| Monday, 12th April 2021, 9:14 am

കേരളമൊഴികെ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ജെ.പി നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ഭരണം പിടിക്കാനാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കേരളത്തില്‍ ബി.ജെ.പി നിര്‍ണായകശക്തിയാകുമെന്നും നദ്ദ അവകാശപ്പെട്ടു.

‘പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബി.ജെ.പി ഭരണം പിടിക്കും. അസമിലും തമിഴ്‌നാട്ടിലും സഖ്യകക്ഷികളോടൊപ്പം ഭരണം തുടരും,’ നദ്ദ പറഞ്ഞു.

ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമമഴിച്ചുവിടുകയാണെന്നും നദ്ദ പറഞ്ഞു. കുച്ച് ബിഹാറിലെ അക്രമത്തിന് കാരണം മമതയാണെന്നും നദ്ദ ആരോപിച്ചു.

പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബിഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

നേരത്തെ വെടിവെയ്പിന് ഉത്തരവാദി അമിത് ഷായാണെന്നും ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കുച്ച് ബിഹാര്‍ വെടിവെയ്പില്‍ ബംഗാളിലെ ജനങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. ബാസിര്‍ഹത്തിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.

‘ദീദി എന്നോട് രാജിവെക്കാന്‍ പറയുന്നു. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ രാജിവെക്കാം. പക്ഷെ മേയ് രണ്ടോടുകൂടി മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും,’ ഷാ പറഞ്ഞു.

സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് ബംഗാളില്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സി.ഐ.എസ്.എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്നും ഷാ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: JP Nadda Kerala BJP West Bengal Assam Tamil Nadu Pududcherry

We use cookies to give you the best possible experience. Learn more