| Monday, 14th December 2020, 2:46 pm

15 വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന ഡയമണ്ട് കമ്മല്‍ നഷ്ടപ്പെട്ടു, കണ്ടെത്തുന്നവര്‍ക്ക് സമ്മാനം; ആരാധകരുടെ സഹായം തേടി ജൂഹി ചൗള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് പ്രേക്ഷകര്‍ക്കും മലയാളികള്‍ക്കുമെല്ലാം ഏറെ പ്രിയപ്പെട്ട നടിയാണ് ജൂഹി ചൗള. ഇപ്പോഴിതാ താന്‍ 15വര്‍ഷമായി ഉപയോഗിക്കുന്ന ഡയമണ്ട് കമ്മല്‍ നഷ്ടമായെന്നും കണ്ടെത്താന്‍ എല്ലാവരും സഹായിക്കണമെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജൂഹി ചൗള.

മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് കമ്മല്‍ നഷ്ടപ്പെട്ടതെന്ന് നടി പറയുന്നു. കമ്മല്‍ തിരികെ കിട്ടണമെങ്കില്‍ ആരാധകര്‍ സഹായിക്കണമെന്നും കണ്ടെത്തുന്ന ആള്‍ക്ക് സമ്മാനം തരാന്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും ജൂഹി ചൗള പറഞ്ഞു.

‘ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേയ്ക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്‌സ് കൗണ്ടറിന് സമീപത്ത് എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ സന്തോഷവതിയാവും. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ’, ജൂഹി ചൗള കുറിച്ചു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന കമ്മലാണെന്നും അതുകൊണ്ടാണ് നഷ്ടപ്പെട്ടപ്പോള്‍ ഇത്ര വേദനയെന്നും നടി കൂട്ടിച്ചേര്‍ത്തു. കമ്മലിന്റെ ഫോട്ടോക്കൊപ്പമാണ് നടി പോസ്റ്റ് പങ്കുവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Juhi Chawla about her missing earrings

We use cookies to give you the best possible experience. Learn more