Advertisement
Kerala
'ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ്'; ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ നടപടിയില്‍ ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 05, 06:37 am
Wednesday, 5th April 2017, 12:07 pm

കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തിനു ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങിയ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ചലച്ചിത്ര താരം ജോയ് മാത്യു. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണെന്ന് സര്‍ക്കാരെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്ക പോസ്റ്റിലൂടെയാണ് ജോയ് മാത്യു സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.


Also read സര്‍ക്കാരിനെ നാണം കെടുത്താന്‍ ഇറങ്ങിയിരിക്കുകയാണോ; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ചീത്ത വിളിച്ച് വി.എസ് 


അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ മകന് നീതി ലഭിക്കാന്‍ വേണ്ടി മരണംവരെ പോരാടിയെന്നും രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനയ്ക്ക് വെച്ച അധികാരത്തിലേറിയ ഇടതുപക്ഷം ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുകയാണെന്നും ജോയ്മാത്യു പറഞ്ഞു.


Dont miss താങ്കള്‍ മോദിയില്‍ നിന്ന് പഠിക്കണം; തോമസ് ഐസക്കിന് കെ. സുരേന്ദ്രന്റെ സ്റ്റഡി ക്ലാസ് 


ഫോണ്‍കോള്‍ വിവാദത്തില്‍ കുടുങ്ങിയ മുന്‍ മന്ത്രിയുടെ വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നീതിക്കു വേണ്ടി പോരാടുന്നവരെ മര്‍ദ്ദിക്കുകയാണെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. “തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും”. അദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി. രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച്  അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു. തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും. ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ്.” #Justiceforjishnu