റായ്പൂര്‍: സര്‍ക്കെഗുഡ ഏറ്റുമുട്ടലിന്റെ ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 2012ല്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
17 പേരെയാണ് മാവോയിസ്റ്റുകളെന്ന പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. കൊലപ്പെട്ട 17 പേരും മാവോയിസ്റ്റുകളാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും കൊലപാതകത്തിന് ശേഷം നടന്ന അന്വേഷണത്തില്‍ കൃത്രിമം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 ജൂണ്‍ 28 രാത്രിയാണ് ബിജാപുരിലെ സര്‍ക്കെഗുഡയില്‍ 17 പേര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസും സി.ആര്‍.പി.എഫ് സംഘങ്ങളും നിറയൊഴിച്ചത്.
മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കെഗുഡയില്‍ ഓപ്പറേഷന്‍ നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
എന്നാല്‍ ഗ്രാമത്തില്‍ നടന്ന യോഗത്തിന് പങ്കെടുക്കാന്‍ വന്ന ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആറു പേര്‍ ഉണ്ടായിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാമന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണിത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസിന്റെയും ഭാഗത്തുനിന്നുമുള്ള ശക്തമായ ആവശ്യത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ജസ്റ്റിസ് വി.കെ അഗര്‍വാള്‍ തലവനായുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ വ്യാജ ഏറ്റുമുട്ടല്‍ എന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും കൊല്ലപ്പെട്ടവര്‍ വിമതരല്ലെന്ന് സൂചിപ്പിക്കുകയുമായിരുന്നു.
മാത്രമല്ല, സേന ആളുകളെ കൊലപ്പെടുത്തിയത് അടുത്തു നിന്നായിരുന്നെന്നും അതില്‍ ഒരാളെ ഏറ്റുമുട്ടല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം രാവിലെയാണ് കൊന്നതെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗ്രാമത്തിലെ ജനങ്ങളില്‍ നിന്ന് വെടി വെയ്‌പ്പൊന്നും തന്നെ ഉണ്ടായിട്ടില്ല, പക്ഷെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി വെടിവെക്കുകയായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സേനാംഗങ്ങളുടെ വെടിവെയ്പില്‍ തന്നെയാണ് ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതെന്നും ജസ്റ്റിസ് അഗര്‍വാള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തില്‍ കൃത്രിമം കാണിച്ചെന്നത് വ്യക്തമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഗ്രാമവാസികള്‍ ഏതോ ഉത്സവം സംബന്ധിച്ച ചര്‍ച്ചയ്ക്കായി കൂടിയിരുന്നതാവാമെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തു.