ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണയ്ക്കും
Daily News
ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണയ്ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th April 2016, 9:41 pm

gouriyamma-01

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ ജെ.എസ്.എസില്‍ തീരുമാനം. ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കവും ജെ.എസ്.എസ് പിന്‍വലിച്ചു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ജെ.എസ്.എസ് സംസ്ഥാന സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്നതിനെതിരെ ഇടതുമുന്നണിയില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗരിയമ്മ തീരുമാനം മാറ്റിയത്.

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആറു മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ജെ.എസ്.എസ് തീരുമാനിച്ചിരുന്നു. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു എല്‍.ഡി.എഫിനോട് ജെ.എസ്.എസ് ആവശ്യപ്പെട്ടത്. യു.ഡി.എഫിലായിരുന്നപ്പോള്‍ നാലു സീറ്റുകളിലും ജെ.എസ്.എസ് മത്സരിച്ചിരുന്നു.

പ്രശ്‌ന പരിഹാരത്തിനായി കോടിയേരി ഉള്‍പ്പടെയുള്ള ഇടതുനേതാക്കള്‍ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് ലഭിക്കുന്ന സ്ഥാനങ്ങള്‍ ജെ.എസ്.എസിനും നല്‍കാമെന്ന സി.പി.ഐ.എം നേതൃത്വം ജെ.എസ്.എസിന് ഉറപ്പു നല്‍കിയിരുന്നു.