അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് യുവാന്‍ റോമന്‍ റിക്വല്‍മി. ലോകത്തില്‍ തന്നെ മധ്യനിര താരങ്ങളുടെ ലിസ്റ്റില്‍ റിക്വല്‍മി ഏറെ മുന്നിലാണ്. സ്വന്തം വേഗതക്ക് അനുസരിച്ച് കളിയുടെ വേഗത നിയന്ത്രിച്ചും നേരിയ സാധ്യത പോലും ഗോളാക്കി മാറ്റുന്ന കളി ശൈലിയാണ് റിക്വല്‍മിയെ ഓരോ ഫുട്ബോള്‍ ആരാധകന്റെയും ഫേവറേറ്റാക്കി മാറ്റിയത്.
സജീവ ഫുട്ബോളില്‍ നിന്ന് വിരമിച്ച് എട്ടര വര്‍ഷത്തിന് ശേഷം റിക്വല്‍മി ഒരു വിടവാങ്ങല്‍ മത്സരത്തിനായി ആഗ്രഹിക്കുന്നുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
ഈ മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണിപ്പോള്‍ റിക്വല്‍മി.
തന്റെ വിടവാങ്ങല്‍ മത്സരം ജൂണ്‍ 25ന് അര്‍ജന്റൈന്‍ നഗരമായ ബ്യൂണസ് ഐറിസിലെ ബൊംബൊനെര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്നും മുന്‍ സഹതാരം ലയണല്‍ മെസി ഈ മത്സരത്തില്‍ പങ്കെടുക്കുമെന്നും റിക്വല്‍മി അറിയിച്ചു. സോഴ്‌സുകളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വരാനിരിക്കുന്ന മത്സരം നാല് വര്‍ഷം മുമ്പാണ് ഷെഡ്യൂള്‍ ചെയ്തതെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നെന്നും റിക്വല്‍മി പറഞ്ഞു.
🚨 Juan Roman Riquelme: “Messi will be at my farewell game on June 25th.”
“A farewell game was supposed to take place in 2019, but Messi called me to tell me not to hold it because he was busy playing and not having enough time.
“Today I was fortunate enough to speak with him… pic.twitter.com/ThT8xf2EPx
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 15, 2023
ബ്യൂണസ് ഐറിസില്‍ 1978ല്‍ ഒരു ദരിദ്ര കുടുംബത്തില്‍ മൂത്ത മകനായി ജനിച്ച യുവാന്‍ റോമന്‍ റിക്വല്‍മി ക്വാര്‍ട്ടര്‍ വരെയെത്തിയ 2006 ലോകകപ്പിലെ അര്‍ജന്റൈന്‍ ടീമിന്റെയും 2008ല്‍ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ നേടിയ ടീമിന്റെയും പ്രധാന താരമായിരുന്നു.
നിലവില്‍ അര്‍ജന്റൈന്‍ ക്ലബ്ബായ ബോക്ക ജൂനിയേഴ്സിന്റെ വൈസ് പ്രസിഡന്റാണ്
44 കാരനായ റിക്വല്‍മി. ലയണല്‍ മെസിയും യുവാന്‍ റൊമാന്‍ റിക്വല്‍മിയും അര്‍ജന്റീനയില്‍ 27 മത്സരങ്ങളില്‍ ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്.
Content Highlight: Juan Roman Riquelme Confirms Messi will be at his farewell game on June 25th