Film News
ജൂഡിന്റെ '2018 ' ഓസ്കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 27, 07:56 am
Wednesday, 27th September 2023, 1:26 pm

കേരള ജനത നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൂഡ് ആൻറണി സംവിധാനം ചെയ്ത ‘2018 ‘ ഓസ്കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് മത്സരിക്കുക. ഗിരീഷ് കർണാടക നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുത്തത്. 100 കോടിക്ലബ്ബിൽ കയറിയ ചിത്രം കൂടിയാണിത്.

ലിജോ പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ശേഷം മലയാള സിനിമയിൽ നിന്ന് ഓസ്കാറിലേക്ക് പോകുന്ന അടുത്ത ചിത്രംകൂടിയാണിത്.  ടോവിനോ തോമസ് , കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ലാൽ,  നരേൻ ,വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നത്. കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ വേണു കുന്നംപിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഗുരു, ആദമിൻറെ മകൻ അബു, ജെല്ലിക്കെട്ട് എന്നിവയ്ക്ക് ശേഷം ഓസ്കാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് 2018. ഗിരീഷ് കാസറ പള്ളി അധ്യക്ഷനായ ജൂറിയാണ് മികച്ച അന്താരാഷ്ട്ര ചിത്രമായ ഈ സിനിമയെ കണ്ടെത്തിയത്.  96 മത് ഓസ്കാർ അവാർഡ് ദാന ചടങ്ങ് 2024 മാർച്ച് 14 ലോസ് ആഞ്ചൽസിൽ വെച്ചാണ് നടത്താനിരിക്കുന്നത്.
2023ലെ ഓസ്കാർ രണ്ടു പുരസ്കാരങ്ങൾ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഇന്ത്യ മികച്ച ഒറിജിനൽ കാലത്തിനുള്ള ഓസ്കാർ നേടി. കാർത്തിക ഗോൺ സാൽവസ് സംവിധാനം ചെയ്ത എലിഫൻറ് വിസ്പേഴ്സ് മികച്ച ഡോക്യുമെൻററിക്കുള്ള പുരസ്കാരവും നേടിയിരുന്നു.
Content Highlight: Jude antony  ‘2018’ has been selected as India’s official entry at the Oscars