സംവിധായകനായും അഭിനേതാവായും സിനിമാരംഗത്ത് തുടരുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് ജൂഡ് ആന്റണി ജോസഫ്. അഭിനയിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും താന്‍ അങ്ങോട്ട് ചെന്ന് ചോദിച്ച് വാങ്ങിച്ചിട്ടുള്ളതാണെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറയുന്നു.
‘ഒന്നോ രണ്ടോ കഥാപാത്രങ്ങള്‍ മാത്രമേ തേടി വന്നിട്ടുള്ളൂ. ബാക്കി അഭിനയിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും അങ്ങോട്ട് ചെന്ന് ചോദിച്ചു വാങ്ങിച്ചിട്ടുള്ളതാണ്. ചെറിയ വേഷങ്ങള്‍ ആണെങ്കിലും എന്റേതായ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അഭിനയിപ്പിച്ച് ഫലിപ്പിക്കേണ്ട കഥാപാത്രങ്ങള്‍ക്കെല്ലാം ഹോംവര്‍ക്ക് ചെയ്യാറുണ്ട്.
അഭിനയമാണ് എളുപ്പം. രാവിലെ പോയി സീന്‍ പഠിച്ച് ചെയ്താല്‍ മതി. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി സംവിധാനമാണ്. സിനിമ പ്രേക്ഷകര്‍ക്കിഷ്ടമായി എന്നുപറയുമ്പോള്‍ ലഭിക്കുന്ന സന്തോഷം അതൊന്നു വേറെതന്നെയാണ്,’ ജൂഡ് പറയുന്നു.
ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് ഈയടുത്താണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. അന്ന ബെന്നായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സാറാസ് എന്ന ചിത്രത്തെക്കുറിച്ചും ഇതേ അഭിമുഖത്തില്‍ ജൂഡ് പറയുന്നുണ്ട്.
ഇന്ന് സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളിലൊന്ന് വ്യക്തി സ്വാതന്ത്ര്യമാണെന്നും സ്ത്രീക്കും പുരുഷനും ഒരേ ബഹുമാനം നല്‍കേണ്ടതുണ്ടെന്നും ജൂഡ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് ഫേസ്ബുക്കില്‍ കഥകള്‍ ക്ഷണിച്ചതിന്റെ ഭാഗമായി കിട്ടിയ കഥയാണ് സാറാസിന്റേതെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, ധന്യ വര്‍മ, ബെന്നി പി. നായരമ്പലം എന്നിവരാണ് സാറാസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Jude Anthony Joseph says about his acting