| Thursday, 24th October 2019, 8:46 pm

മഹാരാഷ്ട്രയില്‍ സി.പി.ഐ.എമ്മിന് സന്തോഷവും ദു:ഖവും; ഗാവിറ്റിന്റെ തോല്‍വി അപ്രതീക്ഷിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധഹാനു മണ്ഡലം വീണ്ടും തിരിച്ചു പിടിച്ചതാണ് മഹാരാഷ്ട്രയില്‍ സി.പി.ഐ.എംനെ സംബന്ധിച്ച് സന്തോഷം പകരുന്ന ഒന്നാണ്. എന്നാല്‍ അതേ സമയം തന്നെ സിറ്റിംഗ് സീറ്റായ കല്‍വാന്‍ നഷ്ടപ്പെട്ടത് ദു:ഖകരമായ ഒന്നായും മാറി.

സി.പി.ഐ.എമ്മിന്റെ വിനോദ് ഭിവ നിക്കോളെയാണ് ധഹാനു മണ്ഡലത്തില്‍ വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിങ്ങ് എം.എല്‍.എ ധനാരെ പാസ്‌കല്‍ ജന്യയെ 4321 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിക്കോളെയുടെ മുന്നേറ്റം.
ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. 2014ല്‍ ഈ സീറ്റ് സി.പി.ഐ.എമ്മിന് നഷ്ടമായിരുന്നു. വിനോദ് നിക്കോളിനെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും പിന്തുണച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, സിറ്റിങ് സീറ്റായ കല്‍വാനില്‍ സി.പി.ഐ.എം നേതാവ് ജെ.പി ഗാവിതിനു വിജയിക്കാനായില്ല. ഇവിടെ എന്‍.സി.പിയുടെ നിതിന്‍ അര്‍ജുന്‍ പവാര്‍ 6090 വോട്ടിനു വിജയിച്ചു. കല്‍വാനി ഇത്തവണയും പിടിച്ചെടുക്കുമെന്നായിരുന്നു സി.പി.ഐ.എം പ്രതീക്ഷിച്ചിരുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന എം.എല്‍.എമാരിലൊരാളായിരുന്നു ഗാവിറ്റ്. 2014ല്‍ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more