| Monday, 6th February 2017, 9:55 am

ഭോപാല്‍ സിമി ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കുന്ന ജഡ്ജി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിമിപ്രവര്‍ത്തകരുടെ വധത്തിന് പുറമെ കൊല്ലപ്പെട്ട ജയില്‍വാര്‍ഡന്‍ രാംശങ്കര്‍ യാദവിന്റെ വധവും എസ്.കെ പാണ്ഡെ അന്വേഷിക്കുന്നുണ്ട്. നവംബറിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പാണ്ഡെയെ അന്വേഷണം ഏല്‍പ്പിച്ചിരുന്നത്.


ഭോപാല്‍:  മധ്യപ്രദേശില്‍ ജയില്‍ ചാടിയെന്നാരോപിച്ച് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്ന റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി എസ്.കെ പാണ്ഡെ അന്വേഷണത്തില്‍ നിന്നും പിന്മാറി. സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നാരോപിച്ചാണ് പാണ്ഡെ രാജിവെച്ചത്.

ജോലി ചെയ്യുന്നതിനായി സര്‍ക്കാര്‍ കാര്‍ സൗകര്യം ഒരുക്കാത്തതിനാലാണ് എസ്.കെ പാണ്ഡെ രാജിവെച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ ക്ഷമാപണം നടത്തിയതിനാല്‍ പാണ്ഡെ രാജിയില്‍ നിന്നും പിന്മാറിയതായും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാണ്ഡെയുടെ രാജി മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.


Read more: കലാഭവന്‍ മണിയെക്കുറിച്ച് സംസാരിച്ച വിനയനോട് പ്രസംഗം നിര്‍ത്തിപോകാന്‍ സംഘാടകന്‍: പ്രതിഷേധമറിയിച്ച് വിനയന്‍ വേദിവിട്ടു


സിമിപ്രവര്‍ത്തകരുടെ വധത്തിന് പുറമെ കൊല്ലപ്പെട്ട ജയില്‍വാര്‍ഡന്‍ രാംശങ്കര്‍ യാദവിന്റെ വധവും എസ്.കെ പാണ്ഡെ അന്വേഷിക്കുന്നുണ്ട്. നവംബറിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പാണ്ഡെയെ അന്വേഷണം ഏല്‍പ്പിച്ചിരുന്നത്.

പ്രതിപക്ഷ കക്ഷികളുടെയടക്കം സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.

2016 ഒക്ടോബര്‍ 31നായിരുന്നു ഭോപാലിന് സമീപം 8 സിമിപ്രവര്‍ത്തകരെ പൊലീസ് വധിച്ചിരുന്നത്. തലേദിവസം വാര്‍ഡനെ കൊലപ്പെടുത്തി ജയില്‍ ചാടിയ സിമിപ്രവര്‍ത്തകരെ ഏറ്റുമുട്ടലിലൂടെ വധിച്ചെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു.

We use cookies to give you the best possible experience. Learn more