| Thursday, 20th April 2017, 2:38 pm

സൈബര്‍ സെല്‍ മാത്രമല്ല എനിക്ക് എന്റേതായ ചില വഴികളുമുണ്ട്; ട്രോളര്‍മാര്‍ക്കു മുന്നില്‍ ഭീഷണിയുമായി ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പോസ്‌റ്റെന്ന പേരില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു.

സൈബര്‍ സെല്ലിനെ സമീപിക്കുന്നതിനോടൊപ്പം തന്നെ ഇത്തരക്കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ തന്റേതായ ചില വഴികളുണ്ടെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ..

ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നത് പലപ്പോഴും ട്രോളര്‍മാര്‍ അത് അവരുടേതാക്കി മാറ്റി അവരുടെ താത്പര്യത്തിനനുസരിച്ച് അവരുടെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് മാറ്റി മറിക്കുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. ഇനി മുതല്‍ എഴുതണ്ട ഇനി മുതല്‍ നേരിട്ട് പറഞ്ഞാ മതിയെന്ന്. കാരണം നേരിട്ട് പറയുന്നതിനേക്കാള്‍ വലിയ സത്യസന്ധത ഇല്ലല്ലോ.

അതുകൊണ്ട് ഞാന്‍ പറയുന്നു. ഞാന്‍ പറയാത്ത ഒരു കാര്യത്തെ കുറിച്ച് മലപ്പുറം തെരഞ്ഞെടുപ്പിനെ കുറിച്ച് ചില വര്‍ഗീയ വാദികള്‍ വര്‍ഗീയ വിഷം വമിക്കുന്ന രീതിയില്‍ എന്റെ പേരില്‍ പോസ്റ്റിടുകയും ട്രോളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി എന്റെ ശ്രദ്ധയില്‍പ്പെടുകയും ഞാന്‍ അതിന് എന്റേതായ രീതിയില്‍ ഒരു നടപടിയും പോരാത്തതിന് സൈബര്‍ സെല്ലിനെ സമീപിച്ച് ഇതുചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.


Dont Miss ലാലേട്ടനെ പരിഹസിച്ച കെ.ആര്‍.കെയെ പച്ചത്തെറിവിളിച്ച് ആഷിഖ് അബു 


ഇതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല. ട്രോളര്‍മാര്‍ ശ്രദ്ധിക്കുക സൈബര്‍ സെല്‍ മാത്രമല്ല എനിക്ക് എന്റേതായ ചില വഴികള്‍ കൂടിയുണ്ട്. ഇത് എല്ലാ വായനക്കാരും ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

We use cookies to give you the best possible experience. Learn more