ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശകരമായ എല്‍ ക്ലാസിക്കോ തുടങ്ങാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബര്‍ 28ന് എസ്റ്റാഡി ഒളിമ്പിക് ലൂയിസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും മുഖാ മുഖമെത്തുമ്പോള്‍ എക്കാലത്തും മികച്ച പോരാട്ടവീര്യമുള്ള നിമിഷങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
മറ്റൊരു എല്‍ ക്ലാസികോ കൂടി മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം എല്‍ ക്ലാസിക്കോയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും മികച്ച നിമിഷം ഏതാണെന്ന് പങ്കുവെച്ചിരിക്കുകയാണ്.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശാന്തമായ (Calm) ആഘോഷമാണ് എല്‍ ക്ലാസിക്കോയില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്നാണ് ജൂഡ് പറഞ്ഞത്.
Jude Bellingham is a Cristiano Ronaldo stan 🤍 pic.twitter.com/kvwCcMxAmy
— GOAL (@goal) October 26, 2023
‘ഞാന്‍ ഇപ്പോഴും ക്യാമ്പ് നൗവിലെ റൊണാള്‍ഡോയുടെ ആഘോഷം ഓര്‍ക്കുന്നു. ഇതുപോലുള്ള ഐതിഹാസിക നിമിഷങ്ങള്‍ എപ്പോഴും മനസ്സില്‍ ഉണ്ടാവും,’ ജൂഡ് ടി.വി.ഇയോട് പറഞ്ഞു.
Jude Bellingham sur ses souvenirs de Clasico :
« Je me souviendrai toujours du moment où Cristiano Ronaldo a marqué au Camp Nou et a demandé aux supporters de se calmer avec le “Calma Calma”. C’était tellement excitant. » pic.twitter.com/88iSimHRl0
— Gio CR7 (@ArobaseGiovanny) October 26, 2023
❗
Best memory of the Clásico?
JUDE BELLINGHAM:
“I will always remember Cristiano Ronaldo’s “Calma Calma’ celebration at the Camp Nou. It was an iconic spectacle.”pic.twitter.com/xuV2ShGuxA
— The CR7 Timeline. (@TimelineCR7) October 26, 2023
2012ലെ എല്‍ ക്ലാസിക്കോയിലായിരുന്നു റൊണാള്‍ഡോയുടെ ഐകോണിക് സെലിബ്രേഷന്‍. മത്സരത്തില്‍ ഗോള്‍ നേടിയ റൊണാള്‍ഡോ തന്റെ ഹോം ആരാധകരോട് ശാന്തരാക്കാൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതായിരുന്നു സെലിബ്രേഷന്‍.
ജൂഡ് ബെല്ലിങ്ഹാം കളിക്കാന്‍ പോവുന്ന ആദ്യത്തെ എല്‍ ക്ലാസിക്കോ ആണിത്. ഈ സീസണില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്.
റയലിനായി ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും മിന്നും ഫോമിലാണ് ബെല്ലിങ്ഹാം കളിക്കുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം 12 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് ജൂഡ് നേടിയിട്ടുള്ളത്. അടുത്തിടെ റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് നേട്ടവും ജൂഡ് മറികടന്നിരുന്നു. ആദ്യ പത്ത് മത്സരങ്ങളില്‍ റയലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടമാണ് ജൂഡ് സ്വന്തമാക്കിയത്.
Content Highlight: Jude Bellingham share the best moment in EL Classico.