| Saturday, 10th July 2021, 1:12 pm

പൊളിറ്റിക്കല്‍ കറക്ടനസ് എന്ന ഡയലോഗ് കൊണ്ട് യഥാര്‍ത്ഥത്തില്‍ ട്രോളിയത് അവരെയാണ്; തുറന്നുപറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അന്നബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വ്യത്യസ്തമായ ഒരു പ്രമേയം തന്നെയാണ് മുന്നോട്ടുവെച്ചത്.

ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പൊളിറ്റിക്കല്‍ കറക്ടനസ് എന്ന വാക്ക് ചര്‍ച്ചയായിരുന്നു. പൊളിറ്റിക്കല്‍ കറക്ടനസ് എന്താണെന്നും തന്റെ കാഴ്ചപാടെന്താണെന്നും പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കഥാപാത്രം ചെയ്യുന്ന മോശം കാര്യം ഒരിക്കലും ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കരുതെന്ന് ജൂഡ് പറയുന്നു.

‘പൊളിറ്റിക്കല്‍ കറക്ടനസ് എന്താണെന്ന് മനസിലാകാതെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വരുമല്ലോ എന്നോര്‍ത്ത് സിനിമകളില്‍ വേണ്ടെന്ന് വക്കുന്ന പല കഥാപാത്രങ്ങളും പല സംഭാഷണങ്ങളും ഉണ്ട്. അവരെയാണ് ഞാന്‍ ട്രോളിയത്. ഇതെന്താണെന്ന് മനസിലാക്കാത്ത പ്രേക്ഷകരേയും എന്താണെന്ന് മനസിലാക്കാത്ത സിനിമാക്കാരേയുമാണ് ഞാന്‍ ശരിക്കും ട്രോളിയത,’ ജൂഡ് പറഞ്ഞു.

പൊളിറ്റിക്കല്‍ കറക്ടനസ് എല്ലാക്കാലത്തും വേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊളിറ്റിക്കല്‍ കറക്ടനസ് എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തത് കൊണ്ട് പല കഥകളും സംഭാഷണങ്ങളും ഒഴിവാക്കിയിട്ടുള്ളത് താന്‍ കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jude Anthany Joseph Saras Political Correctness Dialogue  Anna Ben Sunny Wayne

We use cookies to give you the best possible experience. Learn more