കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ‘ക്യാപ്റ്റന്‍’ എവിടെയെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് ജോയ് മാത്യുവിന്റെ ഒളിയമ്പ്.
പ്രശസ്ത ജര്‍മന്‍-ഡാനിഷ് ചിത്രകാരനായ എമില്‍ നോള്‍ഡെയുടെ പെയിന്റിങ് പങ്കുവെച്ചാണ് അദ്ദേഹം മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രമാണ് ജോയ് മാത്യു ഫേസ്ബുക്ക് വഴി പങ്കുവച്ചത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ വെച്ച് നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് കപ്പിത്താന്‍ എവിടെയെന്ന ചോദ്യം ജോയ് മാത്യു ഉന്നയിക്കുന്നത്.
ഈ കപ്പല്‍ മുങ്ങുകയില്ലെന്നും ഇതിനൊരു കപ്പിത്താന്‍ ഉണ്ടെന്നുമാണ് വീണ ജോര്‍ജ് മുന്‍പ് നിയമസഭയില്‍ പറഞ്ഞിരുന്നത്. ഈ പ്രസ്താവനയാണ് ജോയ് മാത്യു ഏറ്റുപിടിച്ചത്.
അതേസമയം കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തുകയാണെന്നും 25,000ലേറെ കൊവിഡ് മരണങ്ങള്‍ മറച്ചുവച്ചെന്നും പ്രതിപക്ഷ നേതാവ് വീ.ഡി സതീശന്‍ ആരോപണം ഉന്നയിച്ചു. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനത്തിലാണ് എന്ന് അദ്ദേഹം ആരോപ്പിച്ചു.
കൊവിഡ് സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാരിന് പങ്കില്ലാതായെന്നും അവലോകനം നടത്തുന്നത് ഒരുകൂട്ടരും കാര്യങ്ങള്‍ തീരുമാനിക്കുന്നത് മറ്റൊരു കൂട്ടരുമെന്ന നിലയില്‍ കാര്യങ്ങള്‍ കൈവിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണസഹകരണം തുടരുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ലേഖനത്തിലൂടെയല്ല മറുപടി പറയേണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Joy Mathew Pinaray Vijayan Veena George Captian Missing