കോഴിക്കോട്: മംഗളൂരുവില്‍ പൊലീസ് സംരക്ഷണത്തില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയ്ക്കാണോ ധീരത അല്ലെങ്കില്‍ അക്രമണത്തിന് വിധേയായ ഒരു സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി. സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതാണോ ധീരത എന്നു ചോദിച്ച് ജോയ് മാത്യു
വിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കരിംപൂച്ചകളുടെയും പൊലീസിന്റെയും ബന്തവസ്സിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേജില്‍ വന്ന് താന്‍ ധീരനാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതിനേക്കാള്‍ ധീരതയാണ് നി കാണിച്ചതെന്ന് ജോയ് മാത്യു തന്റെ പോസ്റ്റില്‍ പറയുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്താണു ധീരത?
നഗരമദ്ധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗുണ്ടകളുടെ
ലൈംഗീകാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി. സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതാണോ
കരിംപൂച്ചകളുടേയും ബോഡി ഗാര്‍ഡുകളൂടേയും കനത്തപോലീസ് ബന്ധവസ്സ്തിലും
സ്റ്റേജില്‍ വന്നു മൈക്കിലൂടെ
ഞാന്‍ ധീരനാണു എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത?
(ശരിക്കും ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു ഗൂഡാലോചനയുമില്ല
കേട്ടോ)