'വന്ധ്യംകരിക്കുക തന്നെ വേണം'; സന്യാസത്തിനു ആവശ്യമില്ലാത്ത വസ്തു എന്തിനു വെറുതേ പ്രലോഭനങ്ങള്‍ക്കായി കൊണ്ടു നടക്കണം: ജോയ് മാത്യു
Daily News
'വന്ധ്യംകരിക്കുക തന്നെ വേണം'; സന്യാസത്തിനു ആവശ്യമില്ലാത്ത വസ്തു എന്തിനു വെറുതേ പ്രലോഭനങ്ങള്‍ക്കായി കൊണ്ടു നടക്കണം: ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2017, 4:42 pm

കോഴിക്കോട്: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര താരം ജോയ് മാത്യു. സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണമെന്നും നിര്‍ബന്ധമായും വന്ധ്യംകരിക്കുകയാണ് വേണ്ടതെന്നും ജോയ് മാത്യു ഫേസ്ബുക്കിലൂടെ പറഞ്ഞു.


Also read 16കാരിയെ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ പിതാവിനെ പ്രതിയാക്കാന്‍ സമ്മര്‍ദ്ദം; കുടുംബത്തിന് 10ലക്ഷം രൂപയും വീടും വാഗ്ദാനം


ക്രിസ്ത്യാനിയായി ജീവിക്കുന്നവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാന്‍ ചില കാര്യങ്ങള്‍ മത മേലദ്ധ്യക്ഷന്‍മാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റിട്ടിരിക്കുന്നത്. വികാരി എന്നു പറയുമ്പോള്‍ തന്നെ എല്ലാ വികാരവും ഉള്ളവനാണ് അയാളെന്ന് മനസ്സിലാക്കാലോ എന്നും ജോയ് മാത്യു പോസ്റ്റിലൂടെ പറയുന്നു.

ലൗകിക ജീവിതത്തില്‍ പല രൂപത്തില്‍ പ്രലോഭനങ്ങളുമായി പിശാച് വരുമ്പോള്‍ അതില്‍ പെട്ടുപോകരുതെന്ന് വേദപുസ്തകം പറയുന്നുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകും പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുമ്പോളെന്ന് ജോയ്മാത്യ പറഞ്ഞു.
ഇതിനു പരിഹാരമായി സത്താനെ ഓടിക്കുകയോ അല്ലെങ്കില്‍ വന്ധ്യംകരിക്കുകയോ ചെയ്യുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

“ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ള പോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക.” ജോയ് മാത്യു പറയുന്നു. സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണമെന്നും ജോയ് മാത്യ ചോദിച്ചു.

വന്ധ്യകരിക്കാന്‍ പള്ളിക്കാര്‍ തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പമാണെന്നും പറഞ്ഞ് കൊണ്ടാണ് ജോയ് മാത്യു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍
——————————
വികാരി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ
വികാരങ്ങളൂമുണ്ടെന്ന്-
ലൗകികജീവിത്തിന്റെ പ്രലോഭനങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുമ്പോള്‍-
ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം
അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍
നിര്‍ബന്ധമായും വന്ധ്യംകരിക്കുക
സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം?
പ്രത്യേകിച്ചും
പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണു-
ഇക്കാര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും
വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം”