2018ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തെ അടിസ്ഥാനമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് 2018-Everyone is a hero. ചിത്രം തിയേറ്ററുകളില്‍ വലിയ പ്രേക്ഷക പിന്തുണയോട് കൂടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സിനിമയില്‍ പ്രളയ കാലത്ത് ഇടപെട്ട സര്‍ക്കാര്‍ സംവിധാനങ്ങളെയും മുഖ്യമന്ത്രിയടക്കമുള്ളവരെയും അദൃശ്യവത്കരിച്ചു എന്ന വിവാദവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
ഈ വിവാദങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സിനിമയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും യൂസഫലിക്കും നന്ദി അറിയിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നതെന്ന് ജൂഡ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ജനങ്ങളും ചേര്‍ന്ന് ഒറ്റക്കെട്ടായാണ് പ്രളയത്തെ അതിജീവിച്ചതെന്നും അദ്ദേഹം പറയുന്നു. ഈ വിജയം നമ്മുടേതാണാണെന്നും ഇതില്‍ ജാതി മതം രാഷ്ട്രീയം എന്നിവ വലിച്ചിടരുതെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന, നമ്മള്‍ മലയാളികളുടെ സിനിമ തുടങ്ങുന്നത് . സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും നമ്മള്‍ ജനങ്ങളും തോളോട് ചേര്‍ന്ന് ചെയ്ത അത്യുഗ്രന്‍ കാലത്തിന്റെ ചെറിയൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ. ഈ വിജയം നമ്മുടെ അല്ലെ? ഇതില്‍ ജാതി, മതം, പാര്‍ട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള
CONTENT HIGHLIGHTS: Jude’s response to the controversy of not showing the government systems in 2018