കോഴിക്കോട്: ദേശിയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം പാളിയതിനെത്തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് മോഹന്‍ലാല്‍ നേരിടുന്നത്. എന്നാല്‍ ലാലിനെ വിമര്‍ശിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ടും ലാലിലെ പിന്തുണച്ചുകൊണ്ടുമാണ് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മോഹന്‍ ലാലിന് പിന്തുണ നല്‍കിയിരിക്കുന്നത്.”എന്തുകൊണ്ട് ലാലിസം” എന്ന ചോദ്യത്തിലൂടെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു കലാകാരനും മോശം കലാപ്രകടനം ആവണമെന്ന് കരുതി അതിന് മുതിരുന്നവരല്ലെന്നും തന്റെ പ്രതിഭയെ കളങ്കപ്പെടുത്താന്‍ ഒരു കലാകാരനും തയ്യാറാവില്ലെന്നും അദ്ദേഹം പറയുന്നു.ലാലിസം ഒരു പരാജയമായിരിക്കാം എന്നാല്‍ അത് മോഹന്‍ലാല്‍ എന്ന നടന്റെ പരാജയമായി എണ്ണുന്നത് മലയാളിയുടെ വികൃത മനസിന്റെ പ്രതിഫലനമാണെന്നും സ്വന്തം സഹോദരന്റെ പരാജയം ആഘോഷിക്കുന്നവരാണ് മലയാളികളെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
“ഒരു പാട് നന്മകള്‍ നമുക്ക് നല്‍കിയ ഒരു സുഹൃത്ത് ചെറിയൊരു തെറ്റ് നമ്മോട് ചെയ്താല്‍ നമ്മള്‍ അയാള്‍ നമ്മളോട് ചെയ്ത എല്ലാ നന്മകളും മറക്കുകയും അവസാനം ചെയ്ത തെറ്റ് മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യും .അതാണു മലയാളി!” ജോയ് മാത്യു പറയുന്നു.
ഒന്നല്ല പത്ത് തെറ്റുകള്‍ ചെയ്തുകൂട്ടിയാലും ചിലരോട് നമുക്ക് പൊറുക്കാന്‍ കഴിയുമെങ്കില്‍ അതിലൊരാള്‍ മോഹന്‍ ലാല്‍ എന്ന നടനോടായിരിക്കുമെന്നും അര്‍ഹതയില്ലാത്ത പണം പറ്റുന്ന എല്ലാവര്‍ക്കും ലാലിസത്തിന് ലഭിച്ച പണം തിരിച്ചു നല്‍കിയതിലൂടെ അദ്ദേഹം മാതൃക കാണിച്ചിരിക്കുകയാണെന്നും ജോയ് മാത്യു പറയുന്നു.
നല്ല പ്രതികരണമാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് ഫേസ്ബുക്കില്‍ ലഭിച്ചിരിക്കുന്നത്.ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്