തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
കാണ്ടാമൃഗങ്ങള്‍ അങ്ങിനെയാണെന്നും അവര്‍ ആദ്യം പുസ്തകങ്ങള്‍ നിരോധിക്കും പിന്നെ അവ അക്ഷരങ്ങളെ കുളബുകൊണ്ട് ചവിട്ടിയരക്കുമെന്നും എന്നിട്ടും മതിയായില്ലെങ്കില്‍ വായനശലകളും വിദ്യാലയങ്ങളും എന്തിനു സര്‍വ്വകലാശാകള്‍ വരെതീയിട്ട് ചാമ്പലാക്കുമെന്നും ജോയ് മാത്യു പറയുന്നു.
സ്വേഛാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പുകളേയും ഒറ്റയാള്‍ പോരാട്ടങ്ങളേയും ഒരു വെടിയുണ്ടക്കും തോല്‍പ്പിക്കാനാവില്ലെന്ന് അവറ്റകള്‍ക്കറിയില്ലെന്നും മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യത്തിനെ രക്തത്തില്‍ മുക്കിക്കൊല്ലുന്ന എല്ലാ കാണ്ടാമൃഗങ്ങളും തുലയട്ടെയെന്നും
കാണ്ടാമൃഗങളുടെ ഒടുവിലത്തെ ഇരയായ ഗൗരി ലങ്കേഷിന് അഭിവാദ്യങ്ങളെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാണ്ടാമൃഗങ്ങള്‍ അങ്ങിനെയാണു. അവര്‍ ആദ്യം പുസ്തകങ്ങള്‍ നിരോധിക്കും പിന്നെ അവ അക്ഷരങ്ങളെകുളബുകൊണ്ട് ചവിട്ടിയരക്കും
എന്നിട്ടുംമതിയായില്ലെങ്കില്‍ വായനശലകളുംവിദ്യാലയങ്ങളും എന്തിനു സര്‍വ്വകലാശാകള്‍ വരെതീയിട്ട് ചാബലാക്കും-
അതിനും മുന്‍പേ അഗ്‌നിയില്‍ നിന്നും ചിന്തകള്‍ പൂക്കളായി, പിന്നെ പൂന്തോട്ടമായി മനുഷ്യരുടെ മനസ്സിലും മണ്ണിലും നിറഞ്ഞ്കഴിഞ്ഞത്
പൂക്കളുടെ സുഗന്ധത്തേക്കാള്‍ ചോരയുടെ നാറ്റം മാത്രം ഇഷ്ടപ്പെടുന്ന കാണ്ടാമൃഗങ്ങള്‍ക്കറിയില്ലല്ലൊ-അതിനാല്‍ ഇനി അവര്‍ക്ക് ആകെ ചെയ്യാനുള്ളത് പൂക്കളുടെ ഉറവിടം വെടിയുണ്ടയാല്‍തകര്‍ക്കുക എന്നതാണ്.
എന്നാല്‍ അവറ്റകള്‍ക്കറിയില്ലല്ലൊ ഒരു വെടിയുണ്ടക്കും തോല്‍പ്പിക്കാനാവത്തതാണ്. സ്വഛാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പുകളെന്ന്, ഒറ്റയാള്‍ പോരാട്ടങ്ങളെന്ന്-
മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യത്തിനെ രക്തത്തില്‍ മുക്കിക്കൊല്ലുന്ന എല്ലാ കാണ്ടാമൃഗങ്ങളും തുലയട്ടെ-കാണ്ടാമൃഗങളുടെ ഒടുവിലത്തെ ഇര
ഗൗരി ലകേഷിനു അഭിവാദ്യങ്ങള്‍