ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രത്തിന് എന്നാല്‍ മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോയ് മാത്യു മാധ്യമങ്ങളെ കണ്ടപ്പോഴുള്ള സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമയില്‍ ബി.ജി.എമ്മിന് പ്രധാന്യം ഉണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ഒരു പാര്‍ട്ടിക്കും പ്രാധ്യാനം നല്‍കുന്നില്ലെന്നാണ് ജോയ് മാത്യൂ പറഞ്ഞത്.
ബി.ജെ.പിക്ക് പ്രാധ്യാനം നല്‍കുന്നുണ്ടോ എന്ന് തെറ്റായി കെട്ടാണ് ജോയ് മാത്യു ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിക്ക് ജോയ് മാത്യു കൊടുക്കുന്ന പ്രാധ്യാനം സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാകും എന്ന കമന്റുകളും വരുന്നുണ്ട്.
അതേസമയം ചാവേര്‍ സംഘപരിവാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന യുക്തിയില്ലാത്ത രാഷ്ട്രീയം പറയുന്ന സിനിമയാണെന്നും കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയുടെ പ്രധാന പോരായ്മയെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു.
അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിക്കുന്നത്.
ഛായാഗ്രഹണം-ജിന്റോ ജോര്‍ജ്, എഡിറ്റര്‍-നിഷാദ് യൂസഫ്, മ്യൂസിക്-ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഗോകുല്‍ ദാസ്,എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊയ്യും ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട്-പിം സുന്ദര്‍, മേക്കപ്പ് മാന്‍ സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വി.എഫ്.എക്‌സ് ആക്‌സില്‍ മീഡിയ, സൗണ്ട് മിക്‌സിങ് ഫസല്‍ എ. ബക്കര്‍, ഡി. ഐ. കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍-അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍, അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ്-എ.ബി. ബ്ലെന്‍ഡ്, ഡിസൈന്‍-macguffin.