സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ജിറോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ റയല്‍ മാഡ്രിഡിനായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം നടത്തി.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടമാണ് ജൂഡ് സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനായി ആദ്യ സീസണില്‍ തന്നെ 15 ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് ഇംഗ്ലണ്ട് താരം സ്വന്തമാക്കിയത്.
റൊണാള്‍ഡോ നസാരിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൂഡ് വാന്‍ നിസ്റ്റല്‍റൂയ്, ഗാരത് ബെയ്ല്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. മറ്റൊരു തകര്‍പ്പന്‍ നേട്ടവും ജൂഡ് സ്വന്തമാക്കി. 21ാം നൂറ്റാണ്ടില്‍ റയല്‍ മാഡ്രിഡിനായി 15+ ഗോളുകള്‍ നേടുന്ന ആദ്യ മിഡ്ഫീല്‍ഡര്‍ എന്ന നേട്ടവും ഇംഗ്ലണ്ട് താരം സ്വന്തമാക്കി.
Jude Bellingham is the first Real Madrid midfielder in the 21st century to score 15+ goals in a single LaLiga campaign.
Another game, another record. 😮💨 pic.twitter.com/0oEp4kcP18
— Squawka (@Squawka) February 10, 2024
റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ 4-3-1-2 എന്ന ഫോര്‍മേഷനിലാണ് റയല്‍ മാഡ്രിഡ് കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയുമാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആറാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിലൂടെയാണ് റയല്‍ ഗോളടി മേളം തുടങ്ങിയത്. ജൂഡ് ബെല്ലിങ്ഹാം 35, 54 മിനിട്ടുകളില്‍ ഇരട്ടഗോളും 61ാം മിനിട്ടില്‍ റോഡ്രിഗോയും ഗോളുകള്‍ നേടിയതോടെ റയല്‍ മാഡ്രിഡ് ഇതില്ലാത്ത നാലു ഗോളുകളുടെ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
☝️ PI-CHI-CHI ☝️ pic.twitter.com/MZD2OFVYEX
— Real Madrid C.F. (@realmadrid) February 10, 2024
🏁 @realmadrid 4-0 @GironaFC
⚽ 6′ @ViniJr
⚽ 35′ @BellinghamJude
⚽ 54′ @BellinghamJude
⚽ 61′ @RodrygoGoes#RealMadridGirona | #Emirates pic.twitter.com/b8Axout0yj— Real Madrid C.F. (@realmadrid) February 10, 2024
ജയത്തോടെ ലാ ലിഗയില്‍ 24 മത്സരങ്ങളില്‍ നിന്നും 19 വിജയവും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 61 പോയിന്റ് ഒന്നാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 56 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണ് ജിറോണ.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 14ന് ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്‌സിക്കിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ലെപ്‌സിക്കിന്റെ തട്ടകമായ റെഡ്ബുള്‍ അറീനയാണ് വേദി.
Content Highlight: Jude Bellingham reached Cristaino Ronaldo record in Real Madrid.