| Wednesday, 3rd February 2021, 7:13 pm

പ്രധാനക്ഷേത്രങ്ങളുള്‍പ്പെടുന്ന വാര്‍ഡുകളില്‍ ബി.ജെ.പി ജയിച്ചത് ദൈവാനുഗ്രഹം കൊണ്ട്, ഇനി ജനങ്ങളുടെ അനുഗ്രഹം വേണം: ജെ.പി നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രധാനക്ഷേത്രങ്ങളുള്‍പ്പെടുന്ന വാര്‍ഡുകളില്‍ ബി.ജെ.പി ജയിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറിന് ബി.ജെ.പി അംഗത്വം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനി വേണ്ടത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതാണ് നദ്ദ.

നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസരം കിട്ടിയാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ ബി.ജെ.പി പരിപാടികളില്‍ സജീവമായിരുന്നു കൃഷ്ണകുമാര്‍.

അതേസമയം ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ജെ. പി നദ്ദ പറഞ്ഞു.

ബി.ജെ.പിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും വലിയ ഒരു കുടുംബമാണ് ബി.ജെ.പിയെന്നും നദ്ദ പറഞ്ഞു. പാര്‍ട്ടിയിലെ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന നേതൃത്വവുമായി ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. വെള്ളിയാഴ്ച തൃശ്ശൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാനസമിതി യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു.

നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കേരളത്തില്‍ വലിയ ക്ഷേത്രങ്ങളുള്ളിടത്ത് പാര്‍ട്ടി ജയിച്ചെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

\

Content Highlight: JP Nadda On Kerala BJP Election Win

We use cookies to give you the best possible experience. Learn more