക് കൂടുതലൊന്നും വിവേകമുദിച്ചില്ല. നേരെ ഞങ്ങള്‍ സംഭാഷണമാരംഭിച്ചു. ഷ്മിറ്റ് ഇയാളില്‍ നിന്ന് വ്യത്യസ്തമായൊരു പശ്ചാത്തലമൊരുക്കി. അദ്ദേഹത്തിന്റെ കണ്ണടയ്ക്കുപിന്നില്‍ ആ അമ്പത് പിന്നിട്ട കണ്ണുകള്‍ ചിമ്മിയടയുന്നുണ്ടായിരുന്നു. ഒരു മാനേജറെ പോലെ വേഷം ധരിച്ച ഷ്മിറ്റിന്റെ പ്രകടഭാവത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് യന്ത്രത്തെപ്പോലെയുള്ള വിശകലനസാമര്‍ത്ഥ്യമാണെന്ന് തോന്നി.
അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ മിക്കപ്പൊഴും വിഷയത്തിന്റെ ഹൃദയത്തില്‍ തൊടുന്നവയും, ഭാഷാബാഹ്യവും ഘടനാപരവുമായ ഒരു ശക്തമായ ധിഷണ സ്ഫുരിക്കുന്നവയുമായിരുന്നു. ഗൂഗിളിനെ ഒരു വന്‍കിടകോര്‍പ്പറേഷന്റെ ഉയരങ്ങളിലേക്കാനയിക്കുവാനും, കോര്‍പ്പറേറ്റ് ഘടനയുടെ വളര്‍ച്ചാനിരക്ക് ഉറപ്പുവരുത്തുവാനും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങ് തത്വങ്ങളെ പ്രയോജനപ്പെടുത്തിയ അതേ ബുദ്ധിവൈഭവം.
അടുത്ത പേജില്‍ തുടരുന്നു
രണ്ടുമാസം കഴിഞ്ഞു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കേബിള്‍ സന്ദേശങ്ങള്‍ വീക്കിലിക്‌സ് പുറത്തുവിടുന്നത് പെട്ടെന്ന് നിലച്ചു. ഏതാണ്ട് മുക്കാല്‍ കൊല്ലത്തോളം പ്രസിദ്ധീകരണം തുടരാന്‍ ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടി സാധിച്ചു. ആഗോളമാധ്യമങ്ങളിലെ നൂറോളം പങ്കാളികളുമായി ചേര്‍ന്നും, അവരുടെ സ്വാധീനമേഖലകളില്‍ രേഖകള്‍ വിതരണം ചെയ്തും ആഗോളതലത്തില്‍ അനുക്രമമായി പ്രസിദ്ധീകരണം ഏര്‍പ്പാടാക്കിയും ഞങ്ങളുടെ ഉറവിടങ്ങള്‍ക്ക് പരമാവധി ആഘാതമുണ്ടാക്കുന്നതിന് വേണ്ടി പൊരുതിയും ഒക്കെയാണ് ഇത് സാധിച്ചെടുത്തത്.
systesm (വ്യൂഹങ്ങള്‍) നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതെങ്ങിനെ എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയാണിത്. വിവരങ്ങളുടെ വ്യൂഹം, ജനതയുടെ വ്യൂഹം, എന്റെ ലോകം അയാള്‍ക്ക് പുതിയതായിരുന്നു. എന്നാലതും ചുരുളഴിയുന്ന മാനുഷിക പ്രക്രിയകളുടെ, അനുപാതങ്ങളുടെ, വിവരവിനിമയ പ്രവാഹങ്ങളുടെ ഒരു ലോകം തന്നെയായിരുന്നു.
ക്രമബദ്ധരായ ബുദ്ധിയുള്ള ഒരാളെന്ന നിലയ്ക്ക് നോക്കുമ്പോള്‍ ഷ്മിറ്റിന്റെ രാഷ്ട്രീയം ഞങ്ങളുടെ ചര്‍ച്ചയില്‍ നിന്ന് കേട്ടതുപ്രകാരം തികച്ചും വ്യവസ്ഥാപിതവും, ഒട്ടും പുതുമയില്ലാത്തതുമായിരുന്നു. ഘടനാപരമായ ബന്ധങ്ങള്‍ അതിവേഗത്തില്‍ ഗ്രഹിക്കുമ്പോഴും വാക്കുകളിലൂടെ അവ പ്രകടിപ്പിക്കാന്‍ അദ്ദേഹം ശരിക്കും പാടുപെട്ടു. ഭൗമരാഷ്ട്രീയത്തിന്റെ ആന്തരികതന്ത്രങ്ങളെ സിലിക്കണ്‍വാലിയിലെ കമ്പോളഭാഷയിലേക്കോ, സ്വന്തം സുഹൃത്തുക്കളുടേതായ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുരടിച്ച സൂക്ഷ്മ വരട്ടുഭാഷയിലേക്കോ ഒതുക്കി നിര്‍ത്താന്‍ ഷ്മിറ്റ് ശ്രമിച്ചുകൊണ്ടിരുന്നു.
ഷ്മിറ്റ് ഏറ്റവും നന്നായി സംസാരിച്ചത് (ഒരു പക്ഷേ സ്വയം പോലും തിരിച്ചറിയാതെ) ഒരു എഞ്ചിനീയറായി സംസാരിച്ചപ്പോളാണ്, സങ്കീര്‍ണ്ണതകളെ അതിന്റെ അവാന്തരഘടകങ്ങളായി വ്യവഛേദിച്ചപ്പോഴാണ്.
കോഹന്‍ നന്നായി ശ്രദ്ധിക്കുന്ന ഒരാളായിരുന്നെങ്കിലും നല്ല ഒരു ചിന്തകന്‍ ആയിരുന്നില്ല. അദ്ദേഹത്തിന്റെ വിദേശനയ പശ്ചാത്തലം കണക്കിലെടുക്കുമ്പോള്‍ കോഹന്ന് അന്താരാഷ്ട്രതലത്തിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ചും, അതില്‍ പെട്ടെന്ന് ആളിക്കത്താനിടയുള്ളവയെക്കുറിച്ചും അറിവ് ഉണ്ടായിരുന്നു. അവ വേഗത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നിരത്തിക്കൊണ്ട് വ്യത്യസ്ത സാധ്യതകള്‍ വിശദീകരിച്ചുകൊണ്ട് എന്റെ പ്രസ്താവങ്ങളെ പരീക്ഷണ വിധേയമാക്കി തന്റെ വാഷിങ്ടണ്‍ ഔദ്യോഗിക വൃത്തങ്ങളിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകരെ പ്രസാദിപ്പിക്കുന്ന വിധത്തില്‍ യാഥാസ്ഥിതികത്വം പ്രകടിപ്പിക്കുകയാണ് കോഹന്‍ എന്നാണ് ചിലപ്പോള്‍ തോന്നിച്ചത്.
മാല്‍ക്കം സണ്‍, കൂടുതല്‍ പ്രായമുള്ളതും, ചിന്താധീനനും, പറയുന്ന കാര്യം ആലോചനയോടെയും ഉദാരമായും പറയുന്ന ആളുമായിരുന്നു. ഷീല്‍ഡ്‌സ് സംഭാഷണത്തിലേറെ ഭാഗത്തും നിശ്ശബ്ദയായിരുന്നു. നോട്ടുകള്‍ കുറിച്ചുകൊണ്ട് മേശയ്ക്കു ചുറ്റുമുള്ള വലിയ ആളുകളെ സന്തോഷിപ്പിച്ചുകൊണ്ട്, യഥാര്‍ത്ഥത്തിലുള്ള പ്രവര്‍ത്തി ചെയ്തത് അവരാണ്.
ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന ആള്‍ എന്ന നിലയ്ക്ക് ഏറ്റവുമധികം സംസാരിക്കേണ്ടിയിരുന്നത് ഞാനാണ്. എന്റെ ലോകവീക്ഷണത്തിലേക്ക് അവരെ ആനയിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂകളില്‍ ഏറ്റവും മികച്ചത് ഇതാണെന്ന് ഞാന്‍ കരുതുന്നു. അതിന് അവര്‍ കൂടി കാരണക്കാരാണ്. ഞാന്‍ എനിക്ക് സുഖകരമല്ലാത്ത ഒരു മേഖലയിലായിരുന്നു. എനിക്കതിഷ്ടമായി.
ഞങ്ങള്‍ ഭക്ഷണം കഴിച്ചു, പുറത്തുകൂടെ നടന്നു, അപ്പോഴും എല്ലാം റിക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ വിവരാന്വേഷണങ്ങള്‍ വീക്കിലീക്‌സിന് ചോര്‍ത്തിത്തരണമെന്ന് ഞാന്‍ ഷ്മിറ്റിനോടാവശ്യപ്പെട്ടു. അദ്ദേഹം പക്ഷെ വഴങ്ങിയില്ല. പെട്ടെന്ന്, അസ്വസ്ഥനായ ഷ്മിറ്റ് രാജ്യസ്‌നേഹാധിഷ്ഠിത നിയമങ്ങള്‍ വെളിപ്പെടുത്തുന്നതിലെ നിയമവിരുദ്ധത എടുത്തുപറഞ്ഞു. വൈകുന്നേരമായപ്പോഴേക്കും പരിപാടി തീര്‍ന്നു. അവര്‍ പോയി, വിവരസാമ്രാജ്യത്തിന്റെ അയഥാര്‍ത്ഥവും അതിവിദൂരവുമായ ശാലകളിലേക്കാണവര്‍ തിരിച്ചു പോയത്. ഞാനെന്റെ ജോലിയിലേക്ക് മടങ്ങി.
അതോടെ അത് തീര്‍ന്നു. അഥവാ അങ്ങിനെ ഞാന്‍ കരുതി.
രണ്ടുമാസം കഴിഞ്ഞു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കേബിള്‍ സന്ദേശങ്ങള്‍ വീക്കിലിക്‌സ് പുറത്തുവിടുന്നത് പെട്ടെന്ന് നിലച്ചു. ഏതാണ്ട് മുക്കാല്‍ കൊല്ലത്തോളം പ്രസിദ്ധീകരണം തുടരാന്‍ ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടി സാധിച്ചു. ആഗോളമാധ്യമങ്ങളിലെ നൂറോളം പങ്കാളികളുമായി ചേര്‍ന്നും, അവരുടെ സ്വാധീനമേഖലകളില്‍ രേഖകള്‍ വിതരണം ചെയ്തും ആഗോളതലത്തില്‍ അനുക്രമമായി പ്രസിദ്ധീകരണം ഏര്‍പ്പാടാക്കിയും ഞങ്ങളുടെ ഉറവിടങ്ങള്‍ക്ക് പരമാവധി ആഘാതമുണ്ടാക്കുന്നതിന് വേണ്ടി പൊരുതിയും ഒക്കെയാണ് ഇത് സാധിച്ചെടുത്തത്.
ഞങ്ങളുടെ മുന്‍ പങ്കാളികളായ ഗാര്‍ഡിയന്‍ പത്രം 2011 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ ഒരദ്ധ്യായത്തില്‍ 251000 കേബിള്‍ സന്ദേശങ്ങള്‍ തുറന്ന് വായിക്കാനുള്ള രഹസ്യ പാസ്സ്‌വേഡ് തിടുക്കപ്പെട്ട് പ്രസിദ്ധീകരിച്ചു. ആഗസ്ത് പകുതിയായപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയത് ജര്‍മ്മന്‍കാരനായ ഞങ്ങളുടെ ഒരു മുന്‍ജോലിക്കാരന്‍ – 2010 ല്‍ ഞാനയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു- രഹസ്യഫയലിന്റെ പരിസരത്തുള്ള നിരവധി സംഘടനകളുമായും വ്യക്തികളുമായും വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നായിരുന്നു. ആ സ്ഥാപനങ്ങളുടെ വിവരം കൊടുത്തിട്ടുളള പാസ്സ്‌വേഡുകളും, അവയുമായി ബന്ധപ്പെട്ട രഹസ്യഫയലുകളുമാണ് അയാള്‍ തേടിയിരുന്നത്. ഈ തോതില്‍ വിവരങ്ങള്‍ പരന്നു തുടങ്ങിയാല്‍ രണ്ടാഴ്ചക്കകം എല്ലാ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, കോണ്‍ട്രാക്ടര്‍മാര്‍ക്കും മദ്ധ്യവര്‍ത്തികള്‍ക്കും കേബിള്‍ സന്ദേശങ്ങള്‍ മുഴുവന്‍ കിട്ടുമെന്ന് പൊതുജനങ്ങള്‍ക്ക് അവകിട്ടാതാവുമെന്നും ഞങ്ങള്‍ കണക്കുകൂട്ടി.
ഞങ്ങളുടെ പ്രസിദ്ധീകരണ ഷെഡ്യൂള്‍ നാലുമാസം മുന്നോട്ട് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് ഞാന്‍ തീരുമാനിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പട്ട് ഞങ്ങള്‍ മുന്‍കൂട്ടി അവര്‍ക്ക് താക്കീതു നല്‍കിയതായി രേഖപ്പെടുത്തണമെന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങിനെ വന്നാല്‍ പിന്നീട് അതൊരു നിയമയുദ്ധമായോ, രാഷ്ട്രീയയുദ്ധമായോ മാറുന്ന ഒരു സാഹചര്യമാവില്ല ഉളവാക്കുക.
