| Friday, 14th August 2020, 9:44 pm

'ജ്യൂസ് കൊണ്ട് വന്നത് ജ്വ്യൂസ്'; ജൂതന്മാര്‍ നമ്മുടെ ശത്രുക്കള്‍; ജ്യൂസ് കുടിക്കരുത്; സോഷ്യല്‍ മീഡിയയില്‍ വിവാദമായി റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജ്യൂസ് കഴിക്കാന്‍ പാടില്ലെന്ന ഇ.കെ സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ജ്യൂസ് കൊണ്ട് വന്നത് ജ്വ്യൂസ് ആണെന്നും ജുതന്മാര്‍ നമ്മുടെ ശത്രുക്കളാണെന്നുമാണ് പ്രസംഗത്തില്‍ പറയുന്നത്.

‘തിന്നുന്നത് എന്ത് വേണം പറ ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്, പഴം യാതൊരു കാരണവശാലും വെള്ളത്തിനോട് യോജിക്കില്ല. ജ്വ്യൂസ് ജ്വ്യൂസ് എന്നൊരു വര്‍ഗമുണ്ടല്ലോ അവര് നമ്മുടെ ശത്രുക്കളല്ലെ. അവരാണ്, അവരില്‍ നിന്നാണ് ജ്യൂസ് ഉണ്ടായത്. ജ്വ്യൂസ് ജൂതന്മാര്‍’

‘ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ് ജ്യൂസ് പണ്ട് ഉണ്ടായിരുന്നില്ല. മിഡില്‍ ഈസ്റ്റില്‍ ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ്, ജൂതന്മാര്‍, ജ്യൂസ് കഴിക്കാനെ പാടില്ല’ എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഇ.കെ സുന്നി വിഭാഗം നേതാവായ റഹ്മത്തുള്ള ഖാസിമി മുത്തേടം പ്രസംഗിക്കുന്നത്.

മുക്കം ഖുറാന്‍ സ്റ്റഡി സെന്ററിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പള്ളിപ്പടി ഓഡിറ്റോറിയം എടക്കരയില്‍ നടന്ന പ്രസംഗമാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. നിരവധി പേര്‍ വീഡിയോയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

നേരത്തെ സ്ത്രികള്‍ പുറത്തിറങ്ങുന്നതിനെ കുറിച്ച് ഇദ്ദേഹം നടത്തിയ പ്രസംഗവും വിവാദമായിരുന്നു.

വീഡിയോ കാണാം,

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘Juice came with jews’; The Jews are our enemies; Do not drink juice; Qasimi’s controversial speech on social media

Latest Stories

We use cookies to give you the best possible experience. Learn more