Film News
എഴുന്നേറ്റുവന്ന് ഡാഡിച്ചന്റെ ഒരു പെര്‍ഫോമന്‍സ് ഉണ്ട്, ആ ഷോട്ടില്‍ ലാലേട്ടന്‍ ചിരിക്കുന്നത് കാണാം: ജുബില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 21, 03:51 am
Friday, 21st July 2023, 9:21 am

ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ രാജന്‍ പി. ദേവിന്റെ പ്രകടനത്തെ പറ്റി പറയുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ജുബില്‍ രാജന്‍ പി. ദേവ്. ചിത്രത്തിലെ രംഗങ്ങളൊക്കെ വീട്ടില്‍ വന്ന് അഭിനയിച്ച് കാണിക്കാറുണ്ടെന്നും ഒരു രംഗത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് മോഹന്‍ലാല്‍ തന്നെ ചിരിച്ചെന്നും ജുബില്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഛോട്ടാ മുംബൈയില്‍ അടിച്ച ബ്രാന്‍ഡിന്റെ പേരൊക്കെ ഡാഡിച്ചന്‍ പറയുന്നുണ്ട്. ഡബ്ബിങ്ങില്‍ അത് മാറ്റി. കാരണം സെന്‍സര്‍ ചെയ്യുമ്പോള്‍ വിഷയമാവും. ലിക്കറിന്റെ പേര് പറയാന്‍ പറ്റില്ല.

സ്‌ക്രീനില്‍ കാണുന്ന രാജന്‍ പി. ദേവിന്റെ പത്തിരട്ടി ഹ്യൂമര്‍ സെന്‍സുള്ള മനുഷ്യനാണ് ജീവിതത്തിലെ രാജന്‍ പി. ദേവ്. ചോട്ടാ മുംബൈയിലെ സീനൊക്കെ വീട്ടില്‍ വന്ന് അഭിനയിച്ച് കാണിക്കുമായിരുന്നു. ലാലേട്ടന്‍ പെണ്ണ് കാണാന്‍ വരുമ്പോഴുള്ള സീനൊക്കെ അഭിനയിച്ച് കാണിക്കും. എന്നാല്‍ തിയേറ്ററിലിരുന്ന് ഈ സീന്‍ കണ്ടപ്പോള്‍ അന്തം വിട്ട് ഞാന്‍ ചിരിച്ച് പോയി. മീമില്‍ അതുപോലെ ഇഷ്ടം പോലെ സാധനങ്ങള്‍ കാണാറുണ്ട്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഡാഡിച്ചന്‍ ബോധം കെട്ട് കിടക്കുന്ന സീനുണ്ട്. അപ്പോള്‍ ജഗതി വന്ന് തലയില്‍ കൂടി വെള്ളം കോരിയൊഴിക്കും. അവിടുന്ന് എഴുന്നേറ്റിട്ട് പിന്നെ ഒരു പെര്‍ഫോമന്‍സ് ഉണ്ട്. ലാലേട്ടന്‍ ചിരിക്കുന്നത് ആ ഷോട്ടില്‍ നോക്കിയാല്‍ കാണാം. അതിന്റെ സ്‌ക്രീന്‍ ഷോട്ട് വന്നിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടന്‍ മോഹന്‍ലാല്‍ എന്ന മനുഷ്യനായി മാറിപ്പോയ രംഗം എന്ന് പറഞ്ഞായിരുന്നു സ്‌ക്രീന്‍ ഷോട്ട് വന്നത്. പുള്ളി പിറകില്‍ നിന്ന് ചിരിച്ച് പോയി.

തലേല്‍ ഒരു തുള്ളി വെള്ളം ഒഴിച്ച് മേലാല്‍ എന്റെ സ്പിരിറ്റ് കളയരുത്, മോളേ അപ്പനെ ബാറിലേക്ക് ഒന്ന് ആക്കിത്തന്നേ എന്ന് പറഞ്ഞ് ഒന്ന് ചൂളമടിക്കുന്നുണ്ട്. ഞാന്‍ എന്‍ജോയ് ചെയ്ത് കണ്ട പടമാണ് ഛോട്ടാ മുംബൈ,’ ജുബില്‍ പറഞ്ഞു.

Content Highlight: jubil rajan p dev about the performance of rajan p dev in chotta mumbai