പിസ്‌റ്റോറിയസിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയ കോടതി ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. പിസ്‌റ്റോറിയസ് ആസൂത്രിത കൊല നടത്തിയിട്ടില്ലെന്ന് പ്രിട്ടോറിയ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ആസൂത്രിത കൊല നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, ആയുധം കൈയില്‍ വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പിസ്റ്റോറിയസിനുമേല്‍ ചുമത്തിയിരിക്കുന്നത്.
കാമുകിയെ കഴിഞ്ഞ വര്‍ഷം വലന്റൈന്‍സ് ദിനത്തില്‍ വെടിവച്ചു കൊന്നുവെന്നാണ് പിസ്‌റ്റോറിയസിനെതിരെയുള്ള കേസ്. വെടിവച്ചു കൊല്ലാന്‍ ഒരു കാരണവുമില്ലെന്നും ആരോ മുറിയില്‍ കയറിയെന്നു തെറ്റിദ്ധരിച്ച്, ജീവഭയത്താല്‍ വെടിവച്ചുവെന്നുമാണ് പിസ്‌റ്റോറിയസിന്റെ മൊഴി. ആറു മാസത്തെ വാദത്തിനൊടുവിലാണ് കോടതി വിധി പറഞ്ഞത്.