| Wednesday, 1st February 2017, 12:26 pm

ഭാവിയില്‍ എം.എല്‍.എയോ മന്ത്രിയോ ആവണമെങ്കില്‍ ഇപ്പഴേ എസ്.എഫ്.ഐയെ കണ്ടുപഠിക്കണം: പരിഹാസവുമായി ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്


“കസേരകിട്ടിയാല്‍ ആരും വിടില്ല കസേര കിട്ടുവാനോ പല ന്യായങ്ങളും കണ്ടുപിടിക്കുകയും ചെയ്യും.” ജോയ് മാത്യു കുറിക്കുന്നു.


കോഴിക്കോട്: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സ്വീകരിച്ച നിലപാടിനെതിരെ പരിഹാസവുമായി നടന്‍ ജോയ് മാത്യു. വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ച ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചുനിന്ന് സമരം ചെയ്ത വിവിധ വിദ്യാര്‍ഥി സംഘടകളെ മാറ്റിനിര്‍ത്തി ഒറ്റക്ക് ചര്‍ച്ചചെയ്ത് സമരം പിന്‍വലിച്ച തീരുമാനത്തെ എന്താണു വിളിക്കുകയെന്ന് ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

എം.എല്‍.എമാരും മന്ത്രിമാരുമൊക്കെ ചെയ്തതുതന്നെയാണ് എസ്.എഫ്.ഐയും ഇവിടെ അനുകരിച്ചിരിക്കുന്നതെന്ന് ജോയ് മാത്യു പരോക്ഷമായി സൂചിപ്പിക്കുന്നു.


Also Read: ‘ലോ അക്കാദമിയില്‍ ഞാന്‍ പഠിച്ചിരുന്നു കഴിയുമെങ്കില്‍ ഇനിയും പഠിക്കും, ബി.എയ്ക്കും എം.എയ്ക്കും റാങ്ക് ഉണ്ടായിരുന്നു അന്ന് ലക്ഷ്മി നായരായിരുന്നില്ല യൂണിവേഴ്‌സിറ്റി വൈസ് ചാര്‍സിലര്‍’: ലോ അക്കാദമി വിഷയത്തില്‍ പ്രതികരണവുമായി ജേണ്‍ ബ്രിട്ടാസ്


“മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിനു മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടിയെ കൈയ്യും കെട്ടി നോക്കിനില്‍ക്കുന്ന എസ്.എഫ്.ഐ നാട്ടുകാര്‍ മുഴുവന്‍ കാണ്‍കെ നിയമസഭാ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തല്ലിപ്പൊളിച്ച നേതാക്കളാണു ഞങ്ങളുടെ മാതൃക എന്ന് പറയാത്തതെന്ത്? മുതിര്‍ന്നവര്‍ കാണിക്കുന്നതല്ലേ കുട്ടികള്‍ പഠിക്കുക. ഈ വിദ്യാര്‍ത്ഥി സമരത്തിലും പ്രതിഫലിച്ചത് ഇതുതന്നെയാണ്.” അദ്ദേഹം പറയുന്നു.

ഭാവിയില്‍ എം.എല്‍.എ അല്ലെങ്കില്‍ മന്ത്രി ആവണമെങ്കില്‍ ഇപ്പഴേ എസ്.എഫ്.ഐയെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറയുന്നു.

“കസേരകിട്ടിയാല്‍ ആരും വിടില്ല കസേര കിട്ടുവാനോ പല ന്യായങ്ങളും കണ്ടുപിടിക്കുകയും ചെയ്യും.” ജോയ് മാത്യു കുറിക്കുന്നു.


Must Read: ബജറ്റ് തടസപ്പെടാതിരിക്കാന്‍ പിതാവിനെ കാണാനുള്ള മക്കളുടെ അവകാശം പോലും നിഷേധിച്ചു: ഒരു ഏകാധിപതിക്ക് ജനാധിപത്യത്തോടുള്ള പുച്ഛമാണിത്: പി.കെ ഫിറോസ് 


ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കസേരകളും സമരങ്ങളും
————————-
കസേരകള്‍ പ്രിന്‍സിപ്പലിന്റേതായാലും സ്പീക്കറുടേതായാലും കസേരകള്‍ കസേരകള്‍തന്നെ-
അതില്‍ ഇരിക്കുന്ന ആളുടെ അധികാരത്തെ ആശ്രയിച്ചാണു കസേരയുടെ വലിപ്പ ചെറുപ്പങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.

അങ്ങിനെയെങ്കില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേരയാണ് കേരളാ നിയമസഭാ സ്പീക്കറുടെ കസേരയേക്കാള്‍ കേമം എന്നു പറയേണ്ടി വരും. അല്ലെങ്കില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിനു മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടിയെ കൈയ്യും കെട്ടി നോക്കിനില്‍ക്കുന്ന എസ്.എഫ്.ഐ നാട്ടുകാര്‍ മുഴുവന്‍ കാണ്‍കെ നിയമസഭാ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തല്ലിപ്പൊളിച്ച നേതാക്കളാണു ഞങ്ങളുടെ മാതൃക എന്ന് പറയാത്തതെന്ത്?

മുതിര്‍ന്നവര്‍ കാണിക്കുന്നതല്ലേ കുട്ടികള്‍ പഠിക്കുക !

ഈ വിദ്യാര്‍ഥി സമരത്തിലും പ്രതിഫലിച്ചതും ഇതുതന്നെയാണ്. ഭാവിയില്‍ എം.എല്‍.എ അല്ലെങ്കില്‍ മന്ത്രി ആവണമെങ്കില്‍ ഇപ്പഴേ എസ്.എഫ്.ഐയെ കണ്ടുപഠിക്കണം. വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ച ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി
ഒരുമിച്ചുനിന്ന് സമരം ചെയ്ത വിവിധ വിദ്യാര്‍ഥി സംഘടകളെ മാറ്റിനിര്‍ത്തി ഒറ്റക്ക് ചര്‍ച്ചചെയ്ത് സമരം പിന്‍വലിച്ച
തീരുമാനത്തെ എന്താണു വിളിക്കുക? കസേരകിട്ടിയാല്‍ ആരും വിടില്ല കസേര കിട്ടുവാനോ പല ന്യായങ്ങളും കണ്ടുപിടിക്കുകയും ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more