സര്‍ക്കാര്‍ പറഞ്ഞതാണ് ശരി ; സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കരുത്; മര്യാദയ്ക്ക് മലയാളം പറയുന്ന ഡി.ജി.പിയെ കേരളത്തിന് ആവശ്യമില്ല: പരിഹാസവുമായി ജോയ് മാത്യു
Kerala
സര്‍ക്കാര്‍ പറഞ്ഞതാണ് ശരി ; സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കരുത്; മര്യാദയ്ക്ക് മലയാളം പറയുന്ന ഡി.ജി.പിയെ കേരളത്തിന് ആവശ്യമില്ല: പരിഹാസവുമായി ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2017, 9:30 am

തിരുവനന്തപുരം: സെന്‍കുമാര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പറഞ്ഞതാണ് ശരിയെന്നും സെന്‍ കുമാര്‍ എന്ന ഡി.ജി.പി യെ സുപ്രീംകോടതി പറഞ്ഞാല്‍ പ്പോലും നമ്മള്‍ ഇടത് പക്ഷ ഭരണത്തില്‍ എടുക്കരുതെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

മര്യാദക്ക് മലയാളം പറയാന്‍ കഴിയുന്ന ഒരു ഡി.ജി.പി യെ നമ്മള്‍ കേരളീയര്‍ക്ക് ആവശ്യമില്ല. കാരണം അദ്ദേഹം പറയുന്നത് നമ്മള്‍ മലയാളികള്‍ക്ക് മനസ്സിലാകും. അല്ലാതെ വടക്കെ ഇന്‍ഡ്യയില്‍ നിന്നും വന്ന ഐ.പി.എസ്സ് കാര്‍ “ബ്ല ബ്ല “എന്നു സംസാരിക്കുംബോള്‍ ആര്‍ക്കും ഒന്നും മനസ്സിലാകില്ലല്ലൊ. അതല്ലേ നമുക്ക് വേണ്ടതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പണം പോട്ടെ പവര്‍ വരട്ടെ
———————————–
സത്യത്തില്‍ നമ്മള്‍ തെരഞ്ഞെടുത്ത ഈ ഗവര്‍മ്മെന്റ് പറയുന്നതാണു ശരി എന്നു എനിക്കും മനസ്സിലായി-
ഈ സെന്‍ കുമാര്‍ എന്ന ഡി.ജി.പി യെ സുപ്രീംകോടതി പറഞ്ഞാല്‍ പ്പോലും നമ്മള്‍ ഇടത് പക്ഷ ഭരണത്തില്‍ എടുക്കരുത് – മര്യാദക്ക് മലയാളം പറയാന്‍ കഴിയുന്ന ഒരു ഡി.ജി.പി യെ
നമ്മള്‍ കേരളീയര്‍ക്ക് ആവശ്യമില്ല -കാരണം
എന്ത് കൊണ്ടാണെന്ന് ഇപ്പോഴാണെനിക്ക്
മനസ്സിലായത് -അദ്ധേഹം പറയുന്നത് നമ്മള്‍ മലയാളികള്‍ക്ക് മനസ്സിലാകും-അല്ലാതെ
വടക്കെ ഇന്‍ഡ്യയില്‍ നിന്നും വന്ന ഐ.പി.എസ്സ് കാര്‍
“ബ്ല ബ്ല “എന്നു സംസാരിക്കുംബോള്‍ ആര്‍ക്കും
ഒന്നും മനസ്സിലാകില്ലല്ലൊ
അതല്ലേ നമുക്ക് വേണ്ടത്?
മറ്റു പലര്‍ക്കും അറിയാത്തതും എന്നാല്‍ സെന്‍കുമാറിനു മര്യാദക്ക് മലയാളം പറയാനറിയും എന്നത് സെന്‍ കുമാറിനു ഒരു മൈനസ് പോയന്റ് തന്നെയാണൂ-
അതിനാല്‍തന്നെ സെന്‍ കുമാറിനെ ഡി ജി പി ആക്കാതിരിക്കാന്‍
ഞങ്ങള്‍ നികുതിദായകരായ കേരളീയര്‍ ഞങ്ങളുടെ നികുതിപണത്തില്‍ നിന്നും എത്ര കോടികള്‍ വേണമെങ്കിലും കേസിന്റെ ആവശ്യത്തിനായി ചിലവഴിക്കാന്‍. തയ്യാറാണു-
ജിഷ്ണു പ്രശനത്തില്‍ നമ്മുടെ സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കാന്‍ പത്രങ്ങളില്‍ ലക്ഷ കണക്കിനു രൂപാ പരസ്യം കൊടുത്തത് നമ്മളുടെ നികുതിപ്പണത്തില്‍ നിന്നുതന്നെയാണല്ലോ
പിന്നെയാണോ ഒരു സെന്‍ കുമാര്‍ കേസും
അതിന്റെ ചിലവും!
അതിനാല്‍ പണം പോകട്ടെ പവര്‍ വരട്ടെ