മലയാളം സംവിധായകര്‍ കണ്ടു പഠിക്കേണ്ട മെയ്ക്കിങ്ങാണ് ഈ സിനിമ: ജോയ് മാത്യു
Entertainment news
മലയാളം സംവിധായകര്‍ കണ്ടു പഠിക്കേണ്ട മെയ്ക്കിങ്ങാണ് ഈ സിനിമ: ജോയ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd June 2023, 4:17 pm

മലയാളം സംവിധായകര്‍ കണ്ടുപഠിക്കേണ്ട മേക്കിങ്ങാണ് ധൂമത്തിന്റേതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ത്രില്ലര്‍ എങ്ങനെയാണ് എടുക്കേണ്ടത് എന്ന് ഈ സിനിമ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടതിന് ശേഷം തിയേറ്ററിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിമാനത്തോടെ പറയുകയാണ്, നല്ല സിനിമയാണ്, നല്ല മേക്കിങ്ങാണ്. മലയാളം സംവിധായകര്‍ കണ്ടുപഠിക്കേണ്ട മേക്കിങ്ങാണ്. ഇതിന്റെ സംവിധായകന്‍ മലയാളിയല്ല. ത്രില്ലര്‍ എങ്ങനെയാണ് എടുക്കേണ്ടത് എന്ന് ഇത് കണ്ടാല്‍ മതി. ഒരു മലയാളം സിനിമയാണെന്ന് തോന്നില്ല.

ടെക്‌നിക്കല്‍ സൈഡും സ്‌ക്രിപ്റ്റും ഗംഭീരമാണ്. ഈ പടം ഹിറ്റാകുമെന്ന് ഉറപ്പാണ്. കണ്ടന്റും മേക്കിങ്ങും ഔട്ട്സ്റ്റാന്റിങ്ങാണ്. ഞാന്‍ അഭിനയിച്ചത് കൊണ്ട് പറയുകയല്ല. ഞാന്‍ അടുത്ത കാലത്ത് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ത്രില്ലിങ് ആയിട്ടുള്ള മെയ്കിങ് ആണ് ഇതിന്റേത്.

ഇത് മുന്നോട്ട് വെക്കുന്ന ഒരു പൊളിറ്റിക്‌സുണ്ട്. ടുബാകോ ഇന്‍ഡസ്ട്രിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരടങ്ങുന്ന മാഫിയ സംഘങ്ങളെ കുറിച്ചാണിത്. വെറുതെ ഒരു മെസേജ് പറയാന്‍ വേണ്ടി സിനിമയെടുത്തതല്ല ഇത്. ഒരു ലവ്‌സ്‌റ്റോറിയിലൂടെ, ഒരുപാട് ട്വിസ്റ്റുകളിലൂടെയാണിത് മുന്നോട്ട് പോകുന്നത്. ഞാന്‍ ആദ്യമായാണ് പൂര്‍ണമായും കാണുന്നത്. ഡബ്ബിങ്ങിന്റെ സമയത്ത് എന്റെ ഭാഗങ്ങള്‍ മാത്രമാണ് കണ്ടിരുന്നത്.

ഈ സിനിമയില്‍ അഭിനയിച്ച ഒരാളെന്ന നിലയില്‍ ഗംഭീര എക്‌സ്പീരിയന്‍സായിരുന്നു എന്നും ജോയ് മാത്യു പറഞ്ഞു. ‘ വലിയൊരു ബാനറിന്റെ കൂടെയാണ് അഭിനയിച്ചത്. പ്രതിഫലം ആദ്യം തന്നെ കിട്ടി. അതാണ് ആദ്യത്തെ എക്‌സ്പീരിയന്‍സ്. പിന്നെ ആത്മസംതൃപ്തി, അതും ആവശ്യത്തിന് കിട്ടി. ഇത് രണ്ടുംപോരെ,’ജോയ് മാത്യും ചോദിച്ചു.

ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു, ജോയ് മാത്യു, വിനീത് തുടങ്ങിയവര്‍ അഭിനയിച്ച് പവന്‍ കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ധൂമം. ഇന്ന് റിലീസ് ചെയ്ത സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: Joy Mathew says that Dhoomam movie is the making that Malayalam directors should watch and learn