| Tuesday, 16th April 2013, 10:46 am

റാംപില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ രാജകുമാരിയാണെന്ന് തോന്നും: ജൂഹി ചൗള

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച് റാംപിലൂടെ താളത്തില്‍ നടന്നുവരാന്‍ ഇഷ്ടപ്പെടുന്നവരാണ് പല മോഡലുകളും. എന്നാല്‍ മേക്കപ്പിട്ട് റാംപില്‍ കയറുമ്പോള്‍ പലപ്പോഴും താന്‍ ഒരു രാജകുമാരിയാണെന്ന് തോന്നാറുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് ബോളിവുഡ് സ്റ്റാര്‍ ആക്ട്രസ് ജൂഹി ചൗള.

ആകര്‍ഷണീയമായ വസ്ത്രം ധരിച്ച് റാംപിലൂടെ നടക്കാന്‍ എനിയ്ക്ക് വളരെ ഇഷ്ടമാണ്. അത് എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. അവിടെ ഞാനൊരു രാജകുമാരിയാണെന്ന തോന്നല്‍ എനിയ്ക്കുണ്ടാകും. []

റാംപില്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയെന്നത് എളുപ്പം നടക്കുന്ന കാര്യമല്ല. സൗന്ദര്യത്തിനപ്പുറം നമ്മുടെ ശരീരഭാഷയും വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മികച്ചതായിരുന്നാല്‍ മാത്രമേ ഒരു മോഡലിന് റാംപില്‍ തിളങ്ങാന്‍ കഴിയുകയുള്ളൂ.

അഭിനയത്തെപ്പോലെ തന്നെ മോഡലിങ്ങിനെ താന്‍ ഏറെ സ്‌നേഹിക്കുന്നെന്നും വളരെ ഗൗരവത്തോടെ തന്നെയാണ് മോഡലിങ് രംഗത്തെ കാണുന്നതെന്നും ജൂഹി പറയുന്നു. വലിയ വലിയ ആഭരണങ്ങളേക്കാള്‍ ലൈറ്റായുള്ള ആഭരണങ്ങളാണ് കൂടുതലിഷ്ടമെന്നും ജൂഹി ചൗള പറയുന്നു.

എങ്കിലും തിളക്കമാര്‍ന്ന നിറങ്ങളും വലിയ ആഭരണങ്ങളും തന്നെയാണ് റാംപില്‍ കൂടുതല്‍ തിളങ്ങുക. ഡാര്‍ക്ക് ഷേഡുകളില്‍ മോഡലുകള്‍ക്ക് കൂടുതല്‍ ഭംഗി നിലനിര്‍ത്താന്‍ സാധിക്കുമെന്നും ജൂഹി പറയുന്നു.

We use cookies to give you the best possible experience. Learn more