| Thursday, 11th September 2014, 5:01 pm

തെളിവുകള്‍ ദുര്‍ബലം; പിസ്റ്റോറിയസിന് ആശ്വാസമായി കോടതി വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്


[] പ്രിട്ടോറിയ: പാരലിമ്പിക്‌സ് താരം ഒസ്‌കര്‍ പിസ്റ്റോറിയസ് മനപ്പൂര്‍വ്വം കാമുകിയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് കോടതി. ഇക്കാര്യം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. 27കാരനായ പിസ്റ്റോറിയസിനെതിരെയുള്ള തെളിവുകള്‍ ദുര്‍ബലമാണെന്നും കോടതി ആരോപിച്ചു.

പ്രണയ ദിനമായ ഫെബ്രുവരി പതിനാലിനാണ് ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ വീട്ടില്‍ കാമുകിയും പ്രമുഖ മോഡലുമായ റീവ സ്റ്റീന്‍കാമ്പിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തയത്.

കഴുത്തിനും കൈക്കും വെടിയേറ്റ നിലയിലായിരുന്നു റീവ. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ പിസ്റ്റോറിയസിനെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൊലപാതകം നിഷേധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നഗരമായ പ്രിട്ടോറിയയിലെ വടക്കന്‍ ഗാട്ടെങ് പ്രവിശ്യയിലെ ഹൈക്കോടതിയിലാണ് വിചരണ നടന്നത്. മാര്‍ച്ചില്‍ ആരംഭിച്ച വിചാരണ പ്രമുഖ ചാനലുകള്‍ തത്സമയ സംപ്രേഷണം ചെയ്തിരുന്നു.

ഒളിമ്പിക്‌സില്‍ കൃത്രിമ കാലുകള്‍ ഘടിപ്പിച്ച് മത്സരിച്ചതോടെയാണ് ഓസ്‌കാര്‍ പിസ്‌റ്റോറിയസ് ലോക ശ്രദ്ധ നേടുന്നത്.

We use cookies to give you the best possible experience. Learn more