[] കൊച്ചി: കെ.ആര്‍. ഗൗരിയമ്മയുടെ ജെ.എസ്.എസും കെ.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സി.എം.പിയിലെ ഒന്നിക്കാനുള്ള സാധ്യത തേടുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയ കെ.ആര്‍. അരവിന്ദാക്ഷന്‍ ജെ.എസ്.എസും സി.എം.പിയും ഉള്‍പ്പെടെയുള്ള ഇടത് ഗ്രൂപ്പുകള്‍ ലയിക്കുന്നതിനുള്ള സാധ്യത വ്യക്തമാക്കി.
ഇതിനോടനുബന്ധിച്ച് കേര കര്‍ഷകരുടെ സംരക്ഷണം ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ജെ.എസ്.എസ്-സി.എം.പി സംയുക്ത കണ്‍വന്‍ഷന്‍ നടത്തുന്നുണ്ട്. ഈ മാസം 18ന് ചേരുന്ന ഇടതുമുന്നണി യോഗത്തിന് മുമ്പായി ഇരു നേതാക്കളും ഒരിക്കല്‍ കൂടി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വകാര്യ ചടങ്ങിനിടെ ഗൗരിയമ്മയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സി.പി.ഐ.എമ്മിലേക്ക് ഉപാധികളോ നിബന്ധനകളോ ഇല്ലാതെ ഗൗരിയമ്മയെ തിരികെ കൊണ്ടുവരാമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. തനിക്ക് സി.പി.ഐ.എമ്മില്‍നിന്ന് ക്ഷണം ലഭിച്ചെന്നും എന്നാല്‍, ജെ.എസ്.എസില്‍ ഒപ്പമുള്ളവരെ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്നാണ് ഗൗരിയമ്മയുടെ നിലപാട്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു സി.എം.പിയും ജെ.എസ്.എസും പിളര്‍ന്നത്. സി.പി ജോണിന്റെ നേതൃത്വത്തിലുള്ള സി.എം.പി യു.ഡിഎഫിനൊപ്പം നിലകൊള്‌ലുകയും കെ.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സി.എം.പി എല്‍.ഡി.എഫിനും പിന്തുണ നല്‍കുകയായിരുന്നു.