ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
Daily News
ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2017, 4:06 pm

ജൊഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 33 കാരനായ ഡുമിനിയുടെ ടെസ്റ്റ് അരങ്ങേറ്റം 2008ലായിരുന്നു. 46 ടെസ്റ്റുകളില്‍ നിന്നുമായി 33 ആവറേജില്‍ 2103 റണ്‍സാണ് ഡുമിനിയുടെ സമ്പാദ്യം.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതെന്ന് ഡുമിനി അറിയിച്ചു. ഒപ്പം തന്റെ ടീമായ കേപ്പ് കോബ്രാസിനെ പരിശീലിപ്പിക്കുക എന്ന ഉദ്ദേശവും തീരുമാനത്തിന് പിന്നിലുള്ളതായി താരം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2017 ന്റെ തുടക്കം മുതല്‍ ഡുമിനിയെ വ്യക്തിപരമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണിന് മുമ്പ് താരം പിന്മാറിയത് ഇതിനെ തുടര്‍ന്നായിരുന്നു. 2014 മുതല്‍ ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്നു ഡുമിനി.


Also Read:  ‘ഈ പോക്ക് ഇന്ത്യ ഇതുവരെ ഉണ്ടാക്കിയെടുത്തതെല്ലാം തകര്‍ക്കും’ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം പൂര്‍ണരൂപം


അതേസമയം ക്രിക്കറ്റ് ഫീല്‍ഡിലും ഡുമിനി ബുദ്ധിമുട്ടുകയായിരുന്നു. ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രീലങ്കയ്ക്ക് എതിരായ എകദിന-ട്വന്റി-20 പരമ്പരകളിലുമെല്ലാം ഡൂമിനി അമ്പേ പരാജയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ടീമിലിടം നേടാനുള്ള സമ്മര്‍ദ്ധം താരത്തെ വല്ലാതെ അലട്ടിയിരുന്നു. താരം സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് നായകന്‍ ഡുപ്ലെസിസ് വരെ അഭിപ്രായപ്പെടുകയുണ്ടായി.

രണ്ട് ടെസ്റ്റില്‍ നിന്നും 17 മാത്രമായിരുന്നു ഡുമിനിയുടെ സമ്പാദ്യം. പിന്നീട് ടീമില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. അര്‍ദ്ധസെഞ്ച്വറിയോടെ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഡുമിനി ദക്ഷിണാഫ്രിക്കയുടെ ഭാവിവാഗ്ദാനമായി വരെ വാഴ്ത്തപ്പെട്ടിരുന്ന താരമായിരുന്നു.