[] ന്യൂദല്‍ഹി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ.
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തും.ജുഡീഷ്യറിയുടെ സ്വാതന്ത്രത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹേം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയില്‍ ബാര്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ സാമ്പത്തിക- സാമൂഹിക കാര്യങ്ങള്‍ മാറുകയാണ്. സാമ്പത്തിക രംഗം വളരുന്നതിനനുസരിച്ച് അഴിമതിയും. അഴിമതിക്ക് കാരണമാവുന്നതൊന്നും ജുഡീഷ്യറി ചെയ്യരുത്. ജഡ്ജിമാര്‍ പൊതുജനങ്ങളില്‍ നിന്ന് മാറിയേ നില്‍ക്കാവൂ.
ജഡ്ജിമാര്‍ക്ക് എപ്പോഴും ഒരു മുന്‍കരുതല്‍ ആവശ്യമാണ്. ആളുകള്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ജുഡീഷ്യറി ഇതിന് ഒരിക്കലും വഴങ്ങരുതെന്ന് ലോധ ആവശ്യപ്പെട്ടു.
അതേസമയം, ജുഡീഷ്യറിയിലും അഴിമതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഒരു രോഗമാണ്. ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ രോഗമാണ് അഴിമതി. ഇത് തുടച്ചു നീക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.