| Thursday, 27th October 2016, 8:03 am

ഹൈക്കോടതിക്കു മുന്നിലെ അഭിഭാഷക-മാധ്യമപ്രവര്‍ത്തക സംഘര്‍ഷം; അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. റിട്ട. ജസ്റ്റിസ് പി.എ മുഹമ്മദ്ം സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


തിരുവനന്തപുരം: ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യന്‍ കമ്മീഷനെ നിയോഗിച്ചു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. റിട്ട. ജസ്റ്റിസ് പി.എ മുഹമ്മദ്ം സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  ജൂലൈ 20-ാം തീയതിയാണ് ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളേക്കുറിച്ചാണ് കമ്മീഷന്‍ അന്വേഷിക്കുക.

1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമാകും അന്വേഷണം. ജഡ്ജിമാരുടെ ലഭ്യതക്കുറവു കാരണം സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ട. ജസ്റ്റിസിനെ നിയമിച്ചത്.

We use cookies to give you the best possible experience. Learn more