കോഴിക്കോട്: ഫേസ്ബുക്ക് വഴി തന്നെ തെറി വിളിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് മറുപടിയുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ് രംഗത്ത്. മമ്മുട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ നടി പാര്‍വ്വതി വിമര്‍ശിച്ചതിനെ തുടര്ന്ന്ുണ്ടായ വിവാദമാണ് ജൂഡ്- പ്രതാപ് പോത്തന് വിവാദത്തിന് തിരി കൊളുത്തിയത്.
ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന് ജൂഡിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. “ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. പട്ടിയുടെ പേര് ജൂഡ്. ജൂഡെ ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണ് നീ എന്നായിരുന്നു പ്രതാപ് പോത്തന്റെ പോസ്റ്റ്.
ഇതിനുമറുപടിയുമായി ഇതേ ഭാഷയില്‍ ജൂഡും രംഗത്തെത്തുകയായിരുന്നു. “കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്” എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്. മുമ്പ് പ്രതാപ് പോത്തന് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ചര്‍ച്ചയിലായിരുന്നു പാര്‍വ്വതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. തുടര്‍ന്ന് പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. തുടര്‍ന്ന് പാര്‍വ്വതിയെ കുരങ്ങിനോട് ഉപമിച്ച് ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു.
ജൂഡിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പാര്‍വ്വതി എത്തിയതോടെ വിവാദം കൂടുതല്‍ ശക്തിപ്രാപിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ മമ്മൂട്ടി ആരാധകര്‍ക്കെതിരെ പാര്‍വ്വതി സൈബര്‍ സെല്ലിന് ഇന്ന് പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് പ്രാതാപ് പോത്തനും ജൂഡ് ആന്റണിയും തമ്മിലുള്ള വാക്ക് പോര് നടന്നത്.