അടുത്ത പേജില്‍ തുടരുന്നു
സമകാലിക മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലെ മുഖ്യമായ ചരിത്രസംഭവങ്ങളില്‍ തന്റെ വിരല്‍പ്പാടുകള്‍ പതിക്കാനായിരുന്നു കോഹന്റെ ശ്രമമെന്നാണ് ഇത്തരം ഇ-മെയിലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വിപ്ലവത്തിന്റെ സമയത്ത് ഈജിപ്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഇദ്ദേഹം അറസ്റ്റ് ചെയ്തു തടവിലാക്കപ്പെട്ട ഗൂഗിള്‍ ജോലിക്കാരനായ പെയ്ല്‍ ഘോണിമിനെ കണ്ടിരുന്നു. കലാപത്തിന്റെ ബഹുജനസമ്പര്‍ക്ക-സൗഹൃദമാര്‍ന്ന പ്രതീകമായി പടിഞ്ഞാറന്‍ പത്രങ്ങള്‍ക്ക് പിന്നീട് കോഹനെ വാഴ്ത്താന്‍ കഴിഞ്ഞു. പാലസ്തീനിലും തുര്‍ക്കിയിലും നടത്താന്‍ ആസൂത്രണം ചെയ്യപ്പെട്ട യോഗങ്ങള്‍ ഗൂഗിളിന്റെ സീനിയര്‍ നേതാക്കളിടപെട്ട്, ആത്യന്തം അപകടകരമെന്നുകണ്ട് വകവരുത്തുകയായിരുന്നു എന്ന് സ്റ്റ്രാറ്റ്‌ഫോര്‍ ഇമെയിലുകള്‍ അവകാശപ്പെടുന്നു.
അന്നത്തെ ബ്രിട്ടനിലെ അമേരിക്കന്‍ അംബാസഡര്‍ ലൂയിസസ് മാനെ ഉണര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍, ഞങ്ങള്‍ മുന്‍വാതിലിലൂടെ ശ്രമമാരംഭിച്ചു. വിക്കിലീക്‌സിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ സാറാ ഹാരിസണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഫ്രണ്ട് ഡസ്‌കില്‍ വിളിച്ചു, ഹിലാരി ക്ലിന്റണുമായി ജൂലിയന്‍ അസ്സാഞ്ച് സംഭാഷണം നടത്താനാഗ്രഹിക്കുന്നതായി ഓപ്പറേറ്ററെ അറിയിച്ചു. ഈ പ്രസ്താവത്തെ ആദ്യം എതിരേറ്റത് ഔദ്യോഗികവൃത്തങ്ങളിലെ അവിശ്വാസമായിരുന്നു.
വരാന്‍ പോവുന്ന അണുയുദ്ധത്തെക്കുറിച്ച് താക്കീത് നല്‍കാന്‍ പീറ്റര്‍ ബെല്ലേഴ്‌സ് വൈറ്റ് ഹൗസിലേക്ക് വിളിക്കുന്ന “”ഡോ.സ്റ്റ്രേഞ്ച്‌ലൗ””വിലെ രംഗത്തിന്റെ പുനരവതരണത്തിലാണ് ഞങ്ങളകപ്പെട്ടതെന്ന് ഉടന്‍ മനസ്സിലായി. ചിത്രത്തിലെന്നതുപോലെ ഞങ്ങളും ഔദ്യോഗികമേധാവികളെ ഓരോരുത്തരോടും സംസാരിച്ചു. താഴെനിന്ന് മോലോട്ട്. ഒടുവില്‍ ക്ലിന്റന്റെ സീനിയര്‍ അഡൈ്വസറോടു സംസാരിച്ചു. തിരിച്ചു വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഫോണ്‍ താഴെവച്ചു കാത്തിരുന്നു.
അരമണിക്കൂര്‍ കഴിഞ്ഞ് ഫോണ്‍ മുഴങ്ങിയപ്പോള്‍ മറ്റെ അറ്റത്ത് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റായിരുന്നില്ല, പകരം ഗൂഗിളിനോട് കൂടിക്കാഴ്ച ഏര്‍പ്പാടാക്കിയ വിക്കിലീക്ക്‌സിലെ സ്റ്റാഫംഗമായിരുന്ന ജോസഫ് ഫാരല്‍ ആയിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ടിനെ വിളിക്കുന്നത് വീക്കിലിക്‌സ് തന്നെയെന്നുറപ്പുവരുത്താന്‍ ലിസാഷീല്‍ഡ്‌സ് അയാള്‍ക്ക് ഒരു ഇ-മെയില്‍ അയച്ചുവത്രെ.
ഈ ഒരു ഘട്ടത്തിലാണ് ഷ്മിറ്റ് ഗൂഗിളിന്റെ മാത്രം ദൂതനായിരിക്കില്ല എന്ന് എനിക്ക് ബോദ്ധ്യമായത്. ഔദ്യോഗികമായാലും അല്ലെങ്കിലും വാഷിങ്ടണിനോടും പ്രസിഡണ്ട് ഒബാമയോടും അയാള്‍ക്ക് ബന്ധമുണ്ട്. ഹിലരി ക്ലിന്റന്റെ ആളുകള്‍ക്ക് എരിക് ഷ്മിറ്റിന്റെ കൂട്ടുകാരി എന്നെ സന്ദര്‍ശിച്ചുവെന്നറിയാമായിരുന്നു. വിവരങ്ങള്‍ അറിയാനുള്ള മാര്‍ഗ്ഗമായി അവരെയാണവര്‍ തിരഞ്ഞെടുത്തത്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭ്യന്തരരേഖകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വീക്കിലീക്‌സ് നല്ലവണ്ണം മുഴുകിയപ്പോള്‍ ഫലത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വീക്കിലിക്‌സിന്റെ കേന്ദ്രസ്ഥാനത്തെത്തി “”സൗജന്യഭക്ഷണ””ത്തിനായി എന്നെ ഇടിക്കുകയായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് 2013 ആദ്യം ചൈനയും വടക്കന്‍ കൊറിയയും ബര്‍മ്മയും സന്ദര്‍ശിച്ചതിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്ന കാര്യം ഗൂഗിള്‍ ചെയര്‍മാന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വാഷിങ്ടണ് വേണ്ടി “”ചാനലിന് പിറകെ നയതന്ത്രം”” നടത്തുകയായിരുന്നു എന്നതാണ്. ആ സമയത്ത് അതൊരു പുതുമയുള്ള ചിന്തയായിരുന്നു.
വീക്കിലീക്‌സ് 2012 ഫെബ്രുവരിയില്‍ മുപ്പതിലധികം അന്താരാഷ്ട്ര മാധ്യമ പങ്കാളികളോടൊപ്പം ഗ്ലോബല്‍ ഇന്റലിജെന്‍സ് ഫയലുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ ഞാനക്കാര്യം മാറ്റിവെച്ചു. ടെക്‌സാസ് കേന്ദ്രമാക്കിയുള്ള ഇ-മെയില്‍ സന്ദേശങ്ങളുടെ സ്പൂളാണ് ഗ്ലോബല്‍ ഇന്റലിജന്‍സ് ഫയലുകള്‍. ബെയ്‌റൂട്ട് ആസ്ഥാനമായ അല്‍അഖ്ബര്‍ എന്ന ദിനപത്രം, ഞങ്ങളുടെ ശക്തരായ പങ്കാളികളിലൊന്നായിരുന്നു. ജാറെഡ് കോഹനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ക്ക് വേണ്ടിയാണ് ഈ മെയിലുകള്‍ അരിച്ചു പെറുക്കിയത്.
പൊതുജനസമ്പര്‍ക്കപരിപാടിവിട്ട്, “”കോര്‍പ്പറേറ്റ് ഉത്തരവാദിത്വ”ത്തിലേക്ക് കടന്നുകയറിയ കോഹന്റെ ഡയറക്ടറേറ്റ് സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ക്ക് വേണ്ടി നീക്കിവെച്ച തലങ്ങളിലുള്ള വിദേശകാര്യങ്ങളില്‍ സജീവമായി കോര്‍പ്പറേറ്റ് ഇടപെടലുകള്‍ നടത്തുന്ന ജോലി ഏറ്റെടുത്തു എന്നു തോന്നുന്നു. “”ഭരണമാറ്റത്തിന് വേണ്ടി ചുക്കാന്‍ വിളിക്കുന്ന”” ഗൂഗിളിന്റെ ഡയറക്ടര്‍ എന്നു കോഹനെ വിളിക്കാവുന്നതാണ്.
സ്വയം ഒരുതരം കോര്‍പ്പറേറ്റ് സി.ഐ.എ ആണെന്ന് ചിന്തിക്കാന്‍ ഇഷ്ടമുള്ള സ്റ്റ്രാറ്റ്‌ഫോറിലെ ആളുകള്‍ അവരുടെ മേഖലയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന മറ്റു കമ്പനികളെക്കുറിച്ച് ബോധവാന്മാരായിരുന്നു. ഗൂഗിള്‍ ഇക്കൂട്ടത്തിലൊന്നായി അവരുടെ റാഡാറില്‍ പ്രത്യക്ഷപ്പെട്ടു. “”ഗൂഗിള്‍ ഐഡിയാസി””ന്റെ അച്ചുതണ്ടായി നിന്നുകൊണ്ട് കോഹന്‍ നടത്തിയ പ്രവര്‍ത്തന പരമ്പരകളിലൂടെ അവര്‍ ചര്‍ച്ച ചെയ്തു. “”ചിന്ത/പ്രവര്‍ത്തന ടാങ്ക്”” (Think/do tank) എന്നു പറഞ്ഞതിലെ “പ്രവര്‍ത്തനം” എന്താണെന്നതിന്റെ സൂചനകള്‍ ഇതുള്‍ക്കൊണ്ടിരുന്നു.
പൊതുജനസമ്പര്‍ക്കപരിപാടിവിട്ട്, “”കോര്‍പ്പറേറ്റ് ഉത്തരവാദിത്വ”ത്തിലേക്ക് കടന്നുകയറിയ കോഹന്റെ ഡയറക്ടറേറ്റ് സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ക്ക് വേണ്ടി നീക്കിവെച്ച തലങ്ങളിലുള്ള വിദേശകാര്യങ്ങളില്‍ സജീവമായി കോര്‍പ്പറേറ്റ് ഇടപെടലുകള്‍ നടത്തുന്ന ജോലി ഏറ്റെടുത്തു എന്നു തോന്നുന്നു. “”ഭരണമാറ്റത്തിന് വേണ്ടി ചുക്കാന്‍ വിളിക്കുന്ന”” ഗൂഗിളിന്റെ ഡയറക്ടര്‍ എന്നു കോഹനെ വിളിക്കാവുന്നതാണ്.
സമകാലിക മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലെ മുഖ്യമായ ചരിത്രസംഭവങ്ങളില്‍ തന്റെ വിരല്‍പ്പാടുകള്‍ പതിക്കാനായിരുന്നു കോഹന്റെ ശ്രമമെന്നാണ് ഇത്തരം ഇ-മെയിലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വിപ്ലവത്തിന്റെ സമയത്ത് ഈജിപ്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഇദ്ദേഹം അറസ്റ്റ് ചെയ്തു തടവിലാക്കപ്പെട്ട ഗൂഗിള്‍ ജോലിക്കാരനായ പെയ്ല്‍ ഘോണിമിനെ കണ്ടിരുന്നു. കലാപത്തിന്റെ ബഹുജനസമ്പര്‍ക്ക-സൗഹൃദമാര്‍ന്ന പ്രതീകമായി പടിഞ്ഞാറന്‍ പത്രങ്ങള്‍ക്ക് പിന്നീട് കോഹനെ വാഴ്ത്താന്‍ കഴിഞ്ഞു. പാലസ്തീനിലും തുര്‍ക്കിയിലും നടത്താന്‍ ആസൂത്രണം ചെയ്യപ്പെട്ട യോഗങ്ങള്‍ ഗൂഗിളിന്റെ സീനിയര്‍ നേതാക്കളിടപെട്ട്, ആത്യന്തം അപകടകരമെന്നുകണ്ട് വകവരുത്തുകയായിരുന്നു എന്ന് സ്റ്റ്രാറ്റ്‌ഫോര്‍ ഇമെയിലുകള്‍ അവകാശപ്പെടുന്നു.
എന്നെ കാണുന്നതിന്ന് ഏതാനും മാസംമുമ്പ് കോഹന്‍ ഇറാന്റെ അതിര്‍ത്തിയിലുള്ള അസര്‍ ബൈജാനിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തിരുന്നു. “”അതിര്‍ത്തിക്കടുത്തുള്ള ഇറാനിയന്‍ സമൂഹത്തെ””ക്കുറിച്ചു പഠിക്കുകയായിരുന്നു ലക്ഷ്യം. “”അടിച്ചമര്‍ത്തുന്ന സമൂഹങ്ങളെ””ക്കുറിച്ചുള്ള ഗൂഗിള്‍ ഐഡിയാസിന്റെ പ്രൊജക്ടിന്റെ ഭാഗമായിരുന്നു ഇത്. ആഭ്യന്തര ഇ-മെയില്‍ സന്ദേശങ്ങളില്‍ സ്റ്റ്രാറ്റ്‌ഫോര്‍ (ഇദ്ദേഹം നേരത്തെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു.) ഇങ്ങനെ എഴുതി:
“ഗൂഗിളിന് വൈറ്റ് ഹൗസിന്റേയും സ്റ്റേറ്റ് ഡിപ്പാട്ടുമെന്റിന്റെയും പിന്തുണയും, വ്യോമസേനയുടെ പിന്തുണയും ലഭിക്കുന്നുണ്ട്. വാസ്തവത്തില്‍ അവര്‍ ചെയ്യുന്നത് സി.ഐ.എ യ്ക്ക് ചെയ്യാന്‍ കഴിയാത്തതാണ്.”
കോഹന്‍ തട്ടിക്കൊണ്ടുപോകലിനോ, വധിക്കലിനു തന്നെയോ വിധേയനായേക്കാം. വെട്ടിത്തുറന്നു പറഞ്ഞാല്‍ കലാപങ്ങള്‍ ഉയര്‍ത്തിയതിന് സംഭവിക്കാവുന്നതില്‍ മികച്ച കാര്യം ഇതാണ്. അമേരിക്കന്‍ ഗവണ്‍മെന്റിന് അജ്ഞത നടിക്കാനാവില്ല, ഗൂഗിള്‍ ഇപ്പോള്‍ വിസര്‍ജ്ജ്യ സഞ്ചിയുമേന്തി നില്പാണ്.
