ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ അടുത്ത തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. 2026 ല്‍ ബി.ജെ.പി. നിശ്ചയമായും ബംഗാള്‍ ഭരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പശ്ചിമ ബംഗാളിലെ ബി.ജെ.പി. പ്രവര്‍ത്തക സമിതിയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ചുരുങ്ങിയ കാലംകൊണ്ട് പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2014 ല്‍ വെറും രണ്ട് സീറ്റും 18 ശതമാനം വോട്ടുമാണ് ബി.ജെ.പി. നേടിയത്. 2016ല്‍ മൂന്നു സീറ്റും 10.16 ശതമാനം വോട്ടും നേടി. 2019ല്‍ 40.25 ശതമാനം വോട്ടും 18 ലോക്‌സഭാ സീറ്റുകളുമാണ് നേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് 38.1 ശതമാനമായി ഉയരുകയും 77 സീറ്റുകള്‍ നേടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.