അടുത്ത പേജില്‍ തുടരുന്നു
ചുരുങ്ങിയത് 1920 കള്‍ തൊട്ട് യൂണിയനുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയ യഥാര്‍ത്ഥ അഭിനേതാക്കള്‍ സ്വതന്ത്രകമ്പോള-ഭരണകൂടവാദത്തിന്റെ നിരന്തരമായ ആക്രമണത്താല്‍ കൂമ്പിപ്പോയിട്ടുണ്ട്. രാഷ്ട്രീയത്തിലെ പ്രബലപക്ഷങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി “”സിവില്‍ സമൂഹ””ത്തെ കയ്യെത്തും ദൂരത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്ന വാങ്ങുന്നവരുടെ ചന്തയായി പരിവര്‍ത്തിപ്പിക്കുകാണ് സ്വതന്ത്രകമ്പോള-ഭരണകൂടവാദം (free market system) ചെയ്തത്.
ആഭ്യന്തരമായി കൈമാറിയ വിവരങ്ങളില്‍ ബര്‍ട്ടന്‍ പറഞ്ഞത്, കോഹന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അയാള്‍ വിവരം ശേഖരിച്ച ഉറവിടം ഗൂഗിളിന്റെ തന്റെ സുരക്ഷിതത്വ, സുരക്ഷ ഡയറക്ടര്‍ മാര്‍ട്ടിലെവും എറിക് ഷ്മിറ്റും തന്നെയും ആണെന്നായിരുന്നു.
കോഹനെക്കുറിച്ചുള്ള കുറെക്കൂടി വ്യക്തമായ എന്തെങ്കിലും കിട്ടാന്‍ വേണ്ടി ഞാന്‍ വീക്കിലിക്‌സിന്റെ പഴയരേഖകള്‍ പലതും ചികഞ്ഞുനോക്കി. കേബ്ള്‍ഗേറ്റിന്റെ ഭാഗമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തുവിട്ട രേഖകളില്‍ കോഹന്‍ 2009 ല്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായതായി പറയുന്നുണ്ട്. അഫ്ഗാനിലെ നാല് മൊബൈല്‍ഫോണ്‍ കമ്പനികളെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് അവരുടെ ആന്റിനകള്‍ തിരിച്ചുവെക്കേണ്ടതിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ആള്‍ ശ്രമിച്ചതായിട്ടാണ് പറയുന്നത്.
ലബനോണില്‍ ബുദ്ധിപരമായും മതപരമായും ഹിസ്ബുള്ളയ്‌ക്കെതിരായി “ഹയര്‍ഷിയാലീഗി”നെ എതിരാളിയാക്കി സ്ഥാപിച്ചെടുക്കാനുള്ള രഹസ്യമായ ശ്രമത്തിലായിരുന്നു അദ്ദേഹം. ലണ്ടനില്‍ ബോളിവുഡ് സംവിധായകര്‍ക്ക് ഭീകരവിരുദ്ധന്‍ ഉള്ളടക്കം സിനിമയില്‍ തിരുകിക്കയറ്റാന്‍ ഫണ്ട് നല്‍കാമെന്നു പറഞ്ഞു. ഹോളിവുഡ്ഡിലെ ബന്ധപ്പെട്ട നെറ്റ് വര്‍ക്കുകളുമായി അവരെ ബന്ധപ്പെടുത്താമെന്നും വാഗ്ദാനം നല്‍കി.
എല്ലിങ്ഹാം ഹാളില്‍ എന്നെ സന്ദര്‍ശിച്ച് മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ജോറെഡ് കോഹന്‍ അയര്‍ലണ്ടിലേക്ക് പറന്നു. ഗൂഗിള്‍ ഐഡിയാസും “”കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സും”” സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്ത “രക്ഷാഉച്ചകോടി” (Save Summit) ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനായിരുന്നു ഈ യാത്ര. “”ഹിംസാത്മകമായ തീവ്രവാദ””ത്തിന്റെ പ്രശ്‌നത്തിന് സാങ്കേതികവിദ്യയിലൂടെ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ഒരു ശില്പശാലയായാണ് ഈ ഉച്ചകോടി വിഭാവനം ചെയ്യപ്പെട്ടത്.
നഗരത്തിലെ മുന്‍ ഗുണ്ടകളെ വലതുപക്ഷസായുധകലാപക്കാരെ, അക്രമോത്സുകരായ ദേശീയവാദികളെ, മത തീവ്രവാദികളെ എന്നിങ്ങനെയുള്ളവരെയെല്ലാം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഒറ്റ സ്ഥലത്ത് വിളിച്ചുചേര്‍ക്കാനായിരുന്നു ഈ പരിപാടി. എന്താണ് തെറ്റുപറ്റിയത്? ഇതുപോലെയുള്ള ഓരോ പരിപാടികളാണ് കോഹന്റെ ലോകം.
വരേണ്യവിഭാഗങ്ങളും അവരുടെ ആശ്രിതരെയും പരസ്പരസ്വാധീനംകൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി “”സിവില്‍ സമൂഹം”” എന്ന പവിത്രനാമത്തിന്‍ കീഴില്‍ നടത്തപ്പെടുന്ന എണ്ണമില്ലാത്തത്ര സായാഹ്നവിരുന്നുകള്‍.
സ്ഥാപനങ്ങള്‍ രൂപം കൊള്ളുന്ന സ്വയം നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൗരന്മാരുടെ താല്പര്യങ്ങളുടെയും ഇച്ഛകളുടെയും പ്രതിഫലനത്തിനായി അവ ഒന്നിച്ചു ചേരുകയാണ് എന്നും, അവയാണ് സജീവമായ “”സിവില്‍ സമൂഹവിഭാഗ””മെന്നുമുള്ള ബോധമാണ് ഇപ്പോഴും വികസിത മുതലാളിത്ത സമൂഹങ്ങളിലെ നിലവിലുള്ള സാമാന്യമായ ധാരണ.
നഗരത്തിലെ മുന്‍ ഗുണ്ടകളെ വലതുപക്ഷസായുധകലാപക്കാരെ, അക്രമോത്സുകരായ ദേശീയവാദികളെ, മത തീവ്രവാദികളെ എന്നിങ്ങനെയുള്ളവരെയെല്ലാം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഒറ്റ സ്ഥലത്ത് വിളിച്ചുചേര്‍ക്കാനായിരുന്നു ഈ പരിപാടി. എന്താണ് തെറ്റുപറ്റിയത്? ഇതുപോലെയുള്ള ഓരോ പരിപാടികളാണ് കോഹന്റെ ലോകം. വരേണ്യവിഭാഗങ്ങളും അവരുടെ ആശ്രിതരെയും പരസ്പരസ്വാധീനംകൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി “”സിവില്‍ സമൂഹം”” എന്ന പവിത്രനാമത്തിന്‍ കീഴില്‍ നടത്തപ്പെടുന്ന എണ്ണമില്ലാത്തത്ര സായാഹ്നവിരുന്നുകള്‍.
സര്‍ക്കാരില്‍ നിന്നുള്ള അഭിനേതാക്കളും “”സ്വകാര്യമേഖല””യും ഈ മേഖലയുടെ അതിരുകളെ മാനിക്കുന്നു എന്നാണ് ഐതിഹ്യം. മനുഷ്യാവകാശം സ്വതന്ത്രഭാഷണം, ഉത്തരവാദിത്തമുള്ള ഗവണ്‍മെന്റ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി വാദിക്കാന്‍ സര്‍ക്കാരിതര സംഘടനകള്‍ക്കും (N.G.Os) ലാഭമുണ്ടാക്കാത്തവര്‍ക്കും ഇത് സുരക്ഷിതമായ ഒരു ഇടം വിട്ടു കൊടുക്കുന്നുണ്ടുതാനും.
ഇത് മഹത്തായ ഒരാശയമെന്ന് കേള്‍ക്കുമ്പോള്‍ തോന്നും. എന്നാല്‍ എത്രയോ ദശകങ്ങളായി ഇത് സത്യമായിരുന്നില്ല. ചുരുങ്ങിയത് 1920 കള്‍ തൊട്ട് യൂണിയനുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയ യഥാര്‍ത്ഥ അഭിനേതാക്കള്‍ സ്വതന്ത്രകമ്പോള-ഭരണകൂടവാദത്തിന്റെ നിരന്തരമായ ആക്രമണത്താല്‍ കൂമ്പിപ്പോയിട്ടുണ്ട്. രാഷ്ട്രീയത്തിലെ പ്രബലപക്ഷങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി “”സിവില്‍ സമൂഹ””ത്തെ കയ്യെത്തും ദൂരത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്ന വാങ്ങുന്നവരുടെ ചന്തയായി പരിവര്‍ത്തിപ്പിക്കുകാണ് സ്വതന്ത്രകമ്പോള-ഭരണകൂടവാദം (free market system) ചെയ്തത്.
കഴിഞ്ഞ നാല്പതു കൊല്ലക്കാലത്ത് തിങ്ക്ടാങ്കുകളുടെയും രാഷ്ട്രീയ എന്‍.ജി.ഒ കളുടെയും വന്‍തോതിലുള്ള പെരുപ്പമാണ് ഉണ്ടായത്. എല്ലാ വാചകമടിക്കും അടിയില്‍ പരിശോധിച്ചാല്‍ ഇവയുടെ ലക്ഷ്യം രാഷ്ട്രീയമായ അജണ്ടകള്‍ പരോക്ഷമായി മറ്റാളുകളെക്കൊണ്ട് നടപ്പിലാക്കുക എന്നതാണ്. ഫോറിന്‍ പോളിസി ഇനീഷ്യറ്റീവ് പോലുള്ള മുന്നണി സംഘങ്ങള്‍ മാത്രമല്ല ഫ്രീഡം ഹൗസുപോലുള്ള അറുവഷളന്‍ എന്‍.ജി.ഒകളും ഇക്കൂട്ടത്തിലുണ്ട്.
വിഡ്ഢികളെങ്കിലും സദുദ്ദേശമുള്ള ലാഭം ലക്ഷ്യമിടാത്ത എത്രയോ ജോലിക്കാര്‍ രാഷ്ട്രീയമായ ഫണ്ടിങ്ങിന്റെ കുരുക്കുകള്‍ കൊണ്ട് വരിഞ്ഞു കെട്ടിയിട്ടനിലയില്‍ പാശ്ചാത്യമല്ലാത്ത മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുകയും, എന്നാല്‍ സ്വന്തം നാട്ടിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തുകൊണ്ട് ഇവയിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.
സിവില്‍ സമൂഹകോണ്‍ഫറന്‍സ് സര്‍ക്കീട്ടുകള്‍ – വര്‍ഷംതോറും നൂറുകണക്കിന് പ്രാവശ്യം വികസ്വരലോകത്തെ ആക്റ്റിവിസ്റ്റുകളെ “”സര്‍ക്കാരും സ്വകാര്യപങ്കാളികളും”” തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിനെ അനുഗ്രഹിക്കാന്‍ ലോകത്തെമ്പാടും പറന്നെത്തി “സ്റ്റോക്ക്‌ഹോം ഇന്റര്‍നെറ്റ് ഫോറം” പോലുള്ള ഭൗമ രാഷ്ട്രീയ പരിപാടികളിള്‍ പറന്നെത്താന്‍ സഹായിക്കുന്ന ആളുകള്‍ – വര്‍ഷം തോറും കിട്ടുന്ന ദശലക്ഷക്കണക്കിന് സോളറികള്‍ – രാഷ്ട്രീയമായ ഫണ്ടുകളില്ലെങ്കില്‍ നിലനില്ക്കാന്‍ പോലും കഴിയാത്തവയാണ്.
അടുത്ത പേജില്‍ തുടരുന്നു
കോഹന്‍ ബോര്‍ഡ് അംഗമായ “”അഡ്വാന്‍സിംഗ് ഹ്യൂമന്‍ റൈറ്റ്‌സി””ലെ മറ്റൊരു ബോര്‍ഡ് മെമ്പര്‍ അഫ്ഗാന്‍ അധിനിവേശത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാണ്ടര്‍ ആയിരുന്ന റിച്ചാര്‍ഡ് കെംപ് ആണ്. “”മൂവ്‌മെന്റ്‌സ്.ഓര്‍ഗ്”” അതിന്റെ ഇപ്പോഴത്തെ അവതാരത്തില്‍ ഗൂഗിള്‍, MSNBC പി.ആര്‍ ഭീമനായ ഈഡല്‍മാന്‍ (ജനറല്‍ എലക്ട്രിക് ബോയിംഗ്, ഷെല്‍ തുടങ്ങിയവയുടെ പ്രതിനിധി.) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ന്യൂജെന്‍ കമ്പനികളില്‍ നിന്നും ഒരുപോലെ ധനസഹായം പറ്റുന്നുണ്ട്.
അമേരിക്കയിലെ ഏറ്റവും വലിയ തിങ്ക്ടാങ്കുകളുടെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും അംഗത്വം പരിശോധിച്ചുനോക്കുക, ഒരേ പേരുകള്‍ തന്നെ വീണ്ടും വീണ്ടും വരുന്നത് കാണാം, കോഹന്റെ “”സേവ് സമ്മിറ്റ്”” പിന്നീട് AVE (Against Violent Extramym.org) എന്ന ദീര്‍ഘകാല പ്രൊജക്ടിലേക്ക് നീണ്ടത് കാണാം. ഗൂഗില്‍ ഐഡിയാസിനു പുറമെ “”ജെന്‍ നെക്സ്റ്റ് ഫൗണ്ടേഷനും”” ഇതിനെ പിന്താങ്ങുന്നു.
ഈ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നത് അതൊരു “”വിജയികളായ വ്യക്തികളുടെ ഒരു ഫ്‌ളാറ്റ് വേദിയാണെന്നും, അംഗത്വത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ആണ്. പുത്തന്‍ സംരംഭങ്ങളിലെ നിക്ഷേപമൂലധനത്തിന്റെ സഹായത്തോടെ “”സാമൂഹ്യമാറ്റം”” കൊണ്ടു വരാന്‍ ലക്ഷ്യമിടുന്ന സംഘടനയാണത്രെ അത്. “”സര്‍ക്കാരിന്റെ ഫണ്ടുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള താല്പര്യസംഘട്ടനങ്ങളെ ഒഴിവാക്കാന്‍ സ്വകാര്യമേഖലയുടെയും ലാഭരഹിതമായ ഫൗണ്ടേഷന്റേയും പിന്തുണ ജെന്‍നെക്സ്റ്റ് വാഗ്ദാനം ചെയ്യുന്നു. ജാറെഡ് കോഹാന്‍ ഇതില്‍ നിര്‍വ്വാഹകസമിതി അംഗമാണ്.
ആഗോളതലത്തില്‍ ഇന്റര്‍നെറ്റടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന “”ജനാധിപത്യാനുകൂലികളായ ആക്റ്റിവിസ്റ്റുകളെ അമേരിക്കന്‍ വിദേശബന്ധപേട്രണേഴ്‌സ് ശൃംഖലയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ട് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗകാലത്ത് കോഹന്‍ ആരംഭിച്ച സര്‍ക്കാരിതര സംഘടനയേയും ജെന്‍നെക്സ്റ്റ് പിന്തുണയ്ക്കുന്നു. ഈ ഗ്രൂപ്പ് ആരംഭിച്ചത് “”യുവജനപ്രസ്ഥാനങ്ങളുടെ സഖ്യം”” (Alliance of Youth Movements) ആയിട്ടാണ്.
2008 ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു ഉദ്ഘാടനസമ്മേളനം. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ചിലവിനും, കോര്‍പ്പറേറ്റ് സ്‌പൊണ്‍സര്‍മാരുടെ ലോഗോകള്‍ പതിച്ചും ആണ് പരിപാടി നടന്നത്. വെനിസ്വേല, ക്യൂബ തുടങ്ങിയ “”പ്രശ്‌നപ്രദേശ””ങ്ങളില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളെ ഒബാമ പ്രചരണപരിപാടിയുടെ നവമാദ്ധ്യമ സംഘങ്ങളുടേയും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ജെയിംസ് ഗ്ലാസ്സ്മാന്റെയും പ്രഭാഷണങ്ങള്‍ നിരീക്ഷിച്ചു പഠിക്കാനും അമേരിക്കന്‍ മാദ്ധ്യമ വ്യക്തിത്വങ്ങളുമായും, “”ജീവകാരുണ്യപ്രവര്‍ത്തകരു””മായും പബ്ലിക് റിലേഷന്‍ കണ്‍സള്‍ട്ടന്റുകളുമായും, കൂട്ടായ്മബന്ധം സ്ഥാപിക്കാനുമായി വിമാനമാര്‍ഗ്ഗം ന്യൂയോര്‍ക്കിലെത്തിച്ചു.
ലണ്ടനിലും മെക്‌സിക്കോസിറ്റിയിലും ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി പിന്നീടു നടന്ന രണ്ടു ഉച്ചകോടികളിലെ പ്രതിനിധികളെ ഹിലാരി ക്ലിന്റണ്‍ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്തു.
“”നിങ്ങളാണ് ഉയര്‍ന്നു വരുന്ന ആക്റ്റിവിസ്റ്റ് പൗരന്മാരുടെ തലമുറയുടെ മുന്നണിപ്പോരാളികള്‍. അത് നിങ്ങളെ ഞങ്ങള്‍ക്കാവശ്യമുള്ള തരത്തിലുള്ള നേതാക്കളാക്കിത്തീര്‍ക്കുന്നുണ്ട്.
2011 ല്‍ “”യുവജനപ്രസ്ഥാനങ്ങളുടെ സഖ്യം”” എന്ന സംഘടന “”മൂവ്‌മെന്റ്‌സ് ഓര്‍ഗ്”” എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2012 ല്‍ ഈ സംഘടന “”അഡ്വാന്‍സിങ് ഹ്യൂമന്‍ റൈറ്റ്‌സ്”” എന്ന സംഘടനയുടെ ഭാഗമായിത്തീര്‍ന്നു. റോബര്‍ട്ട് എല്‍. ബേണ്‍സ്റ്റീന്‍ “ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്” എന്ന സംഘടനയില്‍ നിന്ന് രാജിവെച്ച ശേഷം സ്ഥാപിച്ച ഒരു പുതിയ എന്‍.ജി.ഒ ആയിരുന്നു.
യു.എസ്.ഉദ്യോഗസ്ഥര്‍, ടെല്‍കോം വ്യവസായ ഭീമന്മാര്‍, സുരക്ഷാ കണ്‍സല്‍ട്ടന്റുമാര്‍, ഫൈനാന്‍സ് മൂലധനത്തിന്റെയും വിദേശനയവുമായി ബന്ധപ്പെട്ട സുരക്ഷയുടെയും കാര്യകര്‍ത്താക്കളായ അലക് റോഡ്ഡിനെപ്പോലുള്ള സാങ്കേതികവിദഗ്ദ്ധര്‍ (ഇദ്ദേഹം സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ കോഹന്റെ ഇരട്ട സഹോദരനെപ്പോലെയാണ്). സോഷ്യല്‍ നെറ്റ് വര്‍ക്ക് ആക്ടിവിസ്റ്റുകളും സൈദ്ധാന്തികരും ഗൂഗിളിന്റെ വാര്‍ഷിക പരിപാടിക്ക് അനുവദിച്ചുകൊടുത്തിരിക്കുന്ന ആധികാരികതയുടെ പരിവേഷം വാസ്തവത്തില്‍ അത്രയൊന്നും അര്‍ഹിക്കാത്തതാണ്.
“അഡ്വാന്‍സിന് ഹ്യൂമന്‍ റൈറ്റ്‌സ്”” ഇസ്രയേലിന്റെയോ അമേരിക്കയുടേയോ മനുഷ്യാവകാശധ്വംസനങ്ങളില്‍ ഇടപെടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. “ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനു പറ്റിയതെറ്റ് “”സ്വേച്ഛാധിപത്യങ്ങളുടെ”” മേല്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് തിരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് “”അഡ്വാന്‍സിങ് ഹ്യൂമന്‍ റൈറ്റ്‌സ്”” ആരംഭിച്ചത്.
“”മൂവ്‌മെന്റ്‌സ് ഓര്‍ഗും”” “”അഡ്വാന്‍സിംഗ് ഹ്യൂമന്‍ റൈറ്റ്‌സും”” തമ്മിലുള്ള വിലയനം “”ഒഴിവാക്കാനാവാത്തതാണെന്ന്”” കോഹന്‍ ചൂണ്ടിക്കാട്ടി. മദ്ധ്യപൂര്‍വ്വ പ്രദേശത്തും വടക്കനാഫ്രിക്കയിലും രണ്ടാമത് പറഞ്ഞ സംഘടനയുടെ ആഭിമുഖ്യത്തില്‍ സൈബര്‍ ആക്ടിവിസ്റ്റുകളുടെ നെറ്റ് വര്‍ക്കുകള്‍ വികസിച്ചുവന്ന സാഹചര്യമാണ് ഇതിനു കാരണമായി കോഹന്‍ എടുത്തു പറഞ്ഞത്.
കോഹന്‍ ബോര്‍ഡ് അംഗമായ “”അഡ്വാന്‍സിംഗ് ഹ്യൂമന്‍ റൈറ്റ്‌സി””ലെ മറ്റൊരു ബോര്‍ഡ് മെമ്പര്‍ അഫ്ഗാന്‍ അധിനിവേശത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാണ്ടര്‍ ആയിരുന്ന റിച്ചാര്‍ഡ് കെംപ് ആണ്. “”മൂവ്‌മെന്റ്‌സ്.ഓര്‍ഗ്”” അതിന്റെ ഇപ്പോഴത്തെ അവതാരത്തില്‍ ഗൂഗിള്‍, MSNBC പി.ആര്‍ ഭീമനായ ഈഡല്‍മാന്‍ (ജനറല്‍ എലക്ട്രിക് ബോയിംഗ്, ഷെല്‍ തുടങ്ങിയവയുടെ പ്രതിനിധി.) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ന്യൂജെന്‍ കമ്പനികളില്‍ നിന്നും ഒരുപോലെ ധനസഹായം പറ്റുന്നുണ്ട്.
ഗൂഗിള്‍ ഐഡിയാസ് എന്ന സ്ഥാപനം കുറേക്കൂടി വലുതാണെങ്കിലും നയങ്ങളിലും പദ്ധതികളിലും ഒട്ടും വ്യത്യസ്തമല്ല. ഉദാഹരണത്തിന് ഒക്‌ടോബര്‍ 2013 ല്‍ “”വിവരവിനിമയ ബന്ധിതമായ ലോകത്തിലെ പ്രതിസന്ധി”” (“Crisis in a Connected World”) എന്ന പേരില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്കായി ഒരുക്കിയ കൂടിച്ചേരലില്‍ പ്രസംഗിച്ചവരുടെ ലിസ്റ്റ് നോക്കുക:
യു.എസ്.ഉദ്യോഗസ്ഥര്‍, ടെല്‍കോം വ്യവസായ ഭീമന്മാര്‍, സുരക്ഷാ കണ്‍സല്‍ട്ടന്റുമാര്‍, ഫൈനാന്‍സ് മൂലധനത്തിന്റെയും വിദേശനയവുമായി ബന്ധപ്പെട്ട സുരക്ഷയുടെയും കാര്യകര്‍ത്താക്കളായ അലക് റോഡ്ഡിനെപ്പോലുള്ള സാങ്കേതികവിദഗ്ദ്ധര്‍ (ഇദ്ദേഹം സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ കോഹന്റെ ഇരട്ട സഹോദരനെപ്പോലെയാണ്). സോഷ്യല്‍ നെറ്റ് വര്‍ക്ക് ആക്ടിവിസ്റ്റുകളും സൈദ്ധാന്തികരും ഗൂഗിളിന്റെ വാര്‍ഷിക പരിപാടിക്ക് അനുവദിച്ചുകൊടുത്തിരിക്കുന്ന ആധികാരികതയുടെ പരിവേഷം വാസ്തവത്തില്‍ അത്രയൊന്നും അര്‍ഹിക്കാത്തതാണ്.
അടുത്ത പേജില്‍ തുടരുന്നു
പി.എ.സി(Political Action Committee) ഫണ്ടുകള്‍ നല്‍കിക്കൊണ്ട് ഷ്മിറ്റ് കൂടുതല്‍ തുറന്ന രീതിയില്‍ രാഷ്ട്രീയ പ്രക്രിയകളില്‍ ഇടപെടുന്ന വ്യക്തിയുമായിക്കഴിഞ്ഞിരുന്നു ഷ്മിറ്റ്. ആ വര്‍ഷം ഏപ്രിലില്‍ 32000 ഡോളര്‍ നാഷണല്‍ റിപ്പബ്ലിക്കന്‍ സെനറ്റോറിയല്‍ കമ്മറ്റിക്കും തൊട്ടടുത്തമാസം തത്തുല്ല്യമായ മറ്റൊരുതുക ഡെമോക്രാറ്റിക് സെനറ്റോറിയല്‍ കാംപെയിന്‍ കമ്മറ്റിക്കും ഷ്മിറ്റ് സംഭാവന നല്‍കി. എന്തുകൊണ്ടാണ് ഇരുപാര്‍ട്ടികള്‍ക്കും തുല്ല്യമായ തുകകള്‍ ഷ്മിറ്റ് സംഭാവന നല്‍കുന്നതെന്നത് ഒരു 64000 ഡോളര്‍ ചോദ്യമായി അവശേഷിക്കുകയാണ്.
ഇതിന്റെ കാതലായ സ്ഥാനത്തുള്ളത് ആയുധകോണ്‍ട്രാക്ടര്‍മാരും മിലിറ്ററി കരീയറിസ്റ്റുകളും ആണ്; യു.എസ്. സൈബര്‍ കമാന്റ് മേധാവികള്‍ ആണ്. 2006 നും 2009 നും ഇടയ്ക്ക് ലാറ്റിനമേരിക്കയില്‍ നടന്ന എല്ലാ സൈനിക നടപടികളുടെയും ചുക്കാന്‍ പിടിച്ച ഒരു അഡ്മിറല്‍ ഇതില്‍ കാതലായ പങ്ക് വഹിച്ചിരുന്നു. ഗൂഗ്‌ളിന്റെ ചെയര്‍മാന്‍ എറിക് ഷ്മിറ്റും ജെര്‍ഡ് കോഹനും ഇത്തരത്തിലുള്ള സവിശേഷമായ ഒരു പാക്കേജിന് മുന്‍കൈയെടുക്കുകയായിരുന്നു എന്ന് കാണാം.
ഷ്മിറ്റിനെക്കുറിച്ച് ഞാന്‍ ആദ്യം വിചാരിച്ചത് അദ്ദേഹം രാഷ്ട്രീയമായ തിരിച്ചറിവുകള്‍ ഒന്നും ഇല്ലാത്ത സമര്‍ത്ഥനും കോടീശ്വരനുമായ ഒരു സാങ്കേതിക വിദഗ്ദ്ധന്‍ മാത്രമാണെന്നായിരുന്നു. ഈ കാലിഫോര്‍ണിയാക്കാരനെ അമേരിക്കന്‍ വിദേശനയത്തിന്റെ നടത്തിപ്പുകാര്‍ ഔദ്യോഗിക വാഷിംഗ്ടണുമായി പരസ്പരം ബന്ധിപ്പിക്കുകയും ഒരു ദ്വിഭാഷിയെ എന്ന പോലെ ഉപയോഗപ്പെടുത്തുകയും മാത്രമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ, പിന്നീട് എന്റെ ധാരണ മാറി.
എറിക് ഷ്മിറ്റ് ജനിച്ചത് വാഷിങ്ടണിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഇക്കണോമിക്‌സില്‍ പ്രൊഫസറും നിക്‌സന്റെ സാമ്പത്തിക നയങ്ങളോട് കൂറ് പുലര്‍ത്തിയ ഒരു സാമ്പത്തിക വിദഗ്ദ്ധനും ആയിരുന്നു. പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദമെടുക്കുന്നതിന് മുന്‍പ് വെര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ ഹൈസ്‌ക്കൂളിലായിരുന്നു ഷ്മിറ്റിന്റെ വിദ്യാഭ്യാസം.
1979 ല്‍ ഷ്മിറ്റ് ബെര്‍ക്ക് ലെയില്‍ എത്തി. അവിടെ നിന്നും പി.എച്ച്.ഡി സമ്പാദിച്ചശേഷം 1983 ല്‍ സണ്‍ മൈക്രോസിസ്റ്റത്തില്‍ ജോലി ചെയ്തു. പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ഥാപനം വിട്ടപ്പോള്‍ അദ്ദേഹം പ്രമുഖരായ എക്‌സിക്യൂട്ടീവുമാരില്‍ ഒരാളായിക്കഴിഞ്ഞിരുന്നു.
സണ്‍ അമേരിക്കന്‍ സര്‍ക്കാരുമായി സുപ്രധാനമായ അനേകം കരാറുകളില്‍ ഏര്‍പ്പെട്ട കാലമായിരുന്നു. എന്നാല്‍ യുട്ടായിലെ നോവെല്‍ കമ്പനിയുടെ സി.ഇ.ഓ സ്ഥാനത്തെത്തിയതിനുശേഷം മാത്രമാണ് ഷ്മിറ്റ് വാഷിംഗ്ടണിലെ രാഷ്ട്രീയവൃത്തങ്ങളുമായി തന്ത്രപരമായി ഇടപെടുന്ന ഒരു പ്രമാണിയായി മാറിയത്. യുട്ടായിലെ റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ഒറീന്‍ ഹാച്ചിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് 1999 ജനുവരി 6 ന് ഷ്മിറ്റ് 1000 ഡോളര്‍ വീതമുള്ള രണ്ട് ഭാഗങ്ങള്‍ ആയി സംഭാവന നല്‍കിയതായി ഫെഡറല്‍ കാംപേയിന്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. അതേ ദിവസം തന്നെ ഷ്മിറ്റിന്റെ ഭാര്യ വെന്‍ഡിയും സെനറ്റര്‍ ഹാച്ച്‌ന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സമാനമായ ഒരു തുക രണ്ട് ഭാഗങ്ങള്‍ ആയി നല്‍കിയിട്ടുണ്ട്.
“ന്യൂ അമേരിക്കാ ഫൗണ്ടേഷന്‍” എന്നു പേരില്‍ വാഷിംഗ്ടണ്‍ ഡിഡി ആസ്ഥാനമായുള്ള ഒരു സംഘടനയുടെ ബോര്‍ഡ് മെമ്പറായി ഷ്മിറ്റ് അതില്‍ ചേര്‍ന്നത് 1999 ലായിരുന്നു. വാഷിംഗ്ടണ്‍ ഡി.സി നിലവാരത്തില്‍ മദ്ധ്യപക്ഷരാഷ്ട്രീയക്കാരുട യോജിച്ചുള്ള പ്രവര്‍ത്തനത്തിനുവേണ്ടി രൂപീകൃതമായ ആ ഫൗണ്ടേഷനില്‍ നൂറിലേറെ ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. അവരുടെ പ്രധാനമായ ജോലി ഓരോ വര്‍ഷവും നൂറുകണക്കിന് ലേഖനങ്ങളും ഓപ്പണ്‍ എഡുകളും പ്രസിദ്ധീകരിക്കലാണ്.
2001 ന്റെ തുടക്കം ആയപ്പോഴേക്കും അല്‍ഗോര്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ഡയാനെ ഫീന്‍സ്റ്റീന്‍, ഹിലാരി ക്ലിന്റണ്‍ തുടങ്ങിയ ഒരു ഡസനോളം രാഷ്ട്രീയനേതാക്കളും മറ്റ് പ്രമുഖ വ്യക്തികളും ഷ്മിറ്റിന്റെ കയ്യില്‍ നിന്നും പണം പറ്റിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും വലിയ ഫണ്ട് ദാനം ഒരു ലക്ഷം ഡോളറിന്റേതാണെന്നും രേഖകള്‍ പറയുന്നു.
2013 ആയപ്പോഴേക്കും എറിക് ഷ്മിറ്റ് ഒബാമയുടെ വൈറ്റ് ഹൗസുമായി കൂടുതല്‍ പരസ്യവും ഗാഢവുമായ ബന്ധത്തില്‍ ആയി. അതേസമയം എട്ട് റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കും എട്ട് ഡെമോക്രാറ്റിക് നേതാക്കള്‍ക്കും രണ്ട് പി.എ.സി – തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ ഗ്രൂപ്പിനോ അനുകൂലമായി ഫണ്ട് പിരിച്ചെടുത്ത് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് നല്‍കാനുള്ള നിയമ വിധേയമായ സംഘടനകള്‍ ആണ് Political Action Committee കള്‍.
പി.എ.സി(Political Action Committee) ഫണ്ടുകള്‍ നല്‍കിക്കൊണ്ട് ഷ്മിറ്റ് കൂടുതല്‍ തുറന്ന രീതിയില്‍ രാഷ്ട്രീയ പ്രക്രിയകളില്‍ ഇടപെടുന്ന വ്യക്തിയുമായിക്കഴിഞ്ഞിരുന്നു ഷ്മിറ്റ്. ആ വര്‍ഷം ഏപ്രിലില്‍ 32000 ഡോളര്‍ നാഷണല്‍ റിപ്പബ്ലിക്കന്‍ സെനറ്റോറിയല്‍ കമ്മറ്റിക്കും തൊട്ടടുത്തമാസം തത്തുല്ല്യമായ മറ്റൊരുതുക ഡെമോക്രാറ്റിക് സെനറ്റോറിയല്‍ കാംപെയിന്‍ കമ്മറ്റിക്കും ഷ്മിറ്റ് സംഭാവന നല്‍കി. എന്തുകൊണ്ടാണ് ഇരുപാര്‍ട്ടികള്‍ക്കും തുല്ല്യമായ തുകകള്‍ ഷ്മിറ്റ് സംഭാവന നല്‍കുന്നതെന്നത് ഒരു 64000 ഡോളര്‍ ചോദ്യമായി അവശേഷിക്കുകയാണ്.
“ന്യൂ അമേരിക്കാ ഫൗണ്ടേഷന്‍” എന്നു പേരില്‍ വാഷിംഗ്ടണ്‍ ഡിഡി ആസ്ഥാനമായുള്ള ഒരു സംഘടനയുടെ ബോര്‍ഡ് മെമ്പറായി ഷ്മിറ്റ് അതില്‍ ചേര്‍ന്നത് 1999 ലായിരുന്നു. വാഷിംഗ്ടണ്‍ ഡി.സി നിലവാരത്തില്‍ മദ്ധ്യപക്ഷരാഷ്ട്രീയക്കാരുട യോജിച്ചുള്ള പ്രവര്‍ത്തനത്തിനുവേണ്ടി രൂപീകൃതമായ ആ ഫൗണ്ടേഷനില്‍ നൂറിലേറെ ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. അവരുടെ പ്രധാനമായ ജോലി ഓരോ വര്‍ഷവും നൂറുകണക്കിന് ലേഖനങ്ങളും ഓപ്പണ്‍ എഡുകളും പ്രസിദ്ധീകരിക്കലാണ്.
ദേശീയസുരക്ഷ, വിദേശനയം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ വ്യവസ്ഥയ്ക്ക് അനുകൂലമായി വിധത്തില്‍ സ്വാധീനം വ്യാപിപ്പിക്കലാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
അടുത്ത പേജില്‍ തുടരുന്നു
ഷ്മിറ്റിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയകാര്യങ്ങളില്‍ പിടിപാട് ഇല്ലായ്മയുടെ പ്രശ്‌നമേ ഇല്ല. പടിഞ്ഞാറന്‍ തീരത്തെ പഴയശൈലിയിലുള്ള കമ്പ്യൂട്ടര്‍ ബിരുദധാരികളുടെ ശേഷിപ്പ് പോലെ രാഷ്ട്രീയമായ അതിമോഹങ്ങള്‍ ഒന്നുമില്ലാത്ത പാവം സിലിക്കണ്‍ വാലി എന്‍ജിനീയറെ ഷ്മിറ്റില്‍ കണ്ടെത്താന്‍ ശ്രമിച്ച എനിക്കായിരുന്നു തെറ്റിയത്.
2008 ല്‍ ഷ്മിറ്റ് അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആയി. 2013 ആയപ്പോഴാകട്ടെ എറിക് ഷ്മിറ്റും പത്‌നി വെന്‍ഡി ഷ്മിറ്റും ഓരോ മില്ല്യണ്‍ ഡോളര്‍ വീതം സംഭാവന നല്‍കിയവര്‍ എന്ന നിലയില്‍ “ന്യൂ അമേരിക്കാ ഫൗണ്ടേഷന്റെ” മുഖ്യ ഫണ്ട് ദാതാക്കളുടെ കൂട്ടത്തില്‍ സ്ഥാനം നേടി. മറ്റ് ദാതാക്കള്‍ യു.എസ്.സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും ബില്‍മാമിലിന്‍ഡാ ഗേയ്റ്റ്‌സ് ഫൗണ്ടേഷനും ആയിരുന്നു.
രണ്ടാം നിര ഫണ്ട് ദായകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നത് ഗൂഗിള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് (USAID) റേഡിയോ ഫ്രീ ഏഷ്യാ എന്നിവയാണ്.
ന്യൂ അമേരിക്കാ ഫൗണ്ടേഷനുമായുള്ള ബന്ധങ്ങള്‍ ഷ്മിറ്റിനെ വാഷിങ്ടണ്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൂട്ടുകെട്ടിന്റെ അവിഭാജ്യഘടകമായി പ്രതിഷ്ഠിക്കുന്നു. വിദേശബന്ധങ്ങള്‍ക്കായുള്ള കൗണ്‍സില്‍ അംഗങ്ങള്‍ എന്ന നിലയില്‍ സ്വയം അവരോധിച്ച ഏഴ് പേരുള്‍പ്പെടുന്ന ന്യൂ അമേരിക്കാ ഫൗണ്ടേഷനില്‍ ബോര്‍ഡംഗങ്ങളായ പ്രമുഖരില്‍ പുതിയ വലതുപക്ഷ സൈദ്ധാന്തികരില്‍ പ്രമുഖനായ ഫ്രാന്‍സിസ് ഫുക്കുയാമ, ബുഷിന്റെയും ഒബാമയുടെയും ഇന്റലിജന്‍സ് അഡൈ്വസറി ബോര്‍ഡില്‍ ഒരുപോലെ സേവനമനുഷ്ഠിച്ച റീത്താ ഹോസര്‍; ജോര്‍ജ് സോറോസിന്റെ പുത്രനായ ജോനാഥന്‍ സോറോസ്, “അമേരിക്കന്‍ ഇന്ററസ്റ്റ്” എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും അമേരിക്കന്‍ സുരക്ഷാ തന്ത്രജ്ഞയുമായ വാള്‍ട്ടര്‍ റഡ്ഡല്‍ മീഡ്; കൊക്കോ-കോളാ, കോള്‍ഗേറ്റ്, പാമോലീവ്, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദേശകാര്യനയ യൂണിറ്റ്, കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ്, സെന്റര്‍ ഫോര്‍ സ്റ്റ്രാറ്റജിക് ആന്റ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസ്, വൈറ്റ് ഹൗസ് ഫെല്ലോസ് പ്രോഗ്രാം ആന്റ് ബോണോസ് വണ്‍ കാംപെയിന്‍ എന്നിവയുടെയെല്ലാം ബോര്‍ഡുകളില്‍ അംഗമായ ഹെലീന്‍ ഗേയ്ല്‍; എണ്ണ ഉറവിടങ്ങളുടെ ഭൗമതന്ത്രജ്ഞനും യു.എസ് ഊര്‍ജ്ജവകുപ്പിന്റെ കര്‍മ്മസേനയുടെ മുന്‍ചെയര്‍മാനുമായ ഡാനിയേല്‍ യേര്‍ഗിന്‍; എന്നിവര്‍ അംഗങ്ങളാണ്.
2013 മുതല്‍ ന്യൂ അമേരിക്കാ ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിതനായത് ആന്‍മേരി സ്ലാട്ടര്‍ ആണ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലുള്ള പോളിസി പ്ലാനിംഗ് സ്റ്റാഫ് എന്ന സ്ഥാപനത്തില്‍ കോഹന്‍ ജോലി ചെയ്തിരുന്ന കാലത്ത് കോഹന്റെ മേലധികാരിയായിരുന്നു അവര്‍. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും നിയമത്തിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും യോഗ്യതകള്‍ നേടിയ ആന്‍മേരി സ്ലാട്ടറിന് കറങ്ങുന്ന വാതിലുകളുള്ള സജ്ജീകരണങ്ങളോട് പ്രത്യേക പ്രിയമാണ്.
ഉക്രേയിന്‍ പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള അവരുടെ നിര്‍ദ്ദേശങ്ങളില്‍ അമേരിക്കന്‍ സൈന്യത്തെ ഉക്രേയിനില്‍ വിന്യസിപ്പിക്കുകമാത്രം ചെയ്തുകൊണ്ട് കാര്യമില്ലെന്നും, റഷ്യയ്ക്കും ചൈനയ്ക്കും ഒരു താക്കീതാവുന്ന വിധത്തില്‍ സിറിയയില്‍ ബോംബുകള്‍ ഇടാന്‍ അമേരിക്ക തയ്യാറാവണമെന്നും പ്രസിഡണ്ട് ഒബാമയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിദേശകാര്യ നയരൂപീകരണ ബോര്‍ഡില്‍ അംഗമായ അവര്‍ 2013 ല്‍ ഷ്മിറ്റിനോടൊപ്പം ബില്‍ഡെര്‍ ബെര്‍ഗ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.
ഭൗമരാഷ്ട്രീയ ഭ്രംശമേഖലകളില്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ആര്‍ഭാടപൂര്‍വ്വം യാത്രകള്‍ നടത്തുന്ന ഷ്മിറ്റിന് ഗൂഗിളിന്റെ “”വിദേശമന്ത്രി”” എന്ന നിലയില്‍ സ്ഥാനക്കയറ്റം ലഭിച്ചത് വെറുതെയായിരുന്നില്ല. അമേരിക്കന്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിലനിര്‍ത്തുന്ന സ്വാധീനവൃത്തങ്ങളുടേയും കീര്‍ത്തിയുടേയും വലയങ്ങളിലേക്ക് ഷ്മിറ്റ് സ്വാംശീകരിക്കപ്പെട്ടത് വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രക്രിയയിലൂടെയായിരുന്നു.
ഷ്മിറ്റിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയകാര്യങ്ങളില്‍ പിടിപാട് ഇല്ലായ്മയുടെ പ്രശ്‌നമേ ഇല്ല. പടിഞ്ഞാറന്‍ തീരത്തെ പഴയശൈലിയിലുള്ള കമ്പ്യൂട്ടര്‍ ബിരുദധാരികളുടെ ശേഷിപ്പ് പോലെ രാഷ്ട്രീയമായ അതിമോഹങ്ങള്‍ ഒന്നുമില്ലാത്ത പാവം സിലിക്കണ്‍ വാലി എന്‍ജിനീയറെ ഷ്മിറ്റില്‍ കണ്ടെത്താന്‍ ശ്രമിച്ച എനിക്കായിരുന്നു തെറ്റിയത്.
നാല് വര്‍ഷങ്ങളായി ബല്‍ഡര്‍ ബെര്‍ഗ് സമ്മേളനത്തില്‍ മുടങ്ങാതെ പങ്കെടുക്കുകയും ഡാവേസിലെ വേള്‍ഡ് ഇക്കണോമിക്ക് ഫോറം ചര്‍ച്ചകളില്‍ “”തീപ്പൊരി പ്രസംഗങ്ങള്‍”” നടത്തുകയും വൈറ്റ് ഹൗസില്‍ കൂടെക്കൂടെ സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന യഥാര്‍ത്ഥ ഷ്മിറ്റ് തികച്ചും വ്യത്യസ്തനാണ്.
ഭൗമരാഷ്ട്രീയ ഭ്രംശമേഖലകളില്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ആര്‍ഭാടപൂര്‍വ്വം യാത്രകള്‍ നടത്തുന്ന ഷ്മിറ്റിന് ഗൂഗിളിന്റെ “”വിദേശമന്ത്രി”” എന്ന നിലയില്‍ സ്ഥാനക്കയറ്റം ലഭിച്ചത് വെറുതെയായിരുന്നില്ല. അമേരിക്കന്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിലനിര്‍ത്തുന്ന സ്വാധീനവൃത്തങ്ങളുടേയും കീര്‍ത്തിയുടേയും വലയങ്ങളിലേക്ക് ഷ്മിറ്റ് സ്വാംശീകരിക്കപ്പെട്ടത് വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രക്രിയയിലൂടെയായിരുന്നു.
വ്യക്തിതലത്തില്‍ നോക്കിയാല്‍ ഷ്മിറ്റും കോഹനുമൊക്കെ, തികച്ചും ഇഷ്ടപ്പെടാവുന്ന ആളുകള്‍ തന്നെയാണ്. എന്നാല്‍ ഗൂഗിളിന്റെ ചെയര്‍മാന്‍ എന്നത് “”വ്യവസായത്തിന്റെ തലവനാ””യുള്ള ഒരാളാണ്. അതിന്റെ എല്ലാ പ്രത്യയശാസ്ത്രപരമായ ഭാണ്ഡങ്ങളും ആ പദവിയോടൊപ്പംതന്നെ കടന്നുവരും. ഷ്മിറ്റ് എവിടെയാണോ ഉള്ളത് ആ സ്ഥലത്ത് ഏറ്റവും അനുയോജ്യനാണ്: അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തില്‍ മദ്ധ്യമാര്‍ഗ്ഗ ലിബറല്‍, സാമ്രാജ്യത്വ പ്രവണതകള്‍ ഒന്നിച്ചുചേരുന്ന അതേ ബിന്ദുവില്‍.
ഗൂഗിള്‍ വ്യത്യസ്തമാണ്. ഗൂഗിളിന് സ്വപ്നങ്ങള്‍ കാണാന്‍ കഴിയും. ഗൂഗിള്‍ ഭാവിയാണ്. ഗൂഗ്ള്‍ വെറുമൊരു കമ്പനിയല്ല. ഗൂഗ്ള്‍ സമൂഹത്തിന് പലതും തിരിച്ചുനല്‍കുന്നുണ്ട്. ഗൂഗ്ള്‍ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ഒരു ശക്തിയാണ്.
ഗൂഗിളിന്റെ തലവന്മാര്‍ ഉദ്ബുദ്ധരായ ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍ക്കുള്ള പരിഷ്‌ക്കരണത്തിനുള്ള ശക്തിയില്‍ യഥാര്‍ത്ഥത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. “”സദുദ്ദേശമുള്ള ഒരു സൂപ്പര്‍ പവറി””ന്റെ മെച്ചപ്പെട്ട വിവേകത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ രൂപപ്പെടുത്തുന്നതിനുള്ള നിരന്തരമായ ഒരു ദൗത്യം ഇതിന്റെ തുടര്‍ച്ചയായാണ് അവര്‍ കാണുന്നത്.
തുറന്ന മനസ്സോടെയുള്ള സമീപനം ഒരു സദ്ഗുണമാണെന്നവര്‍ പറയും. എന്നാല്‍ അമേരിക്കന്‍ നയത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള, സ്വയം ഇതില്‍നിന്നെല്ലാം ഒഴിവാക്കുന്ന സമീപനത്തെ വെല്ലുവിളിക്കുന്ന എല്ലാ കാഴ്ചപ്പാടുകളും, അവര്‍ക്ക് അദൃശ്യമായിരിക്കും. “”ചീത്തകാര്യങ്ങളൊന്നും ചെയ്യരുത്”” എന്ന ആഹ്വാനത്തില്‍ കടുകയറുന്ന ഒരാശയം ഇതാണ്. അവര്‍ വിശ്വസിക്കുന്നത് അവര്‍ നല്ലതാണ് ചെയ്യുന്നത് എന്നാണ്. അതാണ് പ്രശ്‌നവും.
ഗൂഗിള്‍ വ്യത്യസ്തമാണ്. ഗൂഗിളിന് സ്വപ്നങ്ങള്‍ കാണാന്‍ കഴിയും. ഗൂഗിള്‍ ഭാവിയാണ്. ഗൂഗ്ള്‍ വെറുമൊരു കമ്പനിയല്ല. ഗൂഗ്ള്‍ സമൂഹത്തിന് പലതും തിരിച്ചുനല്‍കുന്നുണ്ട്. ഗൂഗ്ള്‍ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ഒരു ശക്തിയാണ്.
കോര്‍പ്പറേറ്റ് ആഭിമുഖ്യം പരസ്യമായി വെളിപ്പെടുത്തുമ്പോഴും, ഗൂഗള്‍ ഈ വക വിശ്വാസപ്രമാണങ്ങള്‍ തിരുത്താന്‍ ഒന്നുംതന്നെ ചെയ്യുന്നില്ല. കമ്പനിയുടെ സത്കീര്‍ത്തി അലംഘനീയമാണ്. ദിവസംതോറും 6000 കോടി പ്രാവശ്യം ഗൂഗിളിന്റെ വര്‍ണ്ണാഭമായ ലോഗോ മനുഷ്യനേത്രപടലത്തില്‍ പതിയുന്നുണ്ട്. ചരിത്രത്തില്‍ മറ്റൊരു കമ്പനിയും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ഉപഭോക്തൃവശീകരണ വിദ്യ പ്രയോഗിക്കാനുള്ള അവസരം.
കഴിഞ്ഞ വര്‍ഷം പ്രിസം (PRISM) പ്രോഗ്രാമിലൂടെ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അമേരിക്കന്‍ ഇന്റലിജന്‍സിന് കൈമാറിയതിന് ഗൂഗ്ള്‍ കയ്യോടെ പിടിക്കപ്പെട്ടിരുന്നു. എന്നിട്ടും “”മോശമായതൊന്നും ചെയ്യരുത്” എന്ന ഇരട്ടത്താപ്പ് കലര്‍ന്ന നയത്തിന്റെ ബലത്തില്‍ ഗൂഗിള്‍ അതിന്റെ ജനപ്രീതി നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്.
പിന്നീട് വൈറ്റ് ഹൗസിന് പ്രതീകാത്മകമായി എഴുതിയ ഏതാനും തുറന്നകത്തുകളെയാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ ഉപയോഗപ്പെടുത്തുന്നത്. അതോടെ തെറ്റുകള്‍ എല്ലാം മാപ്പാക്കപ്പെട്ട പ്രതീതിയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്‍ക്കെതിരെ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയ്‌ക്കെതിരെ രംഗത്തുവരാറുള്ള ആക്ടിവിസ്റ്റുകള്‍ക്കുപോലും ഗൂഗിളിന്റെ അതുപോലെയുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇതിനുകാരണം ഗൂഗിള്‍ സ്വീകരിക്കുന്ന പ്രീണന തന്ത്രങ്ങള്‍ ആവണം.
അടുത്ത പേജില്‍ തുടരുന്നു
2010 ല്‍ ചൈനീസ് ഗവണ്‍മെന്റ് ഗൂഗ്‌ളിനെ “”ഹാക്ക്”” ചെയ്ത ആരോപണമുണ്ടായതിനെത്തുടര്‍ന്ന് ഗൂഗ്ള്‍ എന്‍.എസ്.എയുമായി “”ഔപചാരികമായിത്തന്നെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ബന്ധത്തില്‍ ഏര്‍പ്പെട്ടു. (“formal information sharing”) അതിന്നുശേഷം NSA യിലെ വിദഗ്ദ്ധര്‍ക്ക് ഗൂഗ്‌ളിന്റെ ഹാര്‍ഡ് വേയറും സോഫ്റ്റ് വെയറും പരിശോധിച്ച് “”സുരക്ഷിതത്വം വിലയിരുത്താന്‍”” (“evaluate vuluerabilitres”) അനുവാദം നല്‍കപ്പെട്ടതായി കരുതപ്പെടുന്നു.
ഗൂഗിള്‍ കൂടുതല്‍ വലുതായതോടൊപ്പം ചീത്തയായിട്ടുണ്ടെന്ന സത്യം അംഗീകരിക്കാന്‍ പലര്‍ക്കും വിമുഖതയുണ്ട്. ഷ്മിറ്റ് സി.ഇ.ഒ ആയതില്‍പ്പിന്നെ അമേരിക്കന്‍ അധികാരവ്യവസ്ഥയുടെ ഏറ്റവും ഇരുണ്ട ഘടനകളുമായി ഉല്‍ഗ്രഥിക്കപ്പെട്ടു. ഭൂമി ശാസ്ത്രപരമായി അധിനിവേശസ്വഭാവമുള്ള ഒരു മെഗാകോര്‍പ്പറേഷനായി ഗൂഗ്ള്‍ വളര്‍ന്നതിന് അനുസൃതമായിട്ടായിരുന്നു ഇത്.
എന്നാല്‍ അധികാരവുമായുള്ള സാമീപ്യത്തെ ഗൂഗ്ള്‍ എല്ലായ്‌പ്പോഴും ആസ്വദിച്ചു. കമ്പനിയുടെ സ്ഥാപകരായ ലാറിപേജും സെര്‍ജി ബ്രിന്നും 2001 ല്‍ ഷ്മിറ്റിന്റെ സേവനം വിലക്കെടുക്കുന്നതിന് മുമ്പേതന്നെ ഇത്തരം ബന്ധങ്ങള്‍ ഗൂഗ്‌ളിന് ഉണ്ടായിരുന്നു.
കമ്പനിയുടെ സ്ഥാപനത്തിലേക്ക് നയിച്ച പ്രാഥമിക ഗവേഷണം പോലും നടന്നത് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ്‌സ് ഏജന്‍സി (DARPA) യില്‍ നിന്നും ഭാഗികമായി ധനസഹായം സ്വീകരിച്ചായിരുന്നു. ഷ്മിറ്റിന്റെ പില്‍ക്കാല ഗൂഗ്ള്‍ ആഗോളവിവര വിനിമയ സാങ്കേതികതയില്‍ സൗഹൃദഭാവമുള്ള ഒരു വലി കോര്‍പ്പറേഷന്‍ എന്ന പ്രതിഛായ നേടിയെടുക്കുന്നതിനിടയില്‍ ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയുമായി അതിനുള്ള ബന്ധങ്ങള്‍ ദൃഢമായ ഒരടിത്തറയില്‍ പടുത്തുയര്‍ത്താന്‍ ഒട്ടും മടികാട്ടിയില്ല.
2003 ല്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (NASA) അതിന്റെ ഡയറക്ടര്‍ മൈക്കേല്‍ ഹേയ്‌സന്റെ നേതൃത്വത്തില്‍ ഫോറന്‍ ഇന്റലിജന്‍സ് സര്‍വ്വേയിലന്‍സ് ആക്റ്റ് പ്രകാരമുള്ള പല വ്യവസ്ഥകളും ലംഘിക്കാന്‍ ആരംഭിച്ചിരുന്നു. “”ടോട്ടല്‍ ഇന്‍ഫൊര്‍മേഷന്‍ അവേയര്‍നെസ്”” എന്ന പരിപാടി അരങ്ങേറിയ ദിവസങ്ങള്‍ ആയിരുന്നു അക്കാലം. അന്ന് പ്രിസം (PRISM) എന്ന പരിപാടി സങ്കല്‍പ്പത്തില്‍പ്പോലും ഉദിച്ചിട്ടില്ലായിരുന്നുവെങ്കിലും എന്‍.എസ്.എ അവര്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും നിയമവിരുദ്ധമായിപ്പോലും ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകും ചെയ്തുകൊണ്ടിരുന്നു.
നാഷണല്‍ ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സി (NGA) യും സിഐഏയും ചേര്‍ന്ന് രൂപവല്‍ക്കരിച്ച കീഹോള്‍ എന്ന മാപ്പിംഗ് ടെക്ക് സ്റ്റാര്‍ട്ട് അപ് 2004 -ല്‍ ഗൂഗ്ള്‍ ഏറ്റെടുത്തു. അതിനുശേഷം ആണ് ഗൂഗ്ള്‍ മാപ്പ് ടെക്‌നോളജിയായി ഗൂഗ്ള്‍ ഇതിനെ വികസിപ്പിച്ചെടുത്തത്. അതില്‍പ്പിന്നെ ഇതിന്റെ ഒരു വ്യാവസായിക പതിപ്പ് ഉണ്ടാക്കി പെന്റഗണിനും ബന്ധപ്പെട്ട ഫെഡറല്‍-സ്റ്റേറ്റ് ഏജന്‍സികള്‍ക്കും വില്‍ക്കുന്ന കരാറുകള്‍ വഴി ഗൂഗിള്‍ നൂറുകണക്കിന് കോടി ഡോളറുകള്‍ നേടി.
അതേകാലഘട്ടത്തിലാണ് ഗൂഗിള്‍ അതിന്റെ കോര്‍പ്പറേറ്റ് ദൗത്യം പരസ്യമായി പ്രഖ്യാപിച്ചതും “”ലോകത്ത് എല്ലാ വിവരങ്ങളും സാര്‍വ്വത്രികമായി ലഭ്യമാക്കലും ഉപയോഗിക്കലും”” എന്നതായിരുന്നു അത്. ഈ പരിപാടിക്ക് വേണ്ടി എന്‍.എസ്.എ 2 മില്ല്യണ്‍ ഡോളര്‍ ധനസഹായമായി നല്‍കി. വിവരങ്ങള്‍ ചേര്‍ത്തി സൂക്ഷിച്ചുവെക്കുന്ന പണി സമര്‍ത്ഥമായി നിര്‍വ്വഹിക്കുന്ന സേര്‍ച്ച് ടൂളുകള്‍ വികസിപ്പിക്കുന്നതടക്കമുള്ള പദ്ധതിയായിരുന്നു ഗൂഗ്ള്‍ ഏറ്റെടുത്തത്.
നാഷണല്‍ ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സി (NGA) യും സിഐഏയും ചേര്‍ന്ന് രൂപവല്‍ക്കരിച്ച കീഹോള്‍ എന്ന മാപ്പിംഗ് ടെക്ക് സ്റ്റാര്‍ട്ട് അപ് 2004 -ല്‍ ഗൂഗ്ള്‍ ഏറ്റെടുത്തു. അതിനുശേഷം ആണ് ഗൂഗ്ള്‍ മാപ്പ് ടെക്‌നോളജിയായി ഗൂഗ്ള്‍ ഇതിനെ വികസിപ്പിച്ചെടുത്തത്. അതില്‍പ്പിന്നെ ഇതിന്റെ ഒരു വ്യാവസായിക പതിപ്പ് ഉണ്ടാക്കി പെന്റഗണിനും ബന്ധപ്പെട്ട ഫെഡറല്‍-സ്റ്റേറ്റ് ഏജന്‍സികള്‍ക്കും വില്‍ക്കുന്ന കരാറുകള്‍ വഴി ഗൂഗിള്‍ നൂറുകണക്കിന് കോടി ഡോളറുകള്‍ നേടി.
2008-ല്‍ ഗൂഗ്ള്‍ ജിയോഐ-1 എന്ന ഒരു ചാരഉപഗ്രഹം വിക്ഷേപിക്കാന്‍ എന്‍.എസ്.എയുമായി സഹകരിച്ചു. 2010 ല്‍ എന്‍ജിഏ ഗൂഗ്‌ളിന് 27 മില്ല്യണ്‍ ഡോളറിന്റെ ഒരു കരാര്‍ നല്‍കി. “”ജിയോ സ്‌പേഷ്യല്‍ വിഷ്വലൈസേഷന്‍ സര്‍വ്വീസസ്”” (ഭൂമിയിലെ ഇടങ്ങള്‍ എല്ലാം തുറന്നുകാണിക്കുന്ന സേവനങ്ങള്‍) നിര്‍വ്വഹിക്കുന്നതിനായിരുന്നു അത്.
2010 ല്‍ ചൈനീസ് ഗവണ്‍മെന്റ് ഗൂഗ്‌ളിനെ “”ഹാക്ക്”” ചെയ്ത ആരോപണമുണ്ടായതിനെത്തുടര്‍ന്ന് ഗൂഗ്ള്‍ എന്‍.എസ്.എയുമായി “”ഔപചാരികമായിത്തന്നെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ബന്ധത്തില്‍ ഏര്‍പ്പെട്ടു. (“formal information sharing”) അതിന്നുശേഷം NSA യിലെ വിദഗ്ദ്ധര്‍ക്ക് ഗൂഗ്‌ളിന്റെ ഹാര്‍ഡ് വേയറും സോഫ്റ്റ് വെയറും പരിശോധിച്ച് “”സുരക്ഷിതത്വം വിലയിരുത്താന്‍”” (“evaluate vuluerabilitres”) അനുവാദം നല്‍കപ്പെട്ടതായി കരുതപ്പെടുന്നു.
അതിനെ സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ ഒരിയ്ക്കലും പുറത്തുവിട്ടിട്ടില്ലെങ്കിലും, N.S.A മറ്റ് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളായ എആക യും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെക്കൂടി മേല്‍പ്പറഞ്ഞ കാര്യത്തില്‍ സഹകരിപ്പിക്കുന്നുണ്ട്.
ഏതാണ്ട് ഇതേസമയത്ത് ഗൂഗ്ള്‍ മറ്റൊരു പദ്ധതിയിലും പ്രവര്‍ത്തനനിരതരായിരുന്നു. “”സ്ഥായിയായ സുരക്ഷാചട്ടക്കൂട്”” (“Enduring Security Frame Work”) എന്നാണ് ഇതിന്റെ പേര്. സിലിക്കണ്‍ വാലിയിലെ ടെക് കമ്പനികളും പെന്റഗണുമായി ബന്ധപ്പട്ട ഏജന്‍സികളും ഉള്‍പ്പെട്ട വൃത്തവുമായി “”നെറ്റ്‌വര്‍ക്ക് വേഗതയില്‍”” ഗൂഗ്ള്‍ വിവരങ്ങള്‍ പരസ്പരം കൈമാറുക എന്നതാണ് ഇതിന്റെ ഉള്ളടക്കം.
2014 ല്‍ ഗൂഗ്‌ളിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ ഷ്മിറ്റും സെര്‍ജി ബ്രിന്നും ചടഅ തലവനായ ജനറല്‍ കീത്ത് അലക്‌സാണ്ടറുമായി ESF പരിപാടിയെക്കുറിച്ച് ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. “ഫ്രീഡം ഓഫ് ഇന്‍ഫൊര്‍മേഷന്‍” നിയമപ്രകാരമുള്ള അപേക്ഷയെത്തുടര്‍ന്നാണ് പ്രസ്തുത ഇ-മെയില്‍ സന്ദേശങ്ങള്‍ പരിശോധനയ്ക്ക് ലഭ്യമായത്.
ഇ-മെയിലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ ശ്രദ്ധേയമായ വശം ആ സന്ദേശങ്ങളില്‍ ഗൂഗ്ള്‍ മുഖ്യന്മാരും ജനറല്‍ കീത്തുമായി പുലര്‍ത്തിയിരുന്ന വൈയക്തിക ബന്ധമുള്ളതായിരുന്നു. “”ജനറല്‍ കീത്ത്….. താങ്കളെ കണ്ടത് മഹത്തായ ഒരു കാര്യം തന്നെ എന്ന് ഷ്മിറ്റിന്റെ ഇ-മെയിലില്‍ പറയുന്നു. പക്ഷെ ഉള്ളടക്കത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചതായി തോന്നുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
ഡിഫന്‍സ് ഇന്റസ്ട്രിയല്‍ ബേസ്‌നെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലൈന്‍ സെക്യൂരിറ്റി നിര്‍വ്വചിക്കുന്നത് ഇങ്ങിനെയാണ്. “”യു.എസ്.മിലിറ്ററിയുടെ ആവശ്യങ്ങള്‍ക്കുതകും വിധത്തില്‍ ആയുധവ്യൂഹങ്ങള്‍, ഉപവ്യൂഹങ്ങള്‍, അവയുടെ ഭാഗങ്ങള്‍, ഘടകങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിന്യാസവും വിതരണവും, ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ സാദ്ധ്യമാക്കുന്ന ആഗോള വ്യവസായിക കോംപ്ലക്‌സ് ആണ് ഡിഫന്‍സ് ഇന്‍സ്ട്രിയല്‍ ബേസ്”” “”സൈനികനടപടികള്‍ നിലനിര്‍ത്താനും ചലനക്ഷമമാക്കാനും സേനാ വിന്യാസങ്ങള്‍ സാദ്ധ്യമാക്കാനും വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നത്.”” ഡിഫന്‍സ് ഇന്റസ്ട്രിയല്‍ ബേസ് ആണ്.
പ്രതിരോധ വ്യവസായത്തിന്റെ അടിത്തറ പാകുന്നവരില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ താങ്കളുടെ ഉള്‍ക്കാഴ്ചകള്‍ ഇ.എസ്.പിയുടെ ഉദ്യമങ്ങള്‍ക്ക് കൃത്യമായ ഫലപ്രാപ്തി കൈവരുത്തുന്നതില്‍ വിലപ്പെട്ടതാണ് എന്ന് ബ്രിന്നിന് അലക്‌സാണ്ടര്‍ ഇ-മെയിലില്‍ സന്ദേശമയച്ചിരുന്നു.
ഡിഫന്‍സ് ഇന്റസ്ട്രിയല്‍ ബേസ്‌നെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലൈന്‍ സെക്യൂരിറ്റി നിര്‍വ്വചിക്കുന്നത് ഇങ്ങിനെയാണ്. “”യു.എസ്.മിലിറ്ററിയുടെ ആവശ്യങ്ങള്‍ക്കുതകും വിധത്തില്‍ ആയുധവ്യൂഹങ്ങള്‍, ഉപവ്യൂഹങ്ങള്‍, അവയുടെ ഭാഗങ്ങള്‍, ഘടകങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിന്യാസവും വിതരണവും, ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ സാദ്ധ്യമാക്കുന്ന ആഗോള വ്യവസായിക കോംപ്ലക്‌സ് ആണ് ഡിഫന്‍സ് ഇന്‍സ്ട്രിയല്‍ ബേസ്”” “”സൈനികനടപടികള്‍ നിലനിര്‍ത്താനും ചലനക്ഷമമാക്കാനും സേനാ വിന്യാസങ്ങള്‍ സാദ്ധ്യമാക്കാനും വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നത്.”” ഡിഫന്‍സ് ഇന്റസ്ട്രിയല്‍ ബേസ് ആണ്.
ഇതില്‍ യു.എസ്. മിലിറ്ററിയുടെ ആവശ്യാര്‍ത്ഥം വിലകൊടുത്ത് വാങ്ങുന്ന സാധാരണ കമ്മേഴ്‌സ്യല്‍ സേവനങ്ങള്‍ ഉള്‍പ്പെടുമോ? ഇല്ല, ഗൂഗ്‌ളില്‍ നിന്ന് ഏവര്‍ക്കും വില കൊടുത്ത് വാങ്ങാവുന്ന സേവനങ്ങള്‍ അല്ല അവ എന്ന് നിര്‍വ്വചനത്തില്‍ത്തന്നെയുണ്ട്. ഗൂഗ്ള്‍ വഴിയായി പരസ്യപ്പെടുത്തുന്ന സൈനിക റിക്രൂട്ട്‌മെന്റ് കാംപെയിന്‍ അല്ല “”ഗൂഗ്‌ളിനെ ഡിഫന്‍സ് ഇന്റസ്ട്രിയല്‍ ബേസിലെ ഒരു പ്രധാനപ്പെട്ട മെമ്പര്‍”” ആക്കുന്നത്. പട്ടാളത്തില്‍ സേവനത്തിലുള്ളവര്‍ ഗൂഗ്ള്‍ വഴിയായി ഇ-മെയില്‍ സന്ദേശങ്ങള്‍ വായിക്കുന്നതും മേല്‍പ്പറഞ്ഞ സര്‍വ്വീസിന്റെ ഭാഗമല്ല.
2012 ല്‍ ഗൂഗ്ള്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ലോബീയിസ്റ്റുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലേക്ക് വന്നു. യു.എസ് ചേംബര്‍ ഓഫ് കോമേഴ്‌സ്, സൈനിക കോണ്‍ട്രാക്ടര്‍മാര്‍, പെട്രോ-കാര്‍ബണ്‍ മേഖലയിലെ വമ്പന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു വൃന്ദമാണ് അത്. സൈനിക വ്യോമയാനത്തിന്റെ മേഖലയിലെ വന്‍കിടകമ്പനിയായ ലോക്കീസ് മാര്‍ട്ടിനേയും കടത്തിവെട്ടിയ ഗൂഗ്ള്‍ 2012 ല്‍ ലോബീയിംഗിന്റെ ഭാഗമായ സംഭാവന നല്‍കലിന്റെ കാര്യത്തില്‍, ലോക്കീഡിന്റെ 15.3 മില്ല്യന്‍ ഡോളറിനേക്കാള്‍ വലിയതുകയായ 18.2 മില്ല്യന്‍ ഡോളര്‍ മൊത്തം ചെലവാക്കി. 1997 ല്‍ മക്‌ഡൊണാള്‍ഡ് ഡഗ്ലസ് എന്ന മിലിട്ടറി കോണ്‍ട്രാക്ടര്‍ കമ്പനിയെ വിഴുങ്ങിയ ബോയിംഗ് കമ്പനിയും, നോര്‍ത്രോപ്പ് ഗ്രൂമാന്‍ എന്ന മറ്റൊരു കോര്‍പ്പറേറ്റ് സ്ഥാപനവും യഥാക്രമം 15.6 മില്ല്യനും, 17.5 മില്ല്യനും ഡോളറുകള്‍ ചെലവാക്കി ഗൂഗ്‌ളിന്റെ പിറകിലായിരുന്നു.
2013 ഹേമന്തത്തില്‍ ഒബാമ ഭരണകൂടം സിറിയയില്‍ വ്യോമാക്രമണം നടത്തുന്നതിന് പിന്തുണ തേടാന്‍ ശ്രമിച്ചപ്പോള്‍ അത് വേണ്ടത്ര വിജയിച്ചിരുന്നില്ല. എന്നാല്‍ പ്രസിഡണ്ട് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയും സെപ്റ്റംബര്‍ വരെയും നടത്തിയ പ്രസംഗങ്ങളിലും പ്രസ്താവനകളിലും സിറിയക്ക് നേരെ വ്യോമാക്രമണത്തിന്റെ കാര്യം ആവര്‍ത്തിച്ച് സൂചിപ്പിച്ച് ആ പദ്ധതിക്ക് പൊതുജനപിന്തുണ നേടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
സപ്റ്റംബര്‍ 10-ന് ഗൂഗ്ള്‍, അമേരിക്കന്‍ യുദ്ധശ്രമത്തിന് പ്രചാരം നല്‍കാന്‍ വേണ്ടി ഇന്റര്‍നെറ്റില്‍ ഏറ്റവും ജനപ്രിയതനേടിക്കഴിഞ്ഞിരുന്ന അതിന്റെ മുന്‍പേജ് തന്നെ വിട്ടുകൊടുത്തു. അതിന്റെ സേര്‍ച്ച് ബോക്‌സിന് താഴെ “”തത്സമയം: സെക്രട്ടറി കെറി സിറിയന്‍ പ്രശ്‌നത്തെക്കുറിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. ഹാംഗ്ഔട്ട് വഴി ET 2PM ന് ഇന്ന് എന്ന ഒറ്റ ലൈന്‍ പരസ്യമായിട്ടാണ് അത് പ്രത്യക്ഷപ്പെട്ടത്.
ആഗോളവിപണികൈയ്യടക്കാന്‍ ശ്രമിക്കുന്ന ഒരു അമേരിക്കന്‍ ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിക്ക് രാഷ്ട്രീയത്തെ അതിന്റെ പാടിന് വിട്ട് തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കാനാവില്ല. അതിന്റെ കമ്പോളമേധാവിത്വത്തെ താങ്ങി നിര്‍ത്തുന്ന നെടുംതൂണായി വര്‍ത്തിക്കുന്നത് അമേരിക്കന്‍ സാമ്പത്തികക്കോയ്മയും തന്ത്രപരമായ മേല്‍ക്കൈയ്യുമാണ്. അപ്പോള്‍ ഒരു മെഗാകോര്‍പ്പറേഷന്‍ എന്തുചെയ്യണം? ലോകത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന സ്ഥലത്ത് ഇരിക്കണമെന്നുണ്ടെങ്കില്‍ “”ദോഷം ചെയ്യരുത്”” എന്ന വായ്ത്താരി ഉരുവിടുന്ന മൗലിക സാമ്രാജ്യത്വത്തിന്റെ ഭാഗമായേ പറ്റൂ.
“”റാഡിക്കല്‍ മദ്ധ്യപക്ഷം”” ആയി സ്വയം വിശേഷിപ്പിക്കുന്ന ഒരു കോളമിസ്റ്റ് ആയ ടോം ഫ്രീഡ്മാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ 1999 ല്‍ എഴുതിയതുപോലെ, ചിലപ്പോള്‍ “സ്വതന്ത്രകമ്പോളം”” പോലെ അസ്ഥിരമായ ഒന്നുകൊണ്ട് മാത്രം അമേരിക്കന്‍ ടെക് കോര്‍പറേഷനുകള്‍ക്ക് ലോകത്തിലുള്ള മേധാവിത്തം നിലനിര്‍ത്താനാവില്ല.
മാര്‍ക്കറ്റിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന്റെ അദൃശ്യമുഷ്ടിയും വേണം. പോര്‍ വിമാനങ്ങള്‍ ഡിസൈന്‍ ചെയ്ത മക്‌ഡൊണാള്‍ഡ് ഡഗ്ലസ് ഇല്ലായിരുന്നുവെങ്കില്‍ മക്‌ഡൊണാള്‍ഡ് കമ്പനി ഇന്നത്തെ നിലയിലേക്ക് അഭിവൃദ്ധി പ്രാപിക്കുകയില്ലായിരുന്നു. സിലിക്കണ്‍ വാലിയുടെ സാങ്കേതികവിദ്യകളെ സുരക്ഷിതമായി പുഷ്ടി പ്രാപിക്കാന്‍ ലോകത്ത് സഹായിക്കുന്ന അദൃശ്യമുഷ്ടികള്‍ അമേരിക്കന്‍ കരസൈന്യവും, വ്യോമസേനയും നാവികസേനും മറീനകോര്‍പ്പും ആണ്.
ഈ വരികള്‍ എഴുതപ്പെട്ടതിനുശേഷം എന്തെങ്കിലും മാറ്റങ്ങള്‍ ലോകത്ത് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സിലിക്കണ്‍ വാലിയുടെ ഇന്നത്തെ മാറിയ നിലയാണ്. അത്രയൊന്നും സജീവമല്ലാത്ത പഴയ ഭാഗധേയത്വം കൊണ്ട് അവര്‍ ഇന്ന് തൃപ്തരല്ല. ഇന്ന് അവര്‍ക്ക് കമ്പോളത്തിന്റെ അദൃശ്യമുഷ്ടിയെ അലങ്കരിക്കുന്ന വെല്‍വെറ്റ് കയ്യുറപോലെ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം. 2013 ല്‍ ഷ്മിറ്റും കോഹനും ഇങ്ങനെ പറയുന്നു:
ഇരുപതാം നൂറ്റാണ്ടിന് ലോക്കീസ് മാര്‍ട്ടിന്‍ എന്തായിരുന്നോ അതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സൈബര്‍ ടെക്‌നോളജി – സുരക്ഷിതത്വക്കമ്പനികള്‍ ഇന്ന് ആയിത്തീരുന്നത്.
ഇത് വെറും ബിസിനസ്സ് ആയിക്കാണുന്നത് അതിനെ നോക്കിക്കാണാവുന്ന ഒരു വഴിയാണ്. ആഗോളവിപണികൈയ്യടക്കാന്‍ ശ്രമിക്കുന്ന ഒരു അമേരിക്കന്‍ ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിക്ക് രാഷ്ട്രീയത്തെ അതിന്റെ പാടിന് വിട്ട് തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കാനാവില്ല. അതിന്റെ കമ്പോളമേധാവിത്വത്തെ താങ്ങി നിര്‍ത്തുന്ന നെടുംതൂണായി വര്‍ത്തിക്കുന്നത് അമേരിക്കന്‍ സാമ്പത്തികക്കോയ്മയും തന്ത്രപരമായ മേല്‍ക്കൈയ്യുമാണ്. അപ്പോള്‍ ഒരു മെഗാകോര്‍പ്പറേഷന്‍ എന്തുചെയ്യണം? ലോകത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന സ്ഥലത്ത് ഇരിക്കണമെന്നുണ്ടെങ്കില്‍ “”ദോഷം ചെയ്യരുത്”” എന്ന വായ്ത്താരി ഉരുവിടുന്ന മൗലിക സാമ്രാജ്യത്വത്തിന്റെ ഭാഗമായേ പറ്റൂ.
എന്നാല്‍ ഗൂഗ്ള്‍ “”വെറുമൊരു കമ്പനിയല്ല”” എന്ന പ്രതിഛായെ ഭദ്രമായി നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന ഒരു ഘടകം അത് ചീത്തകോര്‍പ്പറേഷനുകളുടെ കൂട്ടത്തിലെ വന്‍കിടക്കമ്പനിയായി എണ്ണപ്പെടുന്നില്ല എന്നതാണ്. സൗജന്യമായി വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കുന്ന “”ഫ്രീ സ്റ്റോറേജ് സ്‌പേസുകള്‍”” എന്ന സേവനം ആണ് ഗൂഗ്‌ളിനെ ജനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കെണികളില്‍ മുഖ്യം.
ഗൂഗ്ള്‍ മറ്റ് കോര്‍പ്പറേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ലാഭേഛ എന്ന ഏക മുഖവുമായിട്ടല്ല പ്രവര്‍ത്തിക്കുന്നത് എന്ന പ്രതീതി ഉണ്ടാക്കുന്നു. സത്തയില്‍ ജീവകാരുണ്യ പരമായി പ്രവര്‍ത്തിക്കുന്നതും, ഭാവിയുടെ സങ്കല്‍പ്പലോകം നിര്‍മ്മിക്കുന്നതിന് വേണ്ടി അന്യലോകത്തുനിന്നെത്തിയ വീക്ഷണപടുക്കള്‍ കാതലായി നിയന്ത്രിക്കുന്നതുമായ ഒരു മാന്ത്രികയന്ത്രം എന്ന നിലയിലാണ് ഗൂഗ്ള്‍ മനസ്സിലാക്കപ്പെടുന്നത്.
“”കോര്‍പ്പറേറ്റ് ഉത്തരവാദിത്വം”” എന്ന ആശയത്തെ പോഷിപ്പിക്കുന്നതിനുവേണ്ടിയും “”സാമൂഹ്യ പരിവര്‍ത്തനം”” നിര്‍വ്വഹിക്കുന്നതിനുവേണ്ടിയും ഉള്ള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ഗൂഗ്ള്‍ ഐഡിയാസിന്റെ മാതൃകയില്‍ രൂപപ്പെടുത്തുകവഴി മേല്‍പ്പറഞ്ഞ പ്രതിഛായ നിലനിര്‍ത്താന്‍ ഗൂഗ്ള്‍ ശ്രമിച്ചു പോരുന്നു.
പക്ഷെ, ഗൂഗ്ള്‍ ഐഡിയാസ് കാട്ടിത്തരുന്നതുപോലെ കമ്പനിയുടെ “”മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍”” പോലും അമേരിക്കന്‍ സ്വാധീനത്തിന്റെ സാമ്രാജ്യത്വവശവുമായി അസുഖകരമായ അടുപ്പം പുലര്‍ത്തുന്നു. ഗൂഗ്‌ളിന്റെ സ്ഥാനത്ത് ബ്ലാക്ക് വാട്ടര്‍/ സര്‍വ്വീസസ്/ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലേതെങ്കിലുമായിരുന്നുവെങ്കില്‍ വളരെ വേഗത്തില്‍ വിമര്‍ശനപരമായ പരിശോധനകള്‍ക്ക് വിധേയമാവുമായിരുന്ന പ്രവൃത്തികള്‍ക്ക് ഗൂഗ്ള്‍ ഫ്രീപാസ് നേടിയിരിക്കുകയാണ്.
ഗൂഗ്ള്‍ കമ്പനിയാവട്ടെ, “”വെറുമൊരു കമ്പനിയല്ലാത്ത””താവട്ടെ, ഗൂഗ്‌ളിന്റെ ഭൗമരാഷ്ട്രീയസംബന്ധിയായ മോഹങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ വന്‍ശക്തിയായ അമേരിക്കന്‍ ഭരണകൂടത്തിന്റെ വിദേശനയ അജണ്ടയുമായി അഭേദ്യമായി കെട്ടുപിണഞ്ഞിരിക്കുന്നു. ഗൂഗ്‌ളിന്റെ കുത്തക ഇന്റര്‍നറ്റ് സേവനങ്ങളുടേയും സേര്‍ച്ച് സേവനത്തിന്റേയും രംഗത്ത് വര്‍ദ്ധിച്ചുവരികയും ലോകജനസംഖ്യയില്‍ ഭൂരിപക്ഷത്തേയും ഉള്‍പ്പെടുത്തുന്ന വ്യാവസായിക നിരീക്ഷണസംവിധാനത്തിന്റെ നിലയിലേക്ക് അത് വികസിക്കുകയും ചെയ്യുന്നതോടെ ഗൂഗ്ള്‍ വലിയൊരു വിഭാഗം ജനതയ്ക്ക് ഇന്റര്‍നെറ്റിന്റെ പര്യായമാകുകയാണ്.
മൊബൈല്‍ ഫോണ്‍ കമ്പോളത്തിലും ദക്ഷിണ അര്‍ദ്ധഗോളത്തിലും ഗൂഗ്ള്‍ മേധാവിത്വം നേടിയതോടെ ഇത്തരമൊരു പ്രക്രിയയ്ക്ക് വേഗം വര്‍ദ്ധിച്ചിരിക്കുന്നു. വ്യക്തി ആയ ഓരോ മനുഷ്യനും ചേര്‍ന്നുള്ള ഒരു സാകല്യത്തിന്റെ തെരഞ്ഞെടുപ്പുകളേയും പെരുമാറ്റത്തേയും സ്വാധീനിക്കാനുള്ള അതിന്റെ കഴിവ് ചരിത്രത്തിന്റെ ഗതിമാറ്റാനുള്ള യഥാര്‍ത്ഥ ശക്തിയായി പരിവര്‍ത്തിതമാകുകയാണ്.
ഇന്റര്‍നെറ്റിന്റെ ഭാവി ഗൂഗ്ള്‍ ആണെങ്കില്‍, അത് ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ഗൗരവമേറിയ ഒരു ചിന്താവിഷയം ആകേണ്ടതാണ്. ലാറ്റിനമേരിക്ക കിഴക്കും തെക്കും കിഴക്കുമുള്ള ഏഷ്യാ, ഇന്ത്യാ ഉപഭൂഖണ്ഡം, മദ്ധ്യപൗരസ്ത്‌ദേശങ്ങള്‍, സബ് സഹാറന്‍ ആഫ്രിക്ക, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നിവയും യൂറോപ്പ് പോലും ഇതില്‍ ഉല്‍ക്കണ്ഠപ്പെടാന്‍ കാരണങ്ങള്‍ ഉണ്ട്; സാമ്പത്തികവും തന്ത്രപരവും സാംസ്‌കാരികവുമായ അമേരിക്കന്‍ മേധാവിത്വത്തില്‍ നിന്നുള്ള മോചനത്തിനായ ഒരു വാഗ്ദത്ത ബദല്‍ ആയി ഇന്റര്‍നെറ്റിനെ വീക്ഷിച്ചവരാണ് ഈ പ്രദേശങ്ങളിലെല്ലാം അധിവസിക്കുന്ന ജനങ്ങള്‍.
“”തിന്മയാവരുത്”” എന്ന് ഉരുവിടുന്ന സാമ്രാജ്യം ഇപ്പോഴും സാമ്രാജ്യമായിത്തന്നെ ഇരിക്കുന്നു എന്നത് ഗൗരവമേറിയ ഒരു പ്രശ്‌നമാണ